Mars Transit 2023: ചൊവ്വ സംക്രമണം 2023; വരുമാനം വർധിക്കും, ധനലാഭത്തിനും സാധ്യത

ചൊവ്വയുടെ മാറ്റം മൂലം പല രാശിക്കാരുടെയും ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നു. ചൊവ്വ സംക്രമത്തിന്റെ സ്വാധീനം മൂലം പല രാശിക്കാർക്കും കരിയറിനൊപ്പം സാമ്പത്തിക രംഗത്ത് ശുഭകരമായ ഫലങ്ങൾ ലഭിക്കും.

Written by - Zee Malayalam News Desk | Last Updated : Jul 25, 2023, 01:16 PM IST
  • ഓഗസ്റ്റ് 18 വരെ, ചിങ്ങം രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും.
  • നിങ്ങളുടെ എല്ലാ ജോലികളും വിജയകരമായി പൂർത്തിയാകും.
  • വസ്തു, വാഹന സംബന്ധമായ നേട്ടങ്ങളുണ്ടാകും.
Mars Transit 2023: ചൊവ്വ സംക്രമണം 2023; വരുമാനം വർധിക്കും, ധനലാഭത്തിനും സാധ്യത

Mars Transit 2023: ചൊവ്വയെ ഗ്രഹങ്ങളുടെ കമാൻഡർ എന്ന് വിളിക്കുന്നു. ജൂലൈ 1 ന് ചിങ്ങത്തിൽ പ്രവേശിച്ച ചൊവ്വ ഓഗസ്റ്റ് 18 വരെ ഈ രാശിയിൽ തുടരും. ഓഗസ്റ്റ് 18-ന് ചൊവ്വ കന്നിരാശിയിൽ പ്രവേശിക്കും. ചൊവ്വ സംക്രമ സമയത്ത്, ചില രാശിക്കാർക്ക് നീച് ഭംഗ് രാജ് യോഗയുടെ ഗുണഫലങ്ങൾ അനുഭവപ്പെടും. ഇതിനു പുറമെ മത്സ്യയോഗം, വിഷ്ണുയോഗം എന്നിവയും രൂപീകരിക്കും. ചൊവ്വ സംക്രമം ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നോക്കാം...

മേടം - ചൊവ്വയുടെ ചലനം നിങ്ങളുടെ തൊഴിലിലും ബിസിനസ്സിലും നേട്ടങ്ങൾ കൊണ്ടുവരും. വരുമാനത്തിൽ വർദ്ധനവുണ്ടാകും, പെട്ടെന്ന് ധനലാഭത്തിന് സാധ്യതയുണ്ട്. സമ്പാദ്യം വർദ്ധിക്കുകയും നിങ്ങളുടെ ധൈര്യത്തിലും ശക്തിയിലും വർദ്ധനവുണ്ടാകുകയും ചെയ്യും. അത് വിജയത്തിലേക്ക് നയിക്കും. മേടം രാശിക്കാർ എതിരാളികളെ ജയിക്കും. ഭാഗ്യം അവരെ അനുകൂലിക്കും. നിങ്ങളുടെ ജോലിയിൽ സ്ഥാനക്കയറ്റത്തിനോ സ്ഥലംമാറ്റത്തിനോ സാധ്യതയുണ്ട്. വ്യാപാരികൾക്ക് ലാഭം ഉണ്ടാകും.

മിഥുനം - ചൊവ്വയുടെ സംക്രമണം മിഥുനം രാശിക്കാർക്ക് ഭാഗ്യമാണ്. സാമ്പത്തിക പുരോഗതിയും ലാഭവും ഉണ്ടാകും. മിഥുന രാശിക്കാരുടെ വ്യക്തിത്വവും പ്രശസ്തിയും ശക്തിപ്പെടും. അതുവഴി ബഹുമാനവും അംഗീകാരവും വർദ്ധിക്കും. നിങ്ങൾക്ക് വിജയം ലഭിക്കും. സ്വത്തു സംബന്ധമായ തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കാൻ കഴിയും, പുതിയ വാഹനമോ വസ്തുവോ വാങ്ങാനുള്ള അവസരങ്ങൾ വന്നുചേരും. ബിസിനസുമായോ വ്യാപാരവുമായോ ബന്ധപ്പെട്ട ആളുകൾക്ക് ഈ കാലയളവ് വളരെ പ്രയോജനപ്രദമായിരിക്കും.

Also Read: Mangal-Shukra Yuti: ഗ്രഹങ്ങളുടെ അധിപനായ ചൊവ്വയുമായി ശുക്രന്റെ കൂടിച്ചേരൽ; ഈ 3 രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!

ചിങ്ങം - ഓഗസ്റ്റ് 18 വരെ, ചിങ്ങം രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ എല്ലാ ജോലികളും വിജയകരമായി പൂർത്തിയാകും. വസ്തു, വാഹന സംബന്ധമായ നേട്ടങ്ങളുണ്ടാകും. നിങ്ങളുടെ ധൈര്യവും ശക്തിയും വർദ്ധിക്കും. ഒരു പുതിയ വീട്, വാഹനം, പ്ലോട്ട് എന്നിവ വാങ്ങാൻ അവസരം ഉണ്ടാകും. ജീവനക്കാർക്ക് പ്രമോഷനുകളോ പുതിയ ജോലി വാഗ്ദാനങ്ങളോ ലഭിച്ചേക്കാം, കുടുംബാംഗങ്ങളിൽ നിന്ന് നല്ല വാർത്തകൾ ലഭിക്കും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

ധനു - മതപരമായ പ്രവർത്തനങ്ങളിൽ നിങ്ങളുടെ താൽപ്പര്യം വർദ്ധിക്കും. നിങ്ങളുടെ തൊഴിൽ ജീവിതത്തിൽ നേട്ടങ്ങൾ ലഭിക്കും. ബിസിനസ്, ജോലി സംബന്ധമായ ഉദ്യമങ്ങൾക്ക് അനുകൂല സമയമാണ്. സാമ്പത്തികമായി, ധനു രാശിക്കാർക്ക് സ്ഥിരത ലഭിക്കും. പാരമ്പര്യ സ്വത്തുക്കളുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കപ്പെടും. പുതിയ വസ്തു അല്ലെങ്കിൽ വാഹനം വാങ്ങാൻ സാധ്യതയുണ്ട്. ബിസിനസുകാർക്ക് അവരുടെ സംരംഭത്തിൽ നിന്ന് നേട്ടമുണ്ടാകും. ബിസിനസ്സിലെ വിജയത്തോടൊപ്പം, പൂർവ്വിക സ്വത്തുക്കളിൽ നിന്ന് നേട്ടമുണ്ടാകാൻ സാധ്യതയുണ്ട്.

മീനം - ചൊവ്വ സംക്രമണം മീനരാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകും. പ്രമോഷൻ ലഭിക്കാനുള്ള സാധ്യതകൾ കൂടുതലാണ്. ഓഗസ്റ്റ് 18 വരെ ഭാഗ്യം നിങ്ങളുടെ ഭാഗത്തുണ്ടാകും. വിദേശ യാത്രകൾ പ്രയോജനകരമാകും, നിങ്ങളുടെ പ്രശസ്തിയും വർദ്ധിക്കും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാകും. യാത്രയ്ക്ക് അനുകൂലമായ അവസരങ്ങൾ ഉണ്ടാകും. നിങ്ങളുടെ എതിരാളികളെ നിങ്ങൾ വിജയിക്കും. ജോലിയുമായി ബന്ധപ്പെട്ട് വിദേശയാത്രയും സാധ്യമാണ്.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News