Sabarimala Temple: കർക്കിടക മാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

കര്‍ക്കിടകമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകുന്നേരം തുറക്കും.    

Written by - Zee Malayalam News Desk | Last Updated : Jul 16, 2021, 01:17 PM IST
  • ഇത്തവണ 5000 പേര്‍ക്കാണ് ശബരിമലയിൽ പ്രവേശനം
  • ശബരിമലയിലേക്ക് എത്താൻ ഭക്തര്‍ക്കായി കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തും
  • തീര്‍ത്ഥാടനത്തിന് വേണ്ട ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തീകരിച്ചതായി കളക്ടര്‍
Sabarimala Temple: കർക്കിടക മാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട: കര്‍ക്കിടകമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകുന്നേരം തുറക്കും. ഭക്തർക്ക് നാളെ രാവിലെ മുതലാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്.

ഇത്തവണ 5000 പേര്‍ക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് മുഖേന രജിസ്റ്റര്‍ ചെയ്ത കൊവിഡ് വാക്‌സിനെടുത്തവര്‍ക്കും (Covid19) ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും മാത്രമാണ്  പ്രവേശനമുള്ളത്. 

Also Read: കർക്കിടകമാസ പൂജക്ക് 5000 പേർക്ക് പ്രവേശനം, വെർച്യൽ ക്യൂവിന് ശബരിമലയിൽ മാറ്റമില്ല

ശബരിമലയിലേക്ക് എത്താൻ ഭക്തര്‍ക്കായി കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തും. തീര്‍ത്ഥാടനത്തിന് വേണ്ട ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തീകരിച്ചതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ ദിവ്യ എസ അയ്യർ അറിയിച്ചു.

ശബരിമലയിലെ (Sabarimala) കര്‍ക്കിടക മാസപൂജയ്ക്കുള്ള ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.

Also Read:Sabarimala Entry:വരുമാനം പത്തിലൊന്നായി,മാസപൂജക്ക് പതിനായിരം തീര്‍ത്ഥാടകരയെങ്കിലും അനുവദിക്കണമെന്ന് ദേവസ്വം ബോര്‍ഡ്

നിര്‍ദേശങ്ങള്‍ പാലിച്ച്‌ പ്രതിരോധ പ്രവര്‍ത്തികള്‍ സ്വീകരിച്ച്  ആരോഗ്യ പൂര്‍ണമായ തീര്‍ഥാടനം ഉറപ്പു വരുത്താന്‍ സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News