നിങ്ങളുടെ ജന്മരാശികൾ പലതും സംഖ്യകളുമായി ബന്ധപ്പെട്ടുള്ളതാണ്. ഓരോ സംഖ്യയും ഏതെങ്കിലും ഗ്രഹവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഇത്തരം റാഡിക്സ് നമ്പരുകളുടെ അടിസ്ഥാനത്തിൽ നിങ്ങളുടെ ഭാഗ്യ നമ്പർ അറിയാൻ സാധിക്കും. നിങ്ങളുടെ ജനന തീയ്യതി മാസം വർഷം എന്നിവ കൂട്ടിയാൽ കിട്ടുന്ന സംഖ്യയാണ് നിങ്ങളുടെ ഭാഗ്യ നമ്പർ. 02/14/1987 എന്നാണ് നിങ്ങളുടെ ജനനതീയ്യതി എങ്കിൽ നിങ്ങൾക്ക് 0+2+1+4+1+9+8+7=32 എന്ന് കൂട്ടിയ ശേഷം 32-നെ 3+2=5 എന്നും കൂട്ടാം. ഇതിൽ കിട്ടിയ 5 ആണ് നിങ്ങളുടെ ഭാഗ്യ നമ്പർ. ഇനി പരിശോധിക്കാൻ പോകുന്നത് ഇത്തരത്തിൽ കരിയറിൽ വലിയ നേട്ടമുണ്ടാക്കുന്ന ചില ഭാഗ്യ നമ്പരുകാരെയാണ്.
റാഡിക്സ്-4
സംഖ്യാശാസ്ത്രമനുസരിച്ച്, റാഡിക്സ് 4 ലെ ആളുകൾ ഭാഗ്യശാലികളായിരിക്കും. നാലാം നമ്പറിൻറെ ദേവൻ രാഹുവാണ്. രാഹുവിന്റെ സ്വാധീനം വഴി ആളുകൾ ധൈര്യശാലികളായി മാറും. അവർ ഇഷ്ടമുള്ള കരിയർ തിരഞ്ഞെടുക്കുകയും വിജയം ലഭിക്കുന്നതുവരെ അർപ്പണബോധത്തോടെ അവരുടെ ജോലിയിൽ ഏർപ്പെടുകയും ചെയ്യുന്നവരായിരിക്കും. 4, 13, 22, 31 തീയ്യതികളിൽ ജനിച്ചവർക്കാണ് ഇത്തരത്തിലുള്ള പ്രത്യേകത.
ആസൂത്രണം
റാഡിക്സ് 4 ലെ ആളുകളും ആസൂത്രണത്തിൽ മികവുള്ളവരായിരിക്കും. ഇവർ എല്ലാം കൃത്യമായി ആസൂത്രണം ചെയ്യുകയും ഇത് വഴി പ്രവർത്തിക്കുകയും അതിൽ വിജയിക്കുകയും ചെയ്യുന്നവരാണ് . തങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യാൻ അവർ എപ്പോഴും ശ്രദ്ധിക്കുന്നു. ജീവിതത്തിൽ എത്ര വെല്ലുവിളികൾ നേരിടേണ്ടി വന്നാലും റാഡിക്സ്-4കാർ വിട്ടുകൊടുക്കില്ല.
വിദേശത്ത് ജോലി
റാഡിക്സ് 4 ലെ ആളുകൾ എപ്പോഴും വിദേശത്ത് ജോലി നേടുന്നതിൽ വിജയിക്കുന്നവരാണ്. ജീവിതത്തിൽ മികച്ച അവസരങ്ങൾ ഇവരെ തേടിയെത്തുകയും അവ പൂർണ്ണമായി ഇവർ പ്രയോജനപ്പെടുത്തുകയും ചെയ്യും. ഇവരുടെ സാമ്പത്തിക സ്ഥിതിയും നന്നായിരിക്കും. നല്ല സമ്പാദ്യ ശീലമുള്ളവരായിരിക്കും ഇവർ. റാഡിക്സ് 4 ലെ ആളുകൾക്ക് ബിസിനസ്സിൽ മികച്ച ലാഭം ഉണ്ടായിരിക്കും. ഗതാഗതം, നിർമ്മാണം, കരാർ, രാഷ്ട്രീയം, വ്യവസായം, പൈലറ്റ് തുടങ്ങിയ മേഖലകളിൽ ഇവർ വിജയിക്കും.
ചില പ്രശ്നങ്ങളുണ്ട്
റാഡിക്സ്-4ലെ ആളുകൾക്ക് അൽപ്പം വാശി സ്വഭാവികമാണ്, അമിതമായ സ്വാതന്ത്ര്യവും സ്വാശ്രയത്വവും ഇവർക്കുണ്ട്, അഹങ്കാര സ്വഭാവം മൂലം ആളുകൾ ഇവരിൽ നിന്ന് അകന്നു പോകും. പ്രത്യേകിച്ചും ഇവരുടെ പ്രണയജീവിതം പ്രതിസന്ധിയിലായിരിക്കും. ഇവർക്ക നഷ്ടം സഹിക്കേണ്ടി വരാം.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.