ഗണപതി ഭഗവാനെ ഇങ്ങനെ പ്രാർത്ഥിക്കുന്നത് ഉത്തമം

മഹാദേവന്റെയും പാർവതി ദേവിയുടേയും മൂത്ത പുത്രനാണ് ഗണപതി.  

Written by - Ajitha Kumari | Last Updated : Sep 23, 2020, 06:00 AM IST
  • ഗണപതി ഹോമം നടത്തുന്നത് ദോഷപരിഹാരത്തിന് വളരെ നല്ലതാണ്. വീട് വയ്ക്കുമ്പോഴും വീട്ടിൽ കേറിതമാസിക്കുന്നതിന് മുൻപും ഗണപതി ഹോമം നടത്തുന്നത് വളരെ നല്ലതാണ്.
  • ഗണപതിയെ സിദ്ധിയുടേയും ബുദ്ധിയുടേയും ഇരിപ്പിടമായി കണക്കാക്കുന്നു.
  • ചിങ്ങമാസത്തിലെ വിനായക ചതുർഥിയും, മാസത്തിലെ ആദ്യ വെളിയാഴ്ചയും തുലാമാസത്തിലെ വിദ്യാരംഭ ദിവസവും ഗണപതിയ്ക്ക് ഏറെ പ്രധാനപ്പെട്ട ദിനങ്ങളാണ്.
ഗണപതി ഭഗവാനെ ഇങ്ങനെ പ്രാർത്ഥിക്കുന്നത് ഉത്തമം

ഹിന്ദുക്കൾ എന്തൊരു നല്ല കാര്യവും തുടങ്ങുന്നതിന് മുൻപ് ഗണപതിയെ സ്മരിച്ചുകൊണ്ടാകും ശുഭാരംഭം കുറിക്കുന്നത്.  ദേവാധി ദേവന്മാരിൽ പ്രഥമസ്ഥാനത്താണ് ഗണപതി ഭഗവാനെ കാണുന്നതും.  ഏതൊരു കാര്യത്തിന് മുൻപും ഗണപതി ഭഗവാനെ സ്തുതിച്ചുകൊണ്ട് നടത്തുന്നതെല്ലാം ഒരു തടസവും കൂടാതെ നല്ലതായിരിക്കും.

അതുകൊണ്ടാണ് ഭഗവാനെ വിഘ്നേശ്വരൻ എന്ന് പറയുന്നത്.   മഹാദേവന്റെയും പാർവതി ദേവിയുടേയും മൂത്ത പുത്രനാണ് ഗണപതി.  ഗണപതിയെ സിദ്ധിയുടേയും ബുദ്ധിയുടേയും ഇരിപ്പിടമായി കണക്കാക്കുന്നു.  ചിങ്ങമാസത്തിലെ വിനായക ചതുർഥിയും, മാസത്തിലെ ആദ്യ വെളിയാഴ്ചയും തുലാമാസത്തിലെ വിദ്യാരംഭ ദിവസവും ഗണപതിയ്ക്ക് ഏറെ പ്രധാനപ്പെട്ട ദിനങ്ങളാണ്.   

Also read: ഗണപതിയ്ക്ക് പ്രിയം കറുക മാല

ഗണപതി ഹോമം നടത്തുന്നത് ദോഷപരിഹാരത്തിന് വളരെ നല്ലതാണ്.  വീട് വയ്ക്കുമ്പോഴും വീട്ടിൽ കേറിതമാസിക്കുന്നതിന് മുൻപും ഗണപതി ഹോമം നടത്തുന്നത് വളരെ നല്ലതാണ്.  അതുപോലെ ഗണപതി ഭഗവാന് കറുകമാല ചാർത്തുന്നത് തടസങ്ങൾ നീങ്ങുന്നതിനും മുക്കൂറ്റി ലാമ സമർപ്പിക്കുന്നത് ദാമ്പത്യ ഭദ്രതയ്ക്കും നല്ലതാണ്.  

ഭഗവാന്റെ പ്രധാന നിവേദ്യമാണ് അപ്പവും, മോദകവും.  അതുപോലെ തന്നെ പ്രാധാന്യമുള്ള ഒരു വഴിപാട് ആണ് നാളികേരമുടയ്ക്കുന്നത്.  ജന്മനക്ഷത്രത്തിൽ ഗണപതിഹോമം നടത്തിയാൽ ദോഷങ്ങൾ മാറികിട്ടുമെന്നും വിശ്വാസമുണ്ട്.   

Also read:ഈ മൂന്ന് മന്ത്രങ്ങളും ജപിച്ചോളു.. സർവ്വകാര്യ വിജയം നിശ്ചയം

ഇഷ്ടകാര്യങ്ങൾ സാധിക്കാൻ, മംഗല്യ സിദ്ധിക്ക്, സന്താന ഭാഗ്യത്തിന്, കലഹങ്ങൾ ഒഴിവാക്കാനും ഒക്കെ ഭഗവാനെ പ്രസാദിപ്പിക്കാവുന്നതാണ്.  ചെറിയ രീതിയിൽ ഒരു നാളികേരം വച്ച് ഗണപതിഹോമം നടത്താം.  എട്ട് നാളികേരം കൊണ്ട് അഷ്ടദ്രവ്യ ഗണപതിഹോമം നടത്താം.  ഉണങ്ങിയ നാളികേരമാണ് ഹോമത്തിന് ഉത്തമം.  

ഭഗവാന്റെ ഇഷ്ടവഴിപാടുകളും ഫലവും ചുവടെ ചേർക്കുന്നു

ഗണപതി ഹോമം: വിഘ്ന നിവാരണത്തിനും, ഐശ്വര്യത്തിനും
മോദകം, അപ്പം, അട: ധനധാന്യ സമൃദ്ധിക്കും ഐശ്വര്യമുണ്ടാകാനുമുള്ള തടസങ്ങൾ ഇല്ലാതാകുന്നതിനും
ഏത്തമിടുന്നത്: പ്രായശ്ചിത്തം, പാപ പരിഹാരം
പുഷ്പാഞ്ജലി: വിദ്യാലാഭം, ഐശ്വര്യലബ്ധി
ചെമ്പരത്തിപ്പൂമാല: ശത്രു ദോഷത്തിന് 
കാറുകമാല: ഐശ്വര്യം, കാര്യസിദ്ധി, രോഗ നിവാരണം 

Trending News