Today's Horoscope: കന്നി രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം, മിഥുന രാശിക്കാർക്ക് ദിവസം അനുകൂലമല്ല; അറിയാം ഇന്നത്തെ രാശിഫലം!

ഇന്ന് 2024 ഓഗസ്റ്റ് 25 ഞായറാഴ്ച. ഈ ദിവസം നിങ്ങൾക്കെങ്ങനെ എന്ന് അറിയണ്ടേ? 12 രാശികളുടെയും ഇന്നത്തെ രാശിഫലം നോക്കാം.      

Written by - Zee Malayalam News Desk | Last Updated : Aug 25, 2024, 06:02 AM IST
  • മകരം രാശിക്കാർക്ക് ഇന്ന് അനാവശ്യ ചെലവുകൾ നേരിടേണ്ടിവരും.
  • സമൂഹത്തിൽ നിങ്ങളുടെ ബഹുമാനം വർധിക്കും.
Today's Horoscope: കന്നി രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം, മിഥുന രാശിക്കാർക്ക് ദിവസം അനുകൂലമല്ല; അറിയാം ഇന്നത്തെ രാശിഫലം!

2024 ഓഗസ്റ്റ് 25ന് ഏതൊക്കെ രാശിക്കാർക്ക് പ്രയോജനം ലഭിക്കുമെന്നും ഏതൊക്കെ രാശിക്കാർ ശ്രദ്ധിക്കണമെന്നും നോക്കാം. 

മേടം - വായ്പ എടുക്കാൻ ദിവസം അനുകൂലമല്ല. ജീവിത പങ്കാളിയിൽ നിന്ന് പിന്തുണയുണ്ടാകും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടുന്നത് സന്തോഷമുണ്ടാക്കും. മൊത്തത്തിൽ ഇന്ന് മേടം രാശിക്കാർക്ക് നല്ല സമയമാണ്. 

ഇടവം - ഭാവിയിൽ ​ഗുണം ചെയ്യുന്ന നിക്ഷേപങ്ങൾ നടത്താൻ സാധ്യതയുണ്ട്. ഇന്ന് നിങ്ങൾക്ക് എടുക്കുന്ന തീരുമാനങ്ങളിൽ വലിയ വിജയമുണ്ടാകും. തീർപ്പാക്കാത്ത ജോലികൾ പൂർത്തിയാക്കാനാകും. യാത്രകൾ വേണ്ടി വരും. 

മിഥുനം - മിഥുനം രാശിക്കാർക്ക് ഇന്ന് ദിവസം അനുകൂലമല്ല. ഇവർക്ക് ഇന്ന് അസുഖങ്ങൾ പിടിപ്പെടാനുള്ള സാധ്യതയേറെയാണ്. സാമൂഹിക പ്രവർത്തനങ്ങളിലും തടസങ്ങൾ നേരിട്ടേക്കാം, 

കർക്കടകം - ബിസിനസ് സംബന്ധമായ ചില കാര്യങ്ങളിൽ നല്ല തീരുമാനങ്ങൾ എടുക്കാൻ സാധിക്കും. മാതാപിതാക്കളുടെ ആരോ​ഗ്യ കാര്യത്തിൽ ഇന്ന് പ്രത്യേക ശ്രദ്ധ വേണം. പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. 

ചിങ്ങം - ഇന്ന് ഇവർക്ക് രോഗശാന്തിയുണ്ടാകും. ചിലരുടെ കുടുംബ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ നേരിടാം. 

കന്നി - ബുദ്ധിമുട്ടുള്ള ജോലികൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിക്കും. ബിസിനസ്സിൽ സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തും. വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകളിൽ വിജയം ലഭിക്കും.

തുലാം - പുതിയ ജോലികളിൽ നിക്ഷേപം നടത്താൻ തീരുമാനിക്കാൻ സാധ്യതയുണ്ട്. ഇത് ഭാവിയിൽ പ്രയോജനപ്പെടും. മറ്റുള്ളവരെ സഹായിക്കുന്നതിനായി ഇന്ന് പണം ചെലവഴിക്കും. കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും. ആരോ​ഗ്യ കാര്യത്തിൽ ശ്രദ്ധ വേണം.

വൃശ്ചികം - ഇന്ന് ഈ രാശിക്കാർക്ക് ജീവിതത്തിൽ ചില പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നേക്കാം. തർക്കങ്ങളുണ്ടാകും., ഇതിൽ നിങ്ങൾ പരാജയപ്പെട്ടേക്കാം. അതിനാൽ അത്തരം തർക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ശ്രദ്ധിക്കുക. ബിസിനസ് മെച്ചപ്പെടുത്താൻ പുതിയ പദ്ധികൾ ആവിഷ്ക്കരിക്കും.

ധനു - ധനു രാശിക്കാർക്ക് ഇന്ന് സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ആരോ​ഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാനാകും. തൊഴിലിൽ വലിയ നേട്ടങ്ങളുണ്ടാകും. സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. ചില കടങ്ങൾ വീട്ടാനാകും.

മകരം - മകരം രാശിക്കാർക്ക് ഇന്ന് അനാവശ്യ ചെലവുകൾ നേരിടേണ്ടിവരും. സമൂഹത്തിൽ നിങ്ങളുടെ ബഹുമാനം വർധിക്കും. മുടങ്ങിക്കിടക്കുന്ന ജോലികൾ വിജയകരമായി പൂർത്തിയാക്കും. 

കുഭം - ഇന്ന് എടുക്കുന്ന തീരുമാനങ്ങൾ ഭാവിയിലും പ്രയോജനപ്പെടും. ബിസിനസിൽ പുതിയ കണ്ടുപിടിത്തങ്ങൾ നടത്താനാകും. ബിസിനസ് ്യാത്ര വേണ്ടിവരും. സുഖസൗകര്യങ്ങൾക്കായി ഇന്ന് പണം ചെലവഴിക്കും. 

മീനം - മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. പങ്കാളിയുടെ പിന്തുണ ലഭിക്കും. സമൂഹത്തിൽ നിങ്ങൾക്കുള്ള ആദരവ് വർദ്ധിയ്ക്കും. പ്രശസ്തി നേടാൻ സാധ്യതയുണ്ട്.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News