Venus Transit 2023: ഇന്ന് മുതൽ ശുക്രൻ കർക്കടകത്തിൽ നേർരേഖയിൽ; ഇവരുടെ ഭാ​ഗ്യം തെളിയും

കർക്കടകത്തിൽ ശുക്രൻ നേർരേഖയിൽ സഞ്ചരിക്കുന്നു. ശുക്രൻ നേർരേഖയിൽ നിൽക്കുന്നതിനാൽ മൂന്ന് രാശിക്കാർക്ക് ലക്ഷ്മീദേവിയുടെ അനു​ഗ്രഹമുണ്ടാകും.

Written by - Zee Malayalam News Desk | Last Updated : Sep 4, 2023, 12:35 PM IST
  • കന്നി രാശിക്കാർക്ക് രണ്ടാം ഭാവത്തിന്റെയും ഒമ്പതാം ഭാവത്തിന്റെയും അധിപൻ ശുക്രനാണ്.
  • പങ്കാളിയുമായി നല്ല ബന്ധം സ്ഥാപിക്കും.
  • നിങ്ങളുടെ ജീവിത പങ്കാളിയുടെ പൂർണ്ണ പിന്തുണ ലഭിക്കും.
Venus Transit 2023: ഇന്ന് മുതൽ ശുക്രൻ കർക്കടകത്തിൽ നേർരേഖയിൽ; ഇവരുടെ ഭാ​ഗ്യം തെളിയും

ശുക്രൻ ഇന്ന് കർക്കടക രാശിയിൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങി. പ്രണയം, സൗന്ദര്യം, കല, വിവാഹം, ബന്ധങ്ങൾ, പ്രശസ്തി തുടങ്ങിയവയുമായി ശുക്രൻ ബന്ധപ്പെട്ടിരിക്കുന്നു. ജ്യോതിഷത്തിൽ ശുക്രനെ ഭൂതങ്ങളുടെ ദേവനായാണ് കണക്കാക്കുന്നത്. ശുക്രൻ ഒരു രാശിയിൽ ഏകദേശം 30-36 ദിവസം നിൽക്കുന്നു. ഒരു രാശിചക്രം പൂർത്തിയാക്കാൻ ശുക്രന് ഏകദേശം ഒരു വർഷമെടുക്കും. കർക്കടകത്തിലെ ശുക്രന്റെ സംക്രമം മൂലം ചില രാശികളുടെ ഭാ​ഗ്യം തിളങ്ങും. ഏതൊക്കെയാണ് ആ രാശിയെന്ന് നോക്കാം...

മിഥുനം - മിഥുന രാശിക്കാർക്ക് ശുക്രൻ 5, 12 ഭാവങ്ങളുടെ അധിപനാണ്. ഈ രാശിക്കാർക്ക് പണം സമ്പാദിക്കാനുള്ള അവസരങ്ങൾ ലഭിക്കും. പ്രണയബന്ധം ഔദ്യോഗികമാക്കാനും മുന്നോട്ട് പോകാനുമുള്ള നല്ല സമയമാണിത്. പ്രണയം, പ്രണയ ബന്ധങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിക്കും.

Also Read: Guru Vakri 2023: 16 വർഷത്തിന് ശേഷം വ്യാഴം വക്രഗതിയിലേക്ക്; ഈ രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ!

കർക്കടകം - കർക്കടക രാശിക്കാർക്ക്, ശുക്രൻ 4, 11 ഭാവങ്ങളുടെ അധിപനാണ്. ഈ രാശിക്കാർ കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഈ കാലയളവിൽ ഭൂമി, കെട്ടിടം, വാഹനം എന്നിവയും വാങ്ങാം. നിങ്ങളുടെ വ്യക്തിത്വവും മികച്ച രീതിയിൽ മാറാം.

കന്നി - കന്നി രാശിക്കാർക്ക് രണ്ടാം ഭാവത്തിന്റെയും ഒമ്പതാം ഭാവത്തിന്റെയും അധിപൻ ശുക്രനാണ്. പങ്കാളിയുമായി നല്ല ബന്ധം സ്ഥാപിക്കും. നിങ്ങളുടെ ജീവിത പങ്കാളിയുടെ പൂർണ്ണ പിന്തുണ ലഭിക്കും. യാത്രകൾ ചെയ്യാം. പണത്തിന്റെ കാര്യത്തിലും നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News