Weekly Horoscope 08-14 May 2023: ഈ 3 രാശിക്കാർക്ക് പുതിയ ജോലി, ഈ ആഴ്ചയിലെ ഭാഗ്യ രാശികള്‍ അറിയാം

Weekly Horoscope 08-14 May 2023:  മെയ് മാസത്തിലെ പുതിയ വാരം ആരംഭിച്ചു. ഈ ആഴ്ച വലിയ മാറ്റങ്ങളുമായാണ് എത്തുന്നത്‌. ആ ഒരു സാഹചര്യത്തിൽ, മേടം, ഇടവം, മിഥുനം തുടങ്ങി 12 രാശിക്കാർക്കും ഈ ആഴ്ച വളരെ പ്രധാനമാണ്

Written by - Zee Malayalam News Desk | Last Updated : May 8, 2023, 01:10 PM IST
  • മെയ് മാസത്തിലെ പുതിയ വാരം ആരംഭിച്ചു. ഈ ആഴ്ച വലിയ മാറ്റങ്ങളുമായാണ് എത്തുന്നത്‌. ആ ഒരു സാഹചര്യത്തിൽ, മേടം, ഇടവം, മിഥുനം തുടങ്ങി 12 രാശിക്കാർക്കും ഈ ആഴ്ച വളരെ പ്രധാനമാണ്
Weekly Horoscope 08-14 May 2023: ഈ 3 രാശിക്കാർക്ക് പുതിയ ജോലി, ഈ ആഴ്ചയിലെ ഭാഗ്യ രാശികള്‍ അറിയാം

Weekly Horoscope 08-14 May 2023: മെയ് മാസത്തിലെ പുതിയ വാരം ആരംഭിച്ചു. ഈ ആഴ്ച വലിയ മാറ്റങ്ങളുമായാണ് എത്തുന്നത്‌. ആ ഒരു സാഹചര്യത്തിൽ, മേടം, ഇടവം, മിഥുനം തുടങ്ങി 12 രാശിക്കാർക്കും ഈ ആഴ്ച വളരെ പ്രധാനമാണ്. കരിയര്‍, വിദ്യാഭ്യാസം, സാമ്പത്തിക ഭാഗ്യം തുടങ്ങിയ കാര്യത്തിൽ ഈ ആഴ്ച നിങ്ങൾക്ക് എങ്ങനെയായിരിക്കുമെന്ന് അറിയാം... 

Also Read:  Horoscope Today May 08: ചിങ്ങം, കുംഭം രാശിക്കാരുടെ ഭാഗ്യം തിളങ്ങും, ഇന്നത്തെ രാശിഫലം

മേടം (Weekly Horoscope Aries Zodiac Sign) 
ഈ ആഴ്ച മേടം രാശിക്കാർ അവരുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല, ഈ ആഴ്ച ഈ രാശിക്കാരുടെ ആരോഗ്യം വളരെ മികച്ചതായിരിക്കും. ഈ സമയത്ത്, നിങ്ങൾക്ക് പൂർവ്വിക സ്വത്തിൽ നിന്ന് കൂടുതൽ നേട്ടങ്ങൾ ലഭിക്കും. മേടം രാശിക്കാർക്ക് ഈ ആഴ്ച വളരെ മികച്ചതായിരിക്കും. സംപതിക് നേട്ടത്തിനുള്ള സാധ്യത. 

Also Read:  Karnataka Assembly Elections 2023: കർണാടകയിൽ കോൺഗ്രസ് വിജയിക്കും, ശരദ് പവാർ

ഇടവം   (Weekly Horoscope Taurus Zodiac Sign) 
ഈ ആഴ്ച സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകാം. ഈ ആഴ്ച നിക്ഷേപം നടത്താന്‍ ഉചിതമല്ല. പണവുമായി ബന്ധപ്പെട്ട്  ശ്രദ്ധാപൂർവ്വം തീരുമാനമെടുക്കേണ്ടതുണ്ട്. ഈ ആഴ്ച, നിങ്ങളുടെ ജോലിസ്ഥലത്ത് ചില പോസിറ്റീവ് സംഭവങ്ങൾ സംഭവിക്കാം, അത് തൊഴിൽ ചെയ്യുന്നവർക്ക് വളരെയധികം പ്രയോജനം ചെയ്യും.  

Also Read: Zee News Opinion Poll: കർണാടകയിൽ ആരുടെ സർക്കാർ? അഭിപ്രായ വോട്ടെടുപ്പിൽ അമ്പരപ്പിക്കുന്ന പ്രതികരണം
 
 രാശിക്കാര്‍ക്ക് വളരെ നല്ലതും ഏറെ രസകരവുമായിരിയ്ക്കും.  ഇത് നിങ്ങളുടെ മനോവീര്യം വർദ്ധിപ്പിക്കും. നിങ്ങളുടെ കരിയറിനെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങള്‍ ഉണ്ടാകാം, തീരുമാനങ്ങൾ എടുക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും. ചർച്ച ചെയ്തതിനു ശേഷമേ തീരുമാനമെടുക്കാവൂ, ആഴ്ചാവസാനം പണത്തിൽ കുറവുണ്ടാകുമെങ്കിലും സ്ഥിതി നിയന്ത്രണവിധേയമായിരിക്കും. 

കർക്കടകം  (Weekly Horoscope Cancer Zodiac Sign) 
ഈ ആഴ്ചയിൽ നിങ്ങൾ പതിവായി വ്യായാമം ചെയ്യണം. ഈ ആഴ്ച മാനസിക പിരിമുറുക്കം ഉണ്ടാകാനും സാധ്യതയുണ്ട്.  ഈ സമയം ആർക്കും പണം കടം കൊടുക്കരുത്, ആദ്യം നിങ്ങളിൽ നിന്ന് പണം വാങ്ങുകയും പിന്നീട് അത് നൽകാൻ മടിക്കുകയും ചെയ്യുന്ന ബന്ധുക്കളിൽ നിന്ന് അകന്നു നിൽക്കുക. 
കരിയറിൽ മുന്നോട്ട് പോകാനുള്ള ഒരു പദ്ധതിയെക്കുറിച്ച് ചിന്തിക്കുന്നതിൽ നിങ്ങൾ പരാജയപ്പെടും. ഈ സമയം നിങ്ങൾക്ക് ചില നല്ല വാർത്തകൾ ലഭിച്ചേക്കാം.

ചിങ്ങം  (Weekly Horoscope Leo Zodiac Sign) 
സാമ്പത്തിക കാര്യങ്ങളുടെ കാര്യത്തിൽ, ഈ ആഴ്ച ചിങ്ങം രാശിക്കാർക്ക് വളരെ നല്ലതായിരിക്കും. ഈ ആഴ്ച, നിങ്ങളുടെ മനസ്സ് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൂടുതൽ വ്യാപൃതമാകും, അതിനാൽ നിങ്ങളുടെ കുടുംബത്തോടൊപ്പം ചില മതപരമായ പരിപാടികൾ സംഘടിപ്പിക്കാനും അതില്‍ പങ്കെടുക്കാനും സാധിക്കും. വിജയം നിങ്ങളെ  പുരോഗതിയിലേക്ക് നയിക്കും.
 
കന്നി (Weekly Horoscope Virgo Zodiac Sign) 
ഈ ആഴ്ച കന്നി രാശിക്കാരുടെ മാനസിക നില വളരെ മെച്ചപ്പെട്ടതായിരിക്കും. ഈ ആഴ്ച സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം. നിങ്ങൾ എന്തെങ്കിലും പണം നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, ബുദ്ധിപരമായ തീരുമാനം എടുക്കുക. നിങ്ങളുടെ കരിയറിൽ മറ്റുള്ളവരെക്കാൾ മുന്നിലെത്താനുള്ള മത്സരം നിങ്ങൾ മികച്ച രീതിയിൽ പ്രവർത്തിക്കാൻ സഹായിയ്ക്കും. പഠിക്കുമ്പോൾ മുതിർന്നവരുടെ സഹായം സ്വീകരിക്കുക,  പ്രയോജനം ലഭിക്കും.
 
തുലാം  (Weekly Horoscope Libra Zodiac Sign) 
ഈ ആഴ്ച നിങ്ങളുടെ ആരോഗ്യത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാകും.  പ്രതീക്ഷിച്ചതിലും കൂടുതൽ സാമ്പത്തിക പരിമിതികൾ ഉണ്ടായേക്കാം, അതിനാൽ നിങ്ങൾ പണം ശ്രദ്ധാപൂര്‍വ്വം ചെലവഴിയ്ക്കുക. നിങ്ങൾ വിവാഹിതനാണെങ്കിൽ, ഈ ആഴ്ച മുഴുവൻ നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസത്തിനായി ധാരാളം പണം ചെലവഴിക്കേണ്ടി വന്നേക്കാം. പങ്കാളിത്തത്തിൽ ബിസിനസ്സ് ചെയ്യുന്നവർക്ക് ഈ ആഴ്ച നല്ല ലാഭം ലഭിക്കും.

വൃശ്ചികം  (Weekly Horoscope Scorpio Zodiac Sign) 
ഈ ആഴ്ചയിൽ സാമൂഹിക ഇടപെടൽ വർദ്ധിക്കും. ഈ സമയം നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഈ ആഴ്ച, ഒരു കുടുംബാംഗത്തെ അന്ധമായി വിശ്വസിക്കുന്നത് സമയം ഉചിതമല്ല.  ഇത് നിങ്ങളുടെ മാനസിക പിരിമുറുക്കം വർദ്ധിപ്പിക്കുന്നതിന് കാരണമാകും. ഓഫീസില്‍ അന്തരീക്ഷം ഉചിതമായിരിയ്ക്കില്ല. 

ധനു  (Weekly Horoscope Sagittarius Zodiac Sign) 
ആരോഗ്യത്തിന്‍റെ കാര്യത്തിൽ ഈ മാസം വളരെ മികച്ചതായിരിക്കും. കുടുംബാംഗങ്ങളെ വളരെയധികം ശ്രദ്ധിക്കും ഏറെ ലാഭം ലഭിക്കുന്നതിനായി മുൻകാലങ്ങളിൽ ഒരു ഇടപാട് നടത്തിയിരുന്നവർക്ക് ഈ ആഴ്ച ഒരു വലിയ ശുഭസൂചന ലഭിക്കും. കാരണം നിങ്ങളുടെ ഈ ഇടപാട് വിജയിക്കാൻ സാധ്യതയുണ്ട്, അതിനാൽ പണമോ ലാഭമോ ലഭിക്കാനുള്ള നിരവധി സാധ്യതകൾ ഉടൻ കാണപ്പെടും.
 
മകരം  (Weekly Horoscope Capricorn Zodiac Sign) 
നിങ്ങളുടെ ആത്മവിശ്വാസവും  ഈ ആഴ്ച വളരെയധികം വർദ്ധിക്കും. ഈ സമയം നിങ്ങൾക്ക് പണം സമ്പാദിക്കാനുള്ള അവസരവും ലഭിക്കും. ഈ സമയം നിങ്ങൾക്ക് ഭാഗ്യത്തിന്‍റെ പൂർണ്ണ പിന്തുണ ലഭിക്കും. വീട്ടിലെ അംഗത്തിന്‍റെ ആരോഗ്യനില പെട്ടെന്ന് വഷളായേക്കാം. ഈ സമയത്ത് നിങ്ങളുടെ പ്രണയ ജീവിതം നിങ്ങളുടെ മനസ്സിനെ ആശയക്കുഴപ്പത്തിലാക്കാം. 

കുംഭം  (Weekly Horoscope Aquarius Zodiac Sign) 
ഈ ആഴ്ച നിങ്ങളുടെ മാനസിക പിരിമുറുക്കം വർദ്ധിക്കും, അതുപോലെ തർക്കം ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ ആഴ്ച നിങ്ങളുടെ മികച്ച ജോലിയും കാര്യക്ഷമതയും കാണുമ്പോൾ, നിങ്ങളുടെ കീഴിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക്  നിങ്ങളിൽ മതിപ്പുണ്ടാകും. അതിനാൽ, തുടക്കം മുതൽ കഠിനാധ്വാനം ചെയ്യാൻ തയ്യാറാകുക, നിങ്ങളുടെ പരിശ്രമങ്ങൾ വർദ്ധിപ്പിക്കുമ്പോൾ നിങ്ങളുടെ മനസ്സ് സന്തോഷമാകും. 
 
മീനം  (Weekly Horoscope Pisces Zodiac Sign) 
നിങ്ങളുടെ കുടുംബത്തിലെ ഒരാളുടെ ആരോഗ്യം നിങ്ങളുടെ മാനസിക പിരിമുറുക്കത്തിന്‍റെ പ്രധാന കാരണമായിരിക്കും. നിങ്ങളുടെ ക്രിയാത്മക കഴിവുകൾ ശരിയായ രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ, അത് വളരെ പ്രയോജനകരമാണെന്നും അതേ സഹായത്തോടെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ കഴിയും. ചില പ്രവർത്തനങ്ങൾ കാരണം നിങ്ങളുടെ മനസ്സ് അസ്വസ്ഥമാകാനും അതിന്‍റെ ഫലമായി ഈ സമയത്ത് നിങ്ങളുടെ എല്ലാ ശ്രമങ്ങളിലും പരാജയപ്പെടാനും സാധ്യതയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News