ന്യൂ ഡൽഹി : സെപ്റ്റംബർ കേന്ദ്ര സർക്കാർ തങ്ങളുടെ ജീവനക്കാർക്കായി നൽകുന്ന ക്ഷാമബത്ത വർധിപ്പിച്ചിരുന്നു. അതിന് പിന്നിലെ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയായ വിഷയമാണ് കോവിഡിനെ തുടർന്ന് കേന്ദ്രം പിടിച്ച് വെച്ച 18 ഡിഎ കുടുശ്ശികയെ കുറിച്ച്. ചില റിപ്പോർട്ടുകൾ പ്രകാരം കേന്ദ്രം ഇത് സംബന്ധിടച്ച് മന്ത്രിസഭയോഗത്തിൽ ചർച്ച ചെയ്യാൻ ഇരിക്കുകയാണെന്ന്. അതേസമയം ഏറ്റവും ഒടുവിലായി ചേർന്ന ക്യാബിനെറ്റ് യോഗത്തിൽ 18 മാസമായിട്ടുള്ള ക്ഷാമബത്തയുടെ കുടിശ്ശിക ചർച്ച ചെയ്തുയെന്ന് ഔദ്യോഗികമായി സർക്കാർ അറിയിച്ചിട്ടല്ല.
എന്നിരുന്നാലും 18 മാസത്തെ ഡിഎ കുറിച്ചുള്ള ചർച്ചകൾ വീണ്ടും തുടരുകയാണ്. ജനുവരിയിൽ വീണ്ടും ക്ഷാമബത്ത് വർധിപ്പിക്കുമെന്ന ഉണ്ടാകുമെന്ന് റിപ്പോർട്ടിന് പിന്നാലെയാണ് ഡിഎ കുടിശ്ശികയെ കുറിച്ചുള്ള ചോദ്യങ്ങൾ വീണ്ടും ഉയരുന്നത്.
ലവെൽ മൂന്ന് വിഭാഗത്തിലുള്ള ഒരു കേന്ദ്ര സർക്കാർ ജീവനക്കാരന് 11,880 രൂപ മുതൽ 37,554 രൂപ വരെയാണ് കേന്ദ്രം കോവിഡ് കാലത്ത് പിടിച്ചുവച്ചത്. ലെവെൽ 13, 14 വിഭാഗത്തിലുള്ള ജീവനക്കാർക്ക് അത് 1.44 ലക്ഷം രൂപ മുതൽ 2.16 ലക്ഷം വരെ വരുമെന്നാണ് മാധ്യമങ്ങൾ നൽകുന്ന കണക്ക്.
പുതുവർഷ സമ്മാനമായി കേന്ദ്ര സർക്കാർ നാല് ശതമാനം ഡിഎ വർധിപ്പിക്കാനാണ് തയ്യാറെടുക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിലെ പണപ്പെരുപ്പത്തിന്റെ സാഹചര്യത്തിലാണ് ജനുവരിയിൽ കേന്ദ്രത്തിന്റെ തീരുമാനം ഉണ്ടാകുക. മുൻകാല അടിസ്ഥാനത്തിലാകും കേന്ദ്രം ഡിഎ വർധനവ് നൽകുക. നാല് ശതമാനം ഡിഎ വർധിപ്പിച്ച് കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 38 ശതമാനമായി ഉയരും. കൂടാതെ 2023 മാർച്ചിലും ഇതെ നിരക്കിൽ ഡിഎ കേന്ദ്രം വർധിപ്പിച്ചാൽ ജീവനക്കാരുടെ ക്ഷാമബത്ത 40 ശതമാനത്തിലേക്കെത്തുമെന്നാണ് സീ ന്യൂസ് ഹിന്ദി റിപ്പോർട്ട് ചെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...