7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു, ടേക്ക് ഹോം ശമ്പളവും ഈ മാസം മുതൽ വർധിക്കും

7th Pay Commission DA Hike: ഇത് ഏകദേശം 47.58 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 69.76 ലക്ഷം പെൻഷൻകാർക്കും ഗുണം ചെയ്യും

Written by - Zee Malayalam News Desk | Last Updated : Mar 24, 2023, 09:37 PM IST
  • 2022 സെപ്റ്റംബറിലാണ് കേന്ദ്രം അവസാനമായി ഡിഎ പുതുക്കിയത്
  • സർക്കാർ ജീവനക്കാരുടെ ടേക്ക് ഹോം ശമ്പളവും ഈ മാസം മുതൽ വർധിക്കും
7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു,  ടേക്ക് ഹോം ശമ്പളവും ഈ മാസം മുതൽ വർധിക്കും

ന്യൂഡൽഹി: കാത്തിരിപ്പിനൊടുവിൽ കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത 4 ശതമാനം വർധിപ്പിച്ചു. ഇതോടെ നിലവിലെ ക്ഷാമബത്ത  38 ശതമാനത്തിൽ നിന്ന് 42 ശതമാനമായി.  ഡിഎ വർദ്ധനയ്ക്കായി കേന്ദ്രം 12,815 കോടി രൂപ ചെലവഴിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു. ഡിഎ വർദ്ധനവ് 2023 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തിൽ ആയിരിക്കും നടപ്പാക്കുക.

ഇത് ഏകദേശം 47.58 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 69.76 ലക്ഷം പെൻഷൻകാർക്കും ഗുണം ചെയ്യും. ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ ശുപാർശകളെ അടിസ്ഥാനമാക്കിയുള്ള അംഗീകൃത ഫോർമുല അനുസരിച്ചാണ് ഈ വർദ്ധനവ്," സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.

2022 സെപ്റ്റംബറിലാണ് കേന്ദ്രം അവസാനമായി ഡിഎ പുതുക്കി, 2022 ജൂലൈ 1 മുതൽ മുൻകാല പ്രാബല്യത്തിൽ വന്നു. അന്നും അത് 4 ശതമാനം വർധിപ്പിച്ച് 38 ശതമാനമാക്കിയിരുന്നു. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ ആനുപാതികമായാണ് കണക്കാക്കുന്നത്. ഡിഎ വർധിപ്പിക്കുന്നതോടെ സർക്കാർ ജീവനക്കാരുടെ ടേക്ക് ഹോം ശമ്പളവും ഈ മാസം മുതൽ വർധിക്കും.

ഒരു കേന്ദ്ര സർക്കാർ ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം പ്രതിമാസം 25,500 രൂപയാണെങ്കിൽ, അയാൾക്ക് 9,690 രൂപ ക്ഷാമബത്ത ലഭിക്കണം.നിലവിലെ 38 ശതമാനം ഡിഎയുടെ അടിസ്ഥാനത്തിൽ. ഇപ്പോൾ ഡിഎ 42 ശതമാനമായി ഉയരുമ്പോൾ ഡിഎ 10,710 രൂപയായി ഉയരും. അതായത് ശമ്പളം 1,020 രൂപ (10,710 - 9,690 രൂപ) വർദ്ധിക്കും.

മറുവശത്ത്, ക്ഷാമബത്ത വർധിപ്പിച്ചതോടെ സർക്കാർ പെൻഷൻകാർക്ക് അവരുടെ പ്രതിമാസ പെൻഷനിലും വർദ്ധന ലഭിക്കും. ഒരു കേന്ദ്ര സർക്കാർ പെൻഷൻകാരന് പ്രതിമാസം 35,400 രൂപ അടിസ്ഥാന പെൻഷൻ ലഭിക്കുന്നുണ്ടെങ്കിൽ, 38 ശതമാനം ക്ഷാമബത്തയിൽ, പെൻഷൻകാർക്ക് 13,452 രൂപ ലഭിക്കും, ഡിആർ 42 ശതമാനമായി ഉയരുകയാണെങ്കിൽ, അയാൾക്ക് എല്ലാ മാസവും 14,868 രൂപ ലഭിക്കും. അതിനാൽ, അദ്ദേഹത്തിന്റെ പെൻഷൻ പ്രതിമാസം 1,416 രൂപ കൂടി വർദ്ധിക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News