ഐഐടി ബോംബയിൽ നിന്നും ബിരുദം പൂർത്തിയാക്കിയിറങ്ങിയ വിദ്യാർഥികൾക്ക് ഇത്തവണ ലഭിച്ചത് മികച്ച പ്ലേസ്മെൻറ്. 2022-23 ബാച്ചിൽ നിന്ന് പുറത്തിങ്ങിയ ഒരു വിദ്യാർഥിക്ക് വാർഷിക പ്ലെയ്‌സ്‌മെൻറിൽ 3.67 കോടി രൂപ (പ്രതി വർഷം) ശമ്പളത്തിലാണ് ഇൻറർ നാഷ്ണൽ കമ്പനികളിൽ ഒന്നിൽ ജോലി ലഭിച്ചത്. മറ്റൊരു വിദ്യാർഥിക്കാകട്ടെ 1.68 കോടി രൂപയിലാണ് ഇന്ത്യയിലെ കമ്പനികളിലൊന്നിൽ ജോലി ലഭിച്ചത്.
പാസ്സ് ഔട്ടായ 16 ബിരുദധാരികൾക്ക് പ്രതിവർഷം ഒരു കോടി രൂപയ്ക്ക് മുകളിൽ ശമ്പളമാണ് വിവിധ കമ്പനികളിൽ ലഭിച്ചത്. ഇത്തരത്തിൽ 65 പേരാണ് വിവിധ അന്താരാഷ്ട്ര കമ്പനികളുടെ ഓഫറുകൾ സ്വീകരിച്ചത്. യുഎസ്എ, ജപ്പാൻ, യുണൈറ്റഡ് കിംഗ്ഡം, നെതർലൻഡ്‌സ്, ഹോങ്കോംഗ്, തായ്‌വാൻ എന്നിവിടങ്ങളിൽ നിന്നുള്ള വിവിധ കമ്പനികളാണ് വിദ്യാർഥികളെ റിക്രൂട്ട് ചെയ്യുന്നത്.
ഐഐടി-ബോംബെയുടെ പ്ലേസ്‌മെന്റ്, ഇന്റേൺഷിപ്പ് റിപ്പോർട്ട് പ്രകാരം ഈ പ്ലേസ്മെൻറ് സീസണിലെ വിദ്യാർത്ഥികളുടെ ശരാശരി ശമ്പളം പ്രതിവർഷം 21.82 ലക്ഷം രൂപയാണ് (സിടിസി), മുൻവർഷത്തെ അപേക്ഷിച്ച് നേരിയ വർദ്ധന ഇതിനുണ്ട്. പ്ലേസ്മെൻറിൽ സജീവമായി പങ്കെടുത്ത 1,845 വിദ്യാർത്ഥികളിൽ 1,516 പേർക്കും വിവിധ കമ്പനികളിൽ ജോലി ലഭിച്ചു.
എൻജിനീയറിങ്, ടെക്‌നോളജി മേഖലയിലാണ് കൂടുതൽ ജോലികളും. ഇൻഫർമേഷൻ ടെക്‌നോളജി (ഐടി), സോഫ്റ്റ്‌വെയർ നിയമനങ്ങൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ സീസണിൽ കുറവാണെന്ന് അധികൃതർ പറയുന്നു. 88-ലധികം കമ്പനികളാണ് ഏകദേശം 302 വിദ്യാർത്ഥികൾക്ക് ഐടി/സോഫ്റ്റ്‌വെയർ ജോലികൾ വാഗ്ദാനം ചെയ്തത. ട്രേഡിംഗ്, ബാങ്കിംഗ്, ഫിൻടെക്, വിദ്യാഭ്യാസം, ഡിസൈൻ എന്നിവയാണ് വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്ത മറ്റ് മേഖലകൾ. അതേസമയം വിദ്യാഭ്യാസ മന്ത്രാലയം ജൂണിൽ പ്രസിദ്ധീകരിച്ച 2023 ലെ ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയ റാങ്കിംഗ് ഫ്രെയിംവർക്കിൽ ഐഐടി ബോംബെ ഒരു സ്ഥാനം പിന്നിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...