Bank Accounts: ഇന്ത്യയിൽ നിങ്ങൾക്ക് എത്ര ബാങ്ക് അക്കൗണ്ടുകൾ തുറക്കാം? മാർഗ നിർദ്ദേശങ്ങൾ എന്തൊക്കെ?

ഉപഭോക്താവിന് 2, 3, 4, 5 എന്നിങ്ങനെ എത്ര ബാങ്ക് അക്കൗണ്ടുകൾ വേണമെങ്കിലും തുറക്കാം,ആർബിഐ ഒരു പരിധിയും നിശ്ചയിച്ചിട്ടില്ല

Written by - Zee Malayalam News Desk | Last Updated : Jul 2, 2023, 04:48 PM IST
  • നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും കൂടാതെ ഒന്നിലധികം ബാങ്കുകളിൽ ഒന്നിലധികം സേവിംഗ്സ് അക്കൗണ്ടുകൾ കൈകാര്യം ചെയ്യാം
  • സാലറി അക്കൗണ്ട് ഒഴികെയുള്ള മിക്കവാറും എല്ലാ ബാങ്ക് സേവിംഗ്‌സ് അക്കൗണ്ടുകളിലും ഇപ്പോൾ മിനിമം ബാലൻസ് നിലനിർത്തേണ്ടതുണ്ട്
  • ബാങ്കിന്റെ പേരിൽ ഉപഭോക്താക്കൾക്ക് പല തരത്തിലുള്ള അക്കൗണ്ടുകൾ തുറക്കാനുള്ള സൗകര്യം നൽകിയിട്ടുണ്ട്
Bank Accounts: ഇന്ത്യയിൽ നിങ്ങൾക്ക് എത്ര ബാങ്ക് അക്കൗണ്ടുകൾ തുറക്കാം? മാർഗ നിർദ്ദേശങ്ങൾ എന്തൊക്കെ?

ന്യൂഡൽഹി: നിലവിൽ പലർക്കും ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളുണ്ട്. പലതരത്തിലുള്ള ആവശ്യങ്ങൾക്കായാണ് ഇത്. എന്നാൽ മനസ്സിലാക്കേണ്ട കാര്യം. എത്ര ബാങ്ക് അക്കൗണ്ടുകൾ വരെ ഒരാൾക്ക് തുറക്കാനാകും. ഇതിന് ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങൾ ഉണ്ടോ എന്നതാണ്. ആദ്യം തന്നെ മനസ്സിലാക്കേണ്ട കാര്യം ഇന്ത്യയിൽ നിങ്ങൾക്ക് തുറക്കാൻ പറ്റുന്ന ബാങ്ക് അക്കൗണ്ടുകളുടെ എണ്ണത്തിന് പരിധിയില്ല.

ഉപഭോക്താവിന് 2, 3, 4, 5 എന്നിങ്ങനെ എത്ര ബാങ്ക് അക്കൗണ്ടുകൾ വേണമെങ്കിലും തുറക്കാം. ബാങ്ക് അക്കൗണ്ടുകളുടെ എണ്ണത്തിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഒരു പരിധിയും നിശ്ചയിച്ചിട്ടില്ല.നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും കൂടാതെ ഒന്നിലധികം ബാങ്കുകളിൽ ഒന്നിലധികം സേവിംഗ്സ് അക്കൗണ്ടുകൾ കൈകാര്യം ചെയ്യാം. കൂടാതെ, മിനിമം അക്കൗണ്ട് ബാലൻസ് നിലനിർത്താൻകഴിയുമെങ്കിൽ, വിഷമിക്കേണ്ടതില്ല.

മിനിമം ബാലൻസ് നിലനിർത്തണം

സാലറി അക്കൗണ്ട് ഒഴികെയുള്ള മിക്കവാറും എല്ലാ ബാങ്ക് സേവിംഗ്‌സ് അക്കൗണ്ടുകളിലും ഇപ്പോൾ മിനിമം ബാലൻസ് നിലനിർത്തേണ്ടതുണ്ട്. നിങ്ങൾ ഇത് ചെയ്തില്ലെങ്കിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ചാർജ് ഈടാക്കും. ചാർജ് എടുത്തിട്ടും മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ, നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നെഗറ്റീവാകും.

ഒന്നിലധികം തരത്തിലുള്ള ബാങ്ക് അക്കൗണ്ടുകൾ തുറക്കാം

ബാങ്കിന്റെ പേരിൽ ഉപഭോക്താക്കൾക്ക് പല തരത്തിലുള്ള അക്കൗണ്ടുകൾ തുറക്കാനുള്ള സൗകര്യം നൽകിയിട്ടുണ്ട്. നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് നിങ്ങൾക്ക് സാലറി അക്കൗണ്ട്, കറന്റ് അക്കൗണ്ട്, സേവിംഗ്സ് അക്കൗണ്ട് അല്ലെങ്കിൽ ജോയിന്റ് അക്കൗണ്ട് എന്നിവ തുറക്കാം. മിക്ക ഉപഭോക്താക്കളും സേവിംഗ്സ് അക്കൗണ്ടാണ് തുറക്കുന്നത്. ഈ അക്കൗണ്ടിന്റെ പലിശയുടെ ആനുകൂല്യവും നിങ്ങൾക്ക് ലഭിക്കും. ഇതൊരു അടിസ്ഥാന ബാങ്ക് അക്കൗണ്ടാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News