Gold Rate: റെക്കോര്‍ഡ് നിരക്കില്‍ നിന്ന് താഴേയ്ക്ക് സ്വര്‍ണവില, പവന് 280 രൂപ കുറഞ്ഞു

Kerala Gold Rate Today:  ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്  5,855 രൂപയാണ് വിപണി നിരക്ക്.  ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്  46,840 രൂപയാണ് ഇന്ന് നിരക്ക്

Written by - Zee Malayalam News Desk | Last Updated : Dec 29, 2023, 01:28 PM IST
  • കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ സര്‍വകാല റെക്കോര്‍ഡില്‍നിന്നും 280 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്.
Gold Rate: റെക്കോര്‍ഡ് നിരക്കില്‍ നിന്ന് താഴേയ്ക്ക് സ്വര്‍ണവില, പവന് 280 രൂപ കുറഞ്ഞു

Kerala Gold Rate Today: ക്രിസ്തുമസ് വിപണി കഴിഞ്ഞതോടെ സ്വര്‍ണം വീണ്ടും കുതിപ്പ് ആരംഭിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. എന്നിരുന്നാലും സാമാന്യ നിരക്കില്‍ നിന്നും ഉയര്‍ന്നു തന്നെയാണ് സ്വര്‍ണവില നിലകൊള്ളുന്നത്.  

Also Read:  IMD Weather Update: പുതുവത്സരാഘോഷം വെള്ളത്തിലാകുമോ? ഈ സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത 
 
കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ സര്‍വകാല റെക്കോര്‍ഡില്‍നിന്നും  280 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്  5,855 രൂപയാണ് വിപണി നിരക്ക്.  ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്  46,840 രൂപയാണ് ഇന്ന് നിരക്ക്. 

Also Read:  New Year 2024:  ഈ 4 രാശിക്കാരുടെമേല്‍ ശനി ദേവന്‍ സമ്പത്ത് വര്‍ഷിക്കും!! പുതുവര്‍ഷം ഇവരെ കോടീശ്വരനാക്കും 
 
അതേസമയം, സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് വലിയ ആശങ്കയുണ്ടാക്കുന്ന നിലയിലേയ്ക്കാണ് സ്വര്‍ണവില കുതിച്ചിരിക്കുന്നത്. സ്വര്‍ണവില ഇനിയും കൂടാനാണ് സാധ്യത. 2013 അവസാനിക്കുമ്പോള്‍ സ്വര്‍ണം റെക്കോര്‍ഡ് വില രേഖപ്പെടുത്തുമെന്ന് നേരത്തെ പ്രവചനങ്ങളുണ്ടായിരുന്നു.  ഓഹരി വിപണിയും സ്വര്‍ണവിലയും ഒരുപോലെ ഉയരുന്നത് വിപണി നിരീക്ഷകരില്‍ അമ്പരപ്പ് ഉളവാക്കിയിട്ടുണ്ട്. 

സ്വര്‍ണ വിപണി പരിശോധിച്ചാല്‍ ഡിസംബർ 18 മുതൽ വില കുറഞ്ഞിട്ടില്ല. 46,000 ത്തിന് മുകളിലാണ്  സ്വർണവില.  

രാജ്യാന്തര വിപണിയിലും സ്വർണ വില ഉയരുകയാണ്. ഈ മാസം ആരംഭം മുതല്‍ സ്വർണവില തുടർച്ചയായി വര്‍ദ്ധിക്കുകയാണ്. ഹമാസ്- ഇസ്രയേല്‍ യുദ്ധം, ആഗോള സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ ഘടകങ്ങളാണ് സ്വര്‍ണവില ഉയരാന്‍ കാരണമായി പറയപ്പെടുന്നത്‌. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നതാണ് വില വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

ഡോളര്‍ മൂല്യം കുറയുന്നതും സ്വര്‍ണ വില ഉയരാന്‍ കാരണമായി പറയപ്പെടുന്നു. ഡോളര്‍ സൂചിക 100.79 എന്ന നിരക്കിലാണ് ഇപ്പോള്‍. മാസങ്ങള്‍ക്ക് മുമ്പ് സൂചിക 107ലായിരുന്നു. വലിയ ഇടിവാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

   
 

Trending News