ഒരു വിപ്ലവം സൃഷ്ടിച്ച് എസ്യുവി എന്ന ടേം തന്നെ ജനകീയമാക്കി വിപണി വാഴാം എന്നായിരുന്നു പഞ്ച് ഇറക്കിയപ്പോൾ ടാറ്റയുടെ ചിന്ത. അത് ശരിവെക്കുന്ന വിധം വെറും 19 മാസത്തിനുള്ളില്‍ രണ്ട് ലക്ഷം യൂണിറ്റ് വില്‍പ്പന മറികടന്ന് പഞ്ച് കുതിച്ചു . അൽപ്പം താമസിച്ചാണെങ്കിലും എതിരാളി ഹ്യുണ്ടായി, എക്സ്റ്റര്‍ മൈക്രോ എസ്‌യുവിയെ പുറത്തിറക്കി ടാറ്റക്ക് ചെക്ക് വെച്ചത് അടുത്തിടെയാണ്. പഞ്ചുമായി ഏറ്റുമുട്ടാൻ നിരവധി ഫീച്ചറുകളും സവിശേഷതകളും കോര്‍ത്തിണക്കിയാണ് എക്സറ്ററിനെ ദക്ഷിണ കൊറിയൻ വാഹന നിര്‍മാതാക്കള്‍ വിപണിയിലെത്തിച്ചത്.
സെഗ്‌മെന്റ്-1STസവിശേഷതകളോടെ എത്തുന്നതിനാൽ ടാറ്റ പഞ്ചിനേക്കാള്‍ കേമൻ ഹ്യുണ്ടായി എക്സ്റ്ററാണെന്ന് ഒറ്റ നോട്ടത്തില്‍ വിശ്വസിക്കുന്നവരാണ് അധികവും. എന്നാൽ ചില ഫീച്ചറുകളുടെ കാര്യത്തില്‍ പഞ്ചിന് തന്നെയാണ് സെഗ്മെന്റില്‍ മേല്‍കൈ. ഈ മോഡലുകളില്‍ ഏതെങ്കിലും ഒന്ന് വാങ്ങാൻ ആലോചിക്കുന്നയാളാണ് നിങ്ങളെങ്കില്‍ എക്സ്റ്ററില്‍ ഇല്ലാത്തതും പഞ്ചില്‍ ലഭിക്കുന്നതുമായ ചില കിടിലൻ ഫീച്ചറുകള്‍ ഏതെല്ലാമെന്ന് ഒന്നു പരിചയപ്പെടാം
ഫോഗ് ലാമ്പുകൾ
ഫോഗ് ലാമ്പ് ആഡംബരമായി ചിന്തിക്കുന്നവരുണ്ടെങ്കിലും ഇതൊരു പ്രായോഗികമായ ഫീച്ചറാണ്. ഹ്യുണ്ടായി എക്സ്റ്ററില്‍ ഇല്ലാത്ത ഫോഗ് ലാംപ് നിങ്ങള്‍ക്ക് ടാറ്റ പഞ്ചില്‍ ലഭിക്കും. ഇതിന് പുറമെ പുറമെ കോര്‍ണറിംഗ് ഫംഗ്ഷനും ലഭിക്കും. ഈ സേഫ്റ്റി ഫീച്ചര്‍ പഞ്ചിന്റെ അകംപ്ലിഷ്ഡ് വേരിയന്റ് മുതലാണ് ലഭ്യമാകുന്നത്.
റെയിൻ സെൻസിംഗ് വൈപ്പര്‍
റെയിൻ സെൻസിംഗ് വൈപ്പറുകള്‍ നല്‍കുന്ന ഇന്ത്യയിലെ ഒരേയൊരു മൈക്രോ എസ്‌യുവിയാണ് ടാറ്റ പഞ്ച്. എന്നാല്‍ മോഡലിന്റെ ടോപ്പ് എൻഡ് ക്രിയേറ്റീവ് വേരിയന്റ് വാങ്ങുന്നവര്‍ക്ക് മാത്രമേ ഈ പ്രീമിയം ഫീച്ചര്‍ ലഭ്യമാവൂ. പക്ഷേ എതിരാളിയായ ഹ്യുണ്ടായി എക്സ്റ്ററിന്റെ ഒരു വേരിയന്റിലും ഈയൊരു ഫീച്ചര്‍ കമ്ബനി നല്‍കുന്നില്ലെന്നത് ടാറ്റക്ക് മേല്‍കൈ നല്‍കുന്നുണ്ട്.
റിയര്‍ ആംറെസ്റ്റ്
ടോപ്പ് എൻഡ് കാറുകളില്‍ ഏവരും പ്രതീക്ഷിക്കുന്നൊരു കംഫര്‍ട്ട് ഫീച്ചറുകളില്‍ ഒന്ന് റിയര്‍ സെന്റര്‍ ആംറെസ്റ്റാണ്. പിൻസീറ്റിലെ യാത്രക്കാര്‍ക്കായി ആംറെസ്റ്റ് ലഭിക്കുന്നത് എങ്കിലും ഈ സെഗ്മെന്റില്‍ പഞ്ചിന് മാത്രമാണ് സവിശേഷത ലഭിക്കുന്നത്.ആംറെസ്റ്റില്‍ കപ്പ് ഹോള്‍ഡറുകളൊന്നുമില്ല.
16-ഇഞ്ച് അലോയ്
രണ്ട് എസ്‌യുവികള്‍ക്കിടയില്‍ പൊതുവായി കാണുന്ന സവിശേഷത ഡ്യുവല്‍-ടോണ്‍ അലോയ് വീലുകളാണ്. ഹ്യുണ്ടായി എക്‌സ്‌റ്ററില്‍ 15 ഇഞ്ച് യൂണിറ്റുകള്‍ നല്‍കുമ്ബോള്‍ പഞ്ചില്‍ 16 ഇഞ്ച് അലോയ് വീല്‍ സൈസ് വരെ ലഭിക്കും. ടോപ്പ്-സ്പെക്ക് വേരിയന്റിൽ മാത്രമാണിത്. ഹ്യുണ്ടായുടെ ടോപ്പ് വേരിയന്റിലും ഈ സൈസ് ലഭ്യമല്ല.
ട്രാക്ഷൻ കണ്‍ട്രോള്‍: ട്രാക്ഷൻ കണ്‍ട്രോള്‍ വാഗ്ദാനം ചെയ്യുന്ന ബജറ്റ് മോഡലുകളില്‍ ഒന്നാണ് ടാറ്റ പഞ്ച്. മൈക്രോ എസ്‌യുവിയുടെ അകംപ്ലിഷ്ഡ് എഎംടി വേരിയന്റുകളിലാണ് ഈ ഫീച്ചര്‍ ഉളളത്.
മോഡലിന് ട്രാക്ഷൻ കണ്‍ട്രോള്‍ മോഡുകളും ടാറ്റ മോട്ടോര്‍സ് അവതരിപ്പിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.
എക്‌സ്‌റ്ററിനേക്കാള്‍ പലതരത്തിലുള്ള ആനുകൂല്യങ്ങള്‍ ഉണ്ടെങ്കിലും ഹ്യുണ്ടായി എസ്‌യുവി തന്നെയാണ് മൈക്രോ എസ്യുവികളിലെ മോസ്റ്റ് മോഡേൺ. ഇരുമോഡലുകളുടേയും ഡിസൈനാണ് ഏത് എസ്‌യുവി തിരഞ്ഞെടുക്കേണ്ടതെന്ന കാര്യത്തില്‍ അന്തിമ തീരുമാനം കൈകൊള്ളാൻ സഹായിക്കുക. മേല്‍പറഞ്ഞ സവിശേഷതകളാണ് നിങ്ങള്‍ കൂടുതല്‍ ആഗ്രഹിക്കുന്നതെങ്കില്‍ തീര്‍ച്ചയായും പഞ്ചാണ് വാങ്ങേണ്ടത്.അതല്ല സാധാരണ ലുക്കും ഫീചേഴ്സുമാണ് നിങ്ങളുടെ മുൻഗണന എങ്കിൽ എക്സ്റ്ററാണ് നിങ്ങളുടെ ചോയ്സ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...