തേജസ് നെറ്റ് വർക്ക്സിൽ വൻ നിക്ഷേപത്തിനൊരുങ്ങി Tata Sons

തേജസ് നെറ്റ്‌വർക്ക്സിന്റെ ഓഹരികൾ 1,850 കോടി രൂപയ്ക്ക് വാങ്ങുമെന്നാണ് റിപ്പോർട്ട്

Written by - Zee Malayalam News Desk | Last Updated : Jul 29, 2021, 08:25 PM IST
  • ടാറ്റാ സൺസിന്റെ നിക്ഷേപ വിഭാഗവും ടാറ്റാ കമ്മ്യൂണിക്കേഷന്റെ പ്രമോട്ടർ സ്ഥാപനവുമാണ് പനറ്റോൺ
  • തേജസ് നെറ്റ് വർക്ക്സിന്റെ 43.3 ശതമാനം ഓഹരി വാങ്ങുമെന്നാണ് റിപ്പോർട്ട്
  • 1,850 കോടി രൂപയ്ക്കാണ് ഓഹരികൾ വാങ്ങുന്നതെന്നാണ് റിപ്പോർട്ട്
  • സഞ്ജയ് നായക് തന്നെ തേജസിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായി തുടരും
തേജസ് നെറ്റ് വർക്ക്സിൽ വൻ നിക്ഷേപത്തിനൊരുങ്ങി Tata Sons

മുംബൈ: ടാറ്റാ സൺസിന്റെ (Tata Sons) ഉപസ്ഥാപനമായ പനറ്റോൺ ഫിൻ‌വെസ്റ്റ് ലിമിറ്റഡ് തേജസ് നെറ്റ് വർക്ക്സിന്റെ 43.3 ശതമാനം ഓഹരി വാങ്ങുമെന്ന് റിപ്പോർട്ട്. തേജസ് നെറ്റ്‌വർക്ക്സിന്റെ ഓഹരികൾ (Share) 1,850 കോടി രൂപയ്ക്ക് വാങ്ങുമെന്നാണ് റിപ്പോർട്ട്.

പനറ്റോൺ ഫിൻ‌വെസ്റ്റ് ലിമിറ്റഡുമായി കരാറിൽ ഏർപ്പെട്ടതായി തേജസ് നെറ്റ് വർക്ക്സ് അറിയിച്ചു. ഇന്ത്യയിലും ആ​ഗോള വിപണികളിലും ടെലികോം മേഖലയിൽ 5ജി, ഫൈബർ അധിഷ്ഠിത ബ്രോഡ്ബാൻഡ് എന്നിവയിൽ നിക്ഷേപം നടത്താൻ ഒരുങ്ങുന്നതായും തേജസ് നെറ്റ് വർക്ക്സ് അറിയിച്ചു. സഞ്ജയ് നായക് തന്നെ തേജസിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായി തുടരും.

ALSO READ: ആക്സിസ് ബാങ്കിന് അഞ്ച് കോടി രൂപ പിഴ വിധിച്ച് Reserve Bank Of India

ടാറ്റാ സൺസിന്റെ നിക്ഷേപ വിഭാഗവും ടാറ്റാ കമ്മ്യൂണിക്കേഷന്റെ (Communications) പ്രമോട്ടർ സ്ഥാപനവുമാണ് പനറ്റോൺ. ഇന്ത്യയിൽ നിന്നുള്ള ടെലികോം എക്വിപ്മെന്റ് കമ്പനികളിൽ ലോകത്ത് തന്നെ മുൻനിരയിലെത്തുകയെന്ന ലക്ഷ്യമായിരുന്നു തേജസിനുണ്ടായിരുന്നതെന്നും ടാറ്റ സൺസുമായി ചേരുന്നതോടെ കൂടുതൽ ശക്തമായി മുന്നേറാൻ കമ്പനിക്ക് സാധിക്കുമെന്നുമാണ് പ്രതീക്ഷയെന്നും സഞ്ജയ് നായക് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News