Lic Managing Director: എൽ.ഐ.സിയുടെ തലപ്പത്ത് ഇനി ഇൗ തിരുവല്ലക്കാരി,മിനി ഐപ്പ് പുതിയ മാനേജിങ്ങ് ഡയറക്ടർ

എൽ.ഐ.സിയുടെ ചരിത്രത്തിൽ ആദ്യമായി സോണൽ മാനേജർ പദവിയിലെത്തുന്ന വനിതയും മിനിയാണ്. 

Written by - Zee Malayalam News Desk | Last Updated : Aug 3, 2021, 04:30 PM IST
  • 1986-ൽ ഒാഫീസറായി എൽ.ഐ.സിയിലെത്തിയ അവർ ലീഗൽ വിഭാഗം എക്സിക്യുട്ടീവ് ഡയറക്ടറായിരുന്നു.
  • എൽ.ഐ.സിയുടെ ചരിത്രത്തിൽ ആദ്യമായി സോണൽ മാനേജർ പദവിയിലെത്തുന്ന വനിതയും മിനിയാണ്.
  • ആന്ധ്രാ സർവ്വകലാശാലയിൽ നിന്നും കൊമേഴ്സിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
Lic Managing Director: എൽ.ഐ.സിയുടെ തലപ്പത്ത് ഇനി ഇൗ തിരുവല്ലക്കാരി,മിനി ഐപ്പ് പുതിയ മാനേജിങ്ങ് ഡയറക്ടർ

മുംബൈ: ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഒാഫ് ഇന്ത്യ(LIC) എം.ഡിയായി മലയാളിയായ മിനി ഐപ്പ് ചുമതലയേറ്റു.1986-ൽ ഒാഫീസറായി എൽ.ഐ.സിയിലെത്തിയ അവർ ലീഗൽ വിഭാഗം എക്സിക്യുട്ടീവ് ഡയറക്ടറായിരുന്നു. എൽ.ഐ.സിയുടെ ചരിത്രത്തിൽ ആദ്യമായി സോണൽ മാനേജർ പദവിയിലെത്തുന്ന വനിതയും മിനിയാണ്. 

ആന്ധ്രാ സർവ്വകലാശാലയിൽ നിന്നും കൊമേഴ്സിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.  ഇൻറർനാഷണൽ ഒാപ്പറേഷൻസ് എക്സിക്യുട്ടിവ് ഡയറക്ടർ,ഡയറക്ടർ & സി.ഇ.ഒ LICHFL ഫിനാൻഷ്യൽ സർവ്വീസസ് ലിമിറ്റഡ്, വിവിധ വിഭാഗങ്ങളുടെ റീജിയണൽ മാനജേർ തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്.തിരുവല്ല സ്വദേശിയാണ്. ഭർത്താവ് റിട്ട കൊമഡോർ ഐപ്പ്.

Also ReadAadhaar Card Language Update: നിങ്ങളുടെ പ്രാദേശിക ഭാഷയിലും ആധാർ കാർഡ് ഉണ്ടാക്കാം, അറിയാം വിശദാംശങ്ങൾ

പുതിയ എം.ഡിയുടെ നിയമനം വളരെ പ്രസക്തിയോടെയാണ് എൽ.ഐ.സി നോക്കി കാണുന്നത്. കൂടാതെ തന്നെ മലയാളി എന്ന നിലയിലും മിനി ഐപ്പിന്റെ സേവനം കൂടുതൽ ​ഗുണകരമാവുമെന്നാണ് വിലയിരുത്തൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News