വയനാട് : ബത്തേരിയിൽ സുഹൃത്തിനെ വെട്ടികൊന്ന് മധ്യവയസ്ക ആത്മഹത്യ ചെയ്തു. ബത്തേരി പഴേരി തോട്ടക്കര മമ്പളൂർ ചന്ദ്രമതി (51) ആണ് സുഹൃത്തായ തൊടുവട്ടി ബീരാനെ വെട്ടി കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്തത്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് ഡിസംബർ പത്ത് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. ബീരാൻ രണ്ടു മണിയോടെ ചന്ദ്രമതിയുടെ വീട്ടിൽ വീട്ടിലെത്തുകയായിരുന്നു. തുടർന്ന് ചന്ദ്രമതി വീട്ടിലുണ്ടായിരുന്ന തന്റെ അമ്മയെ തൊട്ടടുത്ത ബന്ധുവീട്ടിലേക്ക് ഒരാവശ്യം പറഞ്ഞ് പറഞ്ഞയിച്ചതിന് ശേഷമാണ് കൃത്യം നടത്തിയത്. ബീരാന് കഴുത്തിനും, താടിക്കുമാണ് വെട്ടേറ്റത്. ബീരാനെ വെട്ടി കൊലപ്പെടുത്തിയതിന് ശേഷം ചന്ദ്രമതി തൂങ്ങിമരിക്കുകയായിരുന്നു.
ALSO READ : ജാമ്യത്തിലിറങ്ങി 10 വർഷം ഒളിവിൽ ; കൊലപാതക കേസിലെ പ്രതി അറസ്റ്റിൽ
അമ്മ തിരിച്ചു വന്നപ്പോഴാണ് ഇരുവരും മരിച്ചു കിടക്കുന്നത് കാണ്ടത്. തുടർന്ന് ബന്ധുക്കളാണ് പോലീസിൽ വിവരമറിയിച്ചത്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് കൃത്യത്തിന് പിന്നിൽ എന്നാണ് പ്രാഥമിക നിഗമനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.