Crime News: വാഹന പരിശോധനക്കിടെ പോലീസുകാരെ അപായപ്പെടുത്താൻ ശ്രമം; പ്രതികൾ അറസ്റ്റിൽ

Crime News: ഇന്നലെ രാത്രി മുളവുകാട് പോലീസിന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയ്ക്കിടെ കൈ കാണിച്ചിട്ട് നിർത്താതെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഇവർ ശ്രമിച്ചിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jul 17, 2023, 08:17 AM IST
  • വാഹന പരിശോധനക്കിടെ പോലീസ് ഉദ്യോഗസ്ഥരെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ
  • നിർത്താതെ അതിവേഗതയിൽ പോയ കാർ ബോൾഗാട്ടി ഭാഗത്ത് ഒരു ഇരുചക്ര വാഹനവും ഇടിച്ചുതെറിപ്പിച്ചിരുന്നു
Crime News: വാഹന പരിശോധനക്കിടെ പോലീസുകാരെ അപായപ്പെടുത്താൻ ശ്രമം; പ്രതികൾ അറസ്റ്റിൽ

കൊച്ചി: വാഹന പരിശോധനക്കിടെ പോലീസ് ഉദ്യോഗസ്ഥരെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ. എടവനക്കാട് വലിയ പുരയ്ക്കൽ വീട്ടിൽ അക്ഷയ്, എടവനക്കാട് കാവിൽമടത്തിൽ വീട്ടിൽ ആധിത്, അഭിജിത്ത്, നായരമ്പലം മായ്യാറ്റിൻതാര ഹൗസിൽ വിപിൻ രാജ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.  

Also Read: തൃശ്ശൂരിൽ മദ്യപിച്ച് എത്തിയ പിതാവ് മകനെ വെട്ടിപരിക്കേല്പിച്ചു

ഇന്നലെ രാത്രി മുളവുകാട് പോലീസിന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയ്ക്കിടെ കൈ കാണിച്ചിട്ട് നിർത്താതെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചതായി പോലീസ് പറഞ്ഞു. വല്ലാർപാടം ബോൾഗാട്ടി ഭാഗത്തു റോഡരികിൽ വാഹന പരിശോധന നടത്തിയിരുന്ന പൊലീസ് ഉദ്യോഗസ്ഥരും കണ്ടെയ്നർ ലോറി തൊഴിലാളികളും നാട്ടുകാരും തലനാരിഴയ്ക്ക് ആണ് യുവാക്കളുടെ പരാക്രമത്തിൽ നിന്നും രക്ഷപ്പെട്ടത്.

Also Read: Karkidaka Vavu 2022: ഇന്ന് കർക്കടക വാവ്: പിതൃക്കളുടെ സ്മരണയിൽ വിശ്വാസികൾ ബലിതർപ്പണം നടത്തി

നിർത്താതെ അതിവേഗതയിൽ പോയ കാർ ബോൾഗാട്ടി ഭാഗത്ത് ഒരു ഇരുചക്ര വാഹനവും ഇടിച്ചുതെറിപ്പിച്ചിരുന്നു. തുടർന്ന് ഇവർ സഞ്ചരിച്ച വാഹനത്തെ അതിസാഹസികമായി പിന്തുടർന്ന് പിടികൂടിയ പോലീസ് സംഘത്തിന് നേരെ ഇവർ അക്രമം അഴിച്ചുവിടാൻ ശ്രമിക്കുകയും ഭീഷണി മുഴക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. ബലപ്രയോഗത്തിലൂടെയാണ് ഇവരെ പൊലീസ് കീഴ്‌പ്പെടുത്തിയത്. മുളവുകാട് പോലീസ് ഇൻസ്പെക്ടർ മഞ്ജിത്ത് ലാൽ പ്രിൻസിപ്പൽ എസ് ഐ സുനേഖ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

വീട്ടുവളപ്പിൽ ഇരുന്ന ബൈക്ക് മോഷ്ടിച്ചു; കുപ്രസിദ്ധ മോഷ്ടാവ് ആനക്കള്ളനും കൂട്ടാളിയും പിടിയിൽ

വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷ്ടിച്ച രണ്ട് പേർ അറസ്റ്റിൽ. നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ മോഷ്ടാക്കളായ ആനക്കള്ളൻ എന്ന് അറിയപ്പെടുന്ന സൈദലിയും, കൂട്ടാളിയുമാണ് അറസ്റ്റിലായത്. കൊല്ലം പള്ളിമുക്ക് മുണ്ടയ്ക്കൽ മണക്കാട് വയൽമാളിക പുരയിടം സ്വദേശി എസ്.അമീർ ഷാജഹാൻ (27), പള്ളിമുക്ക് മുണ്ടയ്ക്കൽ പാലത്തറ അയത്തിൽ സ്വദേശി വട്ടിയൂർക്കാവ് ഇലിപ്പോട്  വാടകയ്ക്ക് താമസിക്കുന്ന എൻ.സൈദലി (23) എന്നിവരാണ് നെടുമങ്ങാട് പോലീസ് പിടികൂടിയത്.

Also Read: ബുധന്റെ ഉദയം ഈ രാശിക്കാർക്ക് നൽകും വൻ സമ്പൽസമൃദ്ധി ഒപ്പം മികച്ച നേട്ടവും

നെടുമങ്ങാട് മഞ്ച സ്വദേശി ഗോകുലിന്റെ വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന ബൈക്കി ജൂലൈ 12ന് വെളുപ്പിനാണ് ഇവർ മോഷണം നടത്തിയത്. റൂറൽ എസ്.പി ശിൽപദേവയ്യക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡിവൈഎസ്‌പി ബൈജു കുമാറിന്റെ നേതൃത്വത്തിൽ സി.ഐ ശ്രീകുമാരൻ നായർ, എസ്.ഐമാരായ പ്രദീപ്, ശ്രീലാൽ, ചന്ദ്രശേഖരൻ, സുജിത്ത്, മനോജ്, സി.പി.ഒമാരായ ശ്രീജിത്ത്, അഖിൽകുമാർ, ശരത്ത് ചന്ദ്രൻ, വൈശാഖ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News