Shocking video: ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ഒമ്പതാം ക്ലാസുകാരിയെ പിന്നിൽ നിന്ന് വെടിവച്ച് വീഴ്ത്തി യുവാവ്; ഞെട്ടിക്കുന്ന വീഡിയോ

Bihar: പിൻകഴുത്തിനു വെടിയേറ്റ പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.

Written by - Zee Malayalam News Desk | Last Updated : Aug 18, 2022, 12:38 PM IST
  • ബുധനാഴ്ച രാവിലെയാണ് പെൺകുട്ടിക്ക് നേരെ ആക്രമണം ഉണ്ടായത്
  • വെടിയുതിർത്ത ശേഷം ഓടി രക്ഷപ്പെട്ട അക്രമിയെ ഇതുവരെ പിടികൂടാനായിട്ടില്ല
  • അന്വേഷണം തുടരുകയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്
  • പട്‍നയിലെ സിപാറ പ്രദേശത്താണ് അക്രമം ഉണ്ടായത്
Shocking video: ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ഒമ്പതാം ക്ലാസുകാരിയെ പിന്നിൽ നിന്ന് വെടിവച്ച് വീഴ്ത്തി യുവാവ്; ഞെട്ടിക്കുന്ന വീഡിയോ

പട്ന: ബിഹാറിലെ പട്നയിൽ പതിഞ്ചുകാരിയെ പിന്നിൽ നിന്ന് വെടിവെച്ച് വീഴ്ത്തി യുവാവ്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഒമ്പതാം ക്ലാസുകാരിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അജ്ഞാതൻ പെൺകുട്ടിയെ പിന്നിൽനിന്നും വെടിവെച്ചു വീഴ്ത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. പിൻകഴുത്തിനു വെടിയേറ്റ പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.

ബുധനാഴ്ച രാവിലെയാണ് പെൺകുട്ടിക്ക് നേരെ ആക്രമണം ഉണ്ടായത്. വെടിയുതിർത്ത ശേഷം ഓടി രക്ഷപ്പെട്ട അക്രമിയെ ഇതുവരെ പിടികൂടാനായിട്ടില്ല. അന്വേഷണം തുടരുകയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പട്‍നയിലെ സിപാറ പ്രദേശത്താണ് അക്രമം ഉണ്ടായത്. ഒമ്പതാം ക്ലാസ് വിദ്യാർഥിയായ പെൺകുട്ടി രാവിലെ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. രാവിലെ എട്ട് മണിയോടെയാണ് സംഭവം.

ALSO READ: Manorama Murder Case : മനോരമ വധക്കേസ്; ആദം അലിയെ തെളിവെടുപ്പിനായി എത്തിച്ചു, കൊല്ലാൻ ഉപയോഗിച്ച കത്തി കണ്ടെടുത്തു

പ്രധാന റോഡിൽ നിന്ന് ഇടറോഡിലേക്ക് തിരിയുന്ന പെൺകുട്ടി അക്രമിയെ മറികടന്ന് മുന്നോട്ട് നടക്കുന്നതായി വീഡിയോയിൽ കാണാം. പെൺകുട്ടി ഇയാൾക്ക് മുന്നിലെത്തിയതിന് തൊട്ടടുത്ത നിമിഷം സഞ്ചിയിൽ നിന്ന് തോക്കെടുത്ത് ഇയാൾ വെടിയുതിർക്കുന്നത് കാണാം. പെൺകുട്ടി മുന്നിലേക്ക് വീഴുന്നതും അക്രമി ഓടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ആക്രമണത്തിന് പിന്നിലെ കാരണം എന്താണെന്ന് അറിയില്ലെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News