Bribery: അപകടത്തിൽപ്പെട്ട വാഹനം വിട്ടുനൽകാൻ 2000 രൂപയും മദ്യവും; എസ്ഐ വിജിലൻസിന്റെ പിടിയിൽ

Bribery case: ഗാന്ധിനഗർ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വി എച്ച് നസീറിനെയാണ് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻസ് ബ്യൂറോ എസ്പി വി ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

Written by - Zee Malayalam News Desk | Last Updated : Jan 12, 2023, 06:43 AM IST
  • കോട്ടയം മെഡിക്കൽ കോളേജിന് സമീപത്തുള്ള കേരള ടൂറിസ്റ്റ് ഹോമിൽ മുറിയെടുത്ത ശേഷം പരാതിക്കാരനിൽ നിന്നും പണവും മദ്യക്കുപ്പിയും ഇയാൾ കൈക്കൂലിയായി വാങ്ങുകയായിരുന്നു
  • പരാതിക്കാരൻ വിവരം അറിയിച്ചത് അനുസരിച്ച് സ്ഥലത്ത് എത്തിയ വിജിലൻസ് സംഘം ഇയാളെ പിടികൂടി
  • 2000 രൂപയും ഒരു കുപ്പി മദ്യവുമാണ് നസീർ കൈക്കൂലിയായി ആവശ്യപ്പെട്ടത്
Bribery: അപകടത്തിൽപ്പെട്ട വാഹനം വിട്ടുനൽകാൻ 2000 രൂപയും മദ്യവും; എസ്ഐ വിജിലൻസിന്റെ പിടിയിൽ

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ ഗ്രേഡ് എസ് ഐ പിടിയിൽ. രണ്ടായിരം രൂപയും മദ്യവും കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ എഎസ്ഐ വിജിലൻസിന്റെ പിടിയിലായത്. ഗാന്ധിനഗർ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വി എച്ച് നസീറിനെയാണ് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻസ് ബ്യൂറോ എസ്പി വി ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

കോട്ടയം മെഡിക്കൽ കോളേജിന് സമീപത്തുള്ള കേരള ടൂറിസ്റ്റ് ഹോമിൽ മുറിയെടുത്ത ശേഷം പരാതിക്കാരനിൽ നിന്നും പണവും മദ്യക്കുപ്പിയും ഇയാൾ കൈക്കൂലിയായി വാങ്ങുകയായിരുന്നു. പരാതിക്കാരൻ വിവരം അറിയിച്ചത് അനുസരിച്ച് സ്ഥലത്ത് എത്തിയ വിജിലൻസ് സംഘം ഇയാളെ പിടികൂടി.

അപകടത്തിൽപ്പെട്ട വാഹനം വിട്ടുനൽകുന്നതിനാണ് നസീർ കൈക്കൂലി ആവശ്യപ്പെട്ടത്. വാഹനം വിട്ടുനൽകാൻ 2000 രൂപയും ഒരു കുപ്പി മദ്യവുമാണ് നസീർ  കൈക്കൂലിയായി ആവശ്യപ്പെട്ടത്. കോട്ടയം മെഡിക്കൽ കോളജിന് സമീപത്തുള്ള കേരള ടൂറിസ്റ്റ് ഹോമിൽ നിന്നാണ് വിജിലൻസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News