Kollam: ടെയിൻ തട്ടി മരിച്ച യുവാവിൻറെ ഫോണെടുത്ത് തൻറെ ഒഫീഷ്യൽ സിം ഇട്ട് ഉപയോഗിച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. കൊല്ലം ചാത്തന്നൂർ സ്റ്റേഷനിലെ എസ്.ഐ ജ്യോതി സുധാകറിനെയാണ് അന്വേഷണ വിധേയമായി ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തത്. ട്രെയിൻ തട്ടി മരിച്ച വലിയ തുറ സ്വദേശി അരുൺ ജെറിയുടെ ഫോണാണ് എസ്.ഐ ഉപയോഗിച്ചിരുന്നത്.
മംഗലപുരം എസ്.ഐ ആയിരുന്നപ്പോഴാണ് സംഭവം. ഫോൺ ബന്ധുക്കൾക്ക് കൊടുക്കാതെ എസ്.ഐ മോഷ്ടിക്കുകയായിരുന്നു എന്നാണ് പരാതി. ജൂൺ 18-നാണ് വലിയ തുറ സ്വദേശി അരുൺ ജെറി മംഗലപുരത്ത് വെച്ച് ട്രെയിൻ തട്ടി മരിച്ചത്. പുതു കുറിച്ചിയിലെ ബന്ധുവീട്ടിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്.
അപകടം നടന്ന് മൃതദേഹം പരിശോധിക്കാനെത്തുമ്പോഴാണ് അരുണിൻറെ മൊബൈൽ അടക്കം ഒന്നും കാണാനില്ലെന്ന് മനസിലായത്. പോലീസ് പറഞ്ഞത് ട്രെയിനിനടിയിൽ കുടുങ്ങി കാണാതായി എന്നായിരുന്നു. തുടർന്ന് ബന്ധുക്കൾ പരാതി സൈബർ സെല്ലിലും ഡി.ജി.പിക്കും നൽകി. അന്വേഷണത്തിൽ ജ്യോതി സുധാകറാണ് ഫോൺ ഉപയോഗിക്കുന്നതെന്ന് വ്യക്തമായി.
ALSO READ: കൊച്ചിയില്‍ വീണ്ടും ലഹരി ഇടപാട്, ഐടി കമ്പനി മാനേജര്‍ ഉള്‍പ്പടെയുള്ള സംഘം പിടിയില്‍
മൃതദേഹ പരിശോധനക്ക് അന്ന് മംഗലപുരം എസ്.ഐ ആയിരുന്ന ജ്യോതി സുധാകറാണ് എത്തിയത്. മഹസറിൽ ഫോൺ ഇല്ലെന്നും ഇയാൾ രേഖപ്പെടുത്തി. ഇയാൾക്കെതിരെ കൂടുതൽ അന്വേഷണം നടത്തുമെന്ന് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...