Crime News: കോഴിക്കോട് 12 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

Crime: പിടിയിലായ സലീം നിരവധി മയക്കുമരുന്ന്, മാലപിടിച്ച് പറി, മോഷണം, അടിപിടി അടക്കം ഇരുപതോളം കേസിൽ പ്രതിയാണ്.  

Written by - Zee Malayalam News Desk | Last Updated : Dec 4, 2022, 05:31 PM IST
  • സലീം എന്ന വെംബ്ലി സലീം (42), നൗഫൽ (44) എന്നിവരാണ് 12 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്.
  • പത്ത് ലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവാണ് പിടികൂടിയത്.
  • കോഴിക്കോട് ജില്ലാ പോലീസ് മേധാവി എ. അക്ബർ ഐ.പി.എസ് ന്റെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് ഇവർ പോലീസിന്റെ വലയിലാവുന്നത്.
Crime News: കോഴിക്കോട് 12 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

കോഴിക്കോട്: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ കഞ്ചാവ് എത്തിച്ചു നൽകുന്ന റാക്കറ്റിൽ പെട്ട രണ്ട് പേർ പിടിയിൽ. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ് ) ചെമ്മങ്ങാട് സബ് ഇൻസ്പെക്ട്ടർ അനിൽ പി പി യുടെ നേതൃത്വത്തിൽ ഉള്ള ചെമ്മങ്ങാട് പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. സലീം എന്ന വെംബ്ലി സലീം (42), നൗഫൽ (44) എന്നിവരാണ് 12 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. പത്ത് ലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവാണ് പിടികൂടിയത്.  

കോഴിക്കോട് ജില്ലാ പോലീസ് മേധാവി എ. അക്ബർ ഐ.പി.എസ് ന്റെ  നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് ഇവർ പോലീസിന്റെ വലയിലാവുന്നത്. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണർ ശ്രീനിവാസ് ഐ.പി.എസ് ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡൻസാഫ് സ്കോഡ് വളരെ കാലമായി നിരീക്ഷിച്ച് വരുകയായിരുന്നു. അതിനിടക്ക് പ്രതിയായ സലീം ആന്ധ്രയിൽ  നിന്നും വൻതോതിൽ കഞ്ചാവ് കോഴിക്കോടേക്ക് എത്തിക്കുന്നതായി വിവരം ലഭിച്ചിരുന്നു. തുടർന്ന് പോലീസ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു.

Also Read: Crime: മാനസിക വൈകല്യമുള്ള 17 കാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയിയിൽ

 

പോലീസിനെ കബളിപ്പിക്കാൻ ഫോണുമായി ട്രെയിനുകൾ മാറി കയറിയും ഫോണ് ഓഫ് ആക്കിയും അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചെങ്കിലും കണ്ണംപറമ്പ് വെച്ച് പോലീസ് പിടിയിലാവുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന നൗഫൽ പുഴയിൽ ചാടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പിടികൂടി. പ്രതി സലീമിനെതിരെ ലഹരിമരുന്ന് നിരോധന നിയമ പ്രകാരമുള്ള കേസുകളും, എട്ടോളം മാല പിടിച്ചുപറി കേസുകളും മോഷണ കേസുകളും അടിപിടികേസുകളും ഉള്ളതായി അസ്സി. കമ്മീഷണർ പ്രകാശൻ പടന്നയിൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News