Crime News: കൊല്ലത്ത് ബാറിൽ വച്ച് മർദ്ദനമേറ്റ അതിഥി തൊഴിലാളി മരിച്ചു

ബാറിനോട് ചേർന്നുള്ള ഹോട്ടലിലെ ജീവനക്കാരനാണ് മരിച്ച പർവീൻ രാജു. 

Written by - Zee Malayalam News Desk | Last Updated : May 6, 2022, 07:26 PM IST
  • ബാറിലുണ്ടായിരുന്ന ആളുകളും ജീവനക്കാർക്കൊപ്പം ചേർന്ന് ഇയാളെ മർദ്ദിച്ചുവെന്നാണ് ആരോപണം.
  • മർദ്ദനമേറ്റ് നിലത്തുവീണ ഇയാളെ ബാറിൽ നിന്നും റോഡിലേക്ക് എടുത്തെറിയുകയും ചെയ്തെന്നാണ് വിവരം.
  • പോലീസ് സ്ഥലത്തെത്തിയാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Crime News: കൊല്ലത്ത് ബാറിൽ വച്ച് മർദ്ദനമേറ്റ അതിഥി തൊഴിലാളി മരിച്ചു

കൊല്ലം: കൊല്ലം കുണ്ടറയിൽ ബാർ ജീവനക്കാരുടെ മർദ്ദനമേറ്റ യുവാവ് മരിച്ചു. മഹാരാഷ്ട്ര സ്വദേശി പർവീൻ രാജുവാണ് മരിച്ചത് ബാർ ജീവനക്കാരുടെ മർദ്ദനത്തെ തുടർന്ന് മരിച്ചത്. ഇന്നലെ (മെയ് 5) രാത്രിയോടെയാണ് കുണ്ടറ ആശുപത്രി ജംഗ്ഷനിലെ ബാറിൽ വച്ച് പർവീന് മർദ്ദനമേൽക്കുന്നത്. 

ബാറിനോട് ചേർന്നുള്ള ഹോട്ടലിലെ ജീവനക്കാരനാണ് മരിച്ച പർവീൻ രാജു. ഹോട്ടൽ അടച്ചശേഷം ബാറിൽ മദ്യപിക്കാൻ എത്തിയതായിരുന്നു പർവീൻ. എന്നാൽ ഇയാൾ എത്തിയപ്പോൾ ബാർ അടച്ചുവെന്ന് ജീവനക്കാർ അറിയിച്ചു. തുടർന്ന് അതിഥി തൊഴിലാളിയും ബാറിലെ ജീവനക്കാരും തമ്മിൽ തർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ ബാർ ജീവനക്കാർ ഇയാളെ മർദ്ദിക്കൻ തുടങ്ങി. 

ബാറിലുണ്ടായിരുന്ന ആളുകളും ജീവനക്കാർക്കൊപ്പം ചേർന്ന് ഇയാളെ മർദ്ദിച്ചുവെന്നാണ് ആരോപണം. മർദ്ദനമേറ്റ് നിലത്തുവീണ ഇയാളെ ബാറിൽ നിന്നും റോഡിലേക്ക് എടുത്തെറിയുകയും ചെയ്തെന്നാണ് വിവരം. പോലീസ് സ്ഥലത്തെത്തിയാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പർവിൻ രാജു ഇന്ന് രാവിലെയോടെയാണ് മരിച്ചത്. 

Also Read: Sanjith Murder Case: സഞ്ജിത്ത് കൊലപാതക കേസിലെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ

സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തെളിവിനായി പോലീസ് ദൃശ്യങ്ങളും ശേഖരിച്ചു. മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. പർവീന്റെ മരണ കാരണം  മർദ്ദനമേറ്റത് തന്നെയാണോ എന്ന് സ്ഥിരീകരിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News