തിരുവനന്തപുരം: കോൺവെന്റ് ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ ബലം പ്രയോഗിച്ച് മദ്യം നൽകി പീഡിപ്പിച്ച കേസില്‍ നാലു പേർ പിടിയിൽ. കഠിനംകുളം പോലീസിന്റെ പിടിയിലായത് വലിയതുറ സ്വദേശികളാണ്. ഇവര്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ബുധനാഴ്ച രാത്രിയിൽ സംശയകരമായ നിലയിൽ ഒരു ബൈക്ക് ഹോസ്റ്റലിന്റെ പരിസരത്തു കണ്ടെത്തിയതിനെ തുടർന്ന് പരിശോധന നടത്തുന്നതിനിടെ മൂന്നു പേർ കോൺവെന്റിന്റെ മതിൽ ചാടി പോലീസിനു മുന്നിലെത്തുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് വിവരങ്ങൾ പുറത്തറിഞ്ഞത്.
Also Read: പാലക്കാട് യുവാവിനെ കൊന്ന് പുഴയില്‍ തള്ളിയ കേസിൽ ആറു പേർ കസ്റ്റഡിയിൽ
സമൂഹമാധ്യമത്തിലൂടെ പെൺകുട്ടികളെ പരിചയപ്പെട്ട ഇവർ പെൺകുട്ടികൾ താമസിക്കുന്ന മുറിയിലെത്തി മദ്യം നൽകി പീഡിപ്പിച്ചുവെന്നാണ് കേസ്. ഇവർക്കെതിരെ പെണ്‍കുട്ടികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. മൂന്നു മാസങ്ങള്‍ക്ക് മുമ്പ് മഠത്തിലെത്തിയ മൂന്ന് പെണ്‍കുട്ടികളില്‍ ഒരാളുടെ സുഹൃത്താണ് ആദ്യം ഹോസ്റ്റലിൽ എത്തിയത്. പിന്നീട് ഇയാള്‍ സുഹൃത്തുക്കളെയും കൂട്ടി എത്തുകയായിരുന്നുവെന്നും. മദ്യം നല്‍കിയ ശേഷം പീഡിപ്പിച്ചുവെന്നും പെണ്‍കുട്ടികൾ മൊഴി നൽകിയിട്ടുണ്ട്.
പാലക്കാട് യുവാവിനെ കൊന്ന് പുഴയില്‍ തള്ളിയ കേസിൽ ആറു പേർ കസ്റ്റഡിയിൽ
യുവാവിനെ കൊന്ന് പുഴയിൽ തള്ളിയ കേസിൽ ആറ് പേർ കസ്റ്റഡിയിൽ. ഋഷികേശ്, സ്വരാജ്, ഹക്കീം, അജയ്, ഷമീർ, മദൻകുമാർ എന്നിവരെയാണ് സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പാലക്കാട് തത്തമംഗലം സ്വദേശി സുവീഷ് ആണ് കൊല്ലപ്പെട്ടത്. ഇയാൾക്ക് 20 വയസായിരുന്നു. ഒരുമാസം മുൻപ് കാണാതായ യുവാവിന്‍റെ മൃതദേഹം ഇന്നലെയാണ് കണ്ടെത്തിയത്. ജൂലൈ 19 നായിരുന്നു സുവീഷിനെ കാണാതായത്. യാക്കര പുഴയുടെ സമീപത്തുനിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.
Also Read: കാമുകിയെ അനുനയിപ്പിക്കാൻ കാലു പിടിച്ച് കാമുകൻ, ശേഷം കാമുകി ചെയ്തത്..! വീഡിയോ വൈറൽ
സുവീഷിനെ കൊന്ന് പുഴയില്‍ തള്ളുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ജൂലൈ 19 ന് രാത്രി പാലക്കാടുള്ള മെഡിക്കൽ ഷോപ്പിന് സമീപം വച്ച് സുവീഷിനെ പ്രതികള്‍ ബലമായി സ്‌കൂട്ടറിൽ കയറ്റി മലബാർ ആശുപത്രിയ്ക്ക് സമീപത്തെ ശ്മാശനത്തിലേക്ക് കൊണ്ടു പോകുകയും അവിടെ വച്ച് വടികൊണ്ടും കൈകൊണ്ടും അടിച്ചും ചവിട്ടിയും കൊന്നു എന്നാണ് പോലീസ് പറയുന്നത്. ശേഷം ജൂലൈ 20 ന് രാവിലെ മൃതദേഹം പ്രതികൾ യാക്കര പുഴയിൽ ഉപേക്ഷിച്ചു. യാക്കര പുഴയുടെ സമീപത്ത് നിന്നും കണ്ടെത്തിയ മൃതദേഹത്തിന്റെ അവശിഷ്ടം ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധിച്ചു. പഴക്കമുള്ളതിനാല്‍ ശരീരം ഏകദേശം പൂര്‍ണ്ണമായും അഴുകിയ നിലയിലായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...