Crime: വീണ്ടും ദുരഭിമാനക്കൊല; ഇതര ജാതിക്കാരുമായി പ്രണയത്തിലായ പെൺമക്കളെ മാതാപിതാക്കൾ കൊലപ്പെടുത്തി

ഇതരജാതിക്കാരുമായ പ്രണയത്തിലായതിന്റെ പേരിലാണ് മാതാപിതാക്കൾ മക്കളെ കൊലപ്പെടുത്തിയത്. കൊലപാതകത്തിൽ രണ്ടു പേർക്കും പങ്കുണ്ടെന്നാണ് പോലീസ് നി​ഗമനം  

Written by - Zee Malayalam News Desk | Last Updated : Apr 16, 2023, 12:28 PM IST
  • കൊലപാതകം വിവരം അറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തിയപ്പോൾ പെൺമക്കളുടെ മൃതദേഹങ്ങൾക്ക് സമീപം ഇരിക്കുകയായിരുന്നു റിങ്കു ദേവി.
  • എന്നാൽ, പിതാവ് സ്ഥലത്തുണ്ടായിരുന്നില്ല.
  • ഉറങ്ങിക്കിടന്ന പെൺകുട്ടികളെ ശ്വാസം മുട്ടിച്ചാണ് ഇവർ കൊലപ്പെടുത്തിയതെന്നാണ് വിവരം.
Crime: വീണ്ടും ദുരഭിമാനക്കൊല; ഇതര ജാതിക്കാരുമായി പ്രണയത്തിലായ പെൺമക്കളെ മാതാപിതാക്കൾ കൊലപ്പെടുത്തി

പട്ന: ഇതര ജാതിക്കാരുമായി പ്രണയത്തിലായ പെൺമക്കളെ കൊലപ്പെടുത്തി മാതാപിതാക്കൾ. ബിഹാറിലെ ഹാജിപ്പുരിലാണ് 16ഉം 18ഉം വയസുള്ള പെൺമക്കളെ മാതാപിതാക്കൾ കൊലപ്പെടുത്തിയത്. റോഷ്നി കുമാരി, തന്നു കുമാരി എന്നിവരാണ് മരിച്ചത്. സംഭവത്തിൽ പെൺകുട്ടികളുടെ മാതാവ്  റിങ്കു ദേവിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പിതാവ് നരേഷ് ബയ്ദ ഒളിവിലാണ്.

കൊലപാതകം വിവരം അറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തിയപ്പോൾ പെൺമക്കളുടെ മൃതദേഹങ്ങൾക്ക് സമീപം ഇരിക്കുകയായിരുന്നു റിങ്കു ദേവി. എന്നാൽ, പിതാവ് സ്ഥലത്തുണ്ടായിരുന്നില്ല. ഉറങ്ങിക്കിടന്ന പെൺകുട്ടികളെ ശ്വാസം മുട്ടിച്ചാണ് ഇവർ കൊലപ്പെടുത്തിയതെന്നാണ് വിവരം. ഇതര ജാതിക്കാരുമായി പ്രണയത്തിലായി എന്ന കാരണത്താലാണ് മക്കളെ കൊലപ്പെടുത്തിയതെന്ന് മാതാവ് പോലീസിൽ മൊഴി നൽകി. തങ്ങളുടെ എതിർപ്പ് വകവയ്ക്കാതെ, പലപ്പോഴും തങ്ങൾ അറിയാതെ ഇവർ കാമുകന്മാർക്കൊപ്പം പോയിരുന്നുവെന്നാണ് അമ്മ മൊഴി നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. പെൺകുട്ടികൾ മുൻപ് കാമുകന്മാർക്കൊപ്പം ഒളിച്ചോടിയിരുന്നതായും പിന്നീട് നാട്ടുകാർ ഇടപെട്ട് തിരികെ കൊണ്ടുവന്നതാണെന്നും അയൽവാസികൾ പറഞ്ഞു.

Also Read: Mob lynching: തൃശൂരിൽ ആൾക്കൂട്ട മർദ്ദനം; യുവാവിന്റെ ആരോ​ഗ്യനില ​ഗുരുതരം, നാലുപേർ അറസ്റ്റിൽ

 

കൊലപാതകത്തിൽ പിതാവിനും മാതാവിനും പങ്കുണ്ടെന്നാണ് പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തൽ. പിതാവാണ് മക്കളെ കൊലപ്പെടുത്തിയതെന്നാണ് അമ്മ പറഞ്ഞത്. എന്നാൽ വിശദമായ അന്വേഷണത്തിൽ കൊലപാതകത്തിൽ രണ്ടു പേർക്കും പങ്കുണ്ടെന്നാണ് മനസ്സിലാക്കാനായതെന്ന് ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് ഓം പ്രകാശ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News