കതിരൂർ: കണ്ണൂരിലെ കതിരൂരിൽ ബോംബ് നിർമാണത്തിനിടെ ഉണ്ടായ സ്‌ഫോടനം നടന്ന സ്ഥലത്ത് പോലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.
സംഭവത്തിൽ ബോംബ് ഉണ്ടാക്കിക്കൊണ്ടിരുന്ന നിജേഷിന്റെ രണ്ട് കൈപ്പത്തികളും അറ്റുപോയിരുന്നു. അതേസമയം സ്ഥലത്ത് തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നതായി പരിശോധനാ സംഘം കണ്ടെത്തിയിട്ടുണ്ട്.
രക്തക്കറ പുരണ്ട സ്ഥലങ്ങളിൽ മഞ്ഞൾപൊടി വിതറിയ നിലയിലാണ്. പരിശോധനാ സംഘം നടത്തിയ തിരച്ചിലിൽ നിജേഷിന്റെ വിരലുകൾ കണ്ടെത്തിയെന്നും റിപ്പോർട്ട് ഉണ്ട്. ഇന്ന് രാവിലെയോടെയാണ് പോലീസും ബോംബ് സ്‌ക്വാഡും പരിശോധനയ്ക്ക് എത്തിയത്.
Also Read: Murder in Alappuzha: ഉത്സവത്തിനിടെ തർക്കം: ആലപ്പുഴയിൽ പത്താം ക്ലാസുകാരനെ കുത്തിക്കൊന്നു
സിപിഎമ്മിന് സ്വാധീനമുളള കതിരൂർ നാലാം മൈലിൽ ഒരു വീടിന്റെ പിന്നിലിരുന്ന് ബോംബ് ഉണ്ടാക്കവെയാണ് ബോംബ് പൊട്ടിത്തെറിച്ചത് (Bomb Blast). സംഭവത്തിൽ ഗുരുതരമായ പരിക്കേറ്റ നിജേഷിനെ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും കൈപ്പത്തികൾ തുന്നിച്ചേർക്കാൻ കഴിയില്ല എന്ന അവസ്ഥ ആയതുകൊണ്ട് മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അവിടെ അടിയന്തര ശാസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്നും സൂചനയുണ്ട്.
ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായിട്ടാണ് സൂചന. ബോംബ് നിർമ്മിക്കുന്ന സമയത്ത് നികേഷ് മദ്യപിച്ചിരുന്നുവെന്നും ഇതായിരിക്കാം അപകട കാരണമെന്നുമാണ് നിഗമനം. തുടർച്ചയായി രാഷ്ട്രീയ സംഘർശങ്ങൾ ഉണ്ടാകുന്ന പ്രദേശമാണ് കതിരൂർ അതുകൊണ്ടുതന്നെ നാട്ടുകാരിൽ ഈ സംഭവം ആശങ്ക ഉയർത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.