പത്തനംതിട്ട: ഇ-സഞ്ജീവിനി ടെലി മെഡിസിൻ പോര്‍ട്ടലില്‍ ലോഗിൻ ചെയ്ത് വനിത ഡോക്ടർക്ക് നേരെ നഗ്നത പ്രദർശനം നടത്തിയയാൾ പിടിയിൽ. തൃശൂർ സ്വദേശി ശുഹൈബ് ആണ് പിടിയിലായത്. രോഗിയെന്ന വ്യാജേന ലോഗിൻ ചെയ്ത ശേഷമാണ് ഇയാൾ നഗ്നത പ്രദര്‍ശനം നടത്തുകയായിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ടെലി മെഡിസിൻ സേവനമായ ഇ -സഞ്ജീവനിവഴി ചികിത്സിക്കുന്നതിനിടെയാണ് സംഭവം. കോന്നി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്ക് നേരെയാണ് പ്രതി നഗ്നത പ്രദര്‍ശനം നടത്തിയത്. വനിത ഡോക്ടറുടെ പരാതിയിൽ പത്തനംതിട്ട ആറന്മുള പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
രോഗിയെന്ന വ്യാജേന ഇ-സഞ്ജീവനി ടെലി മെഡിസിൻ സൈറ്റിൽ വ്യാജ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം മുഖം കാണിക്കാതെ സ്വകാര്യഭാഗം പ്രദർശിപ്പിക്കുകയായിരുന്നു. ലോഗിൻ ചെയ്യാൻ ഉപയോഗിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ശുഹൈബിനെ തൃശൂരിൽ നിന്നും ആറന്മുള പോലീസ് കസ്റ്റഡിയിൽ എടുത്തത്.
Also Read: മരുമകന്‍ കോടികൾ തട്ടിയെടുത്തു; പ്രവാസിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി
ഇ-സഞ്ജീവനിയിലെ രജിസ്ട്രേഷൻ പരിശോധിച്ചപ്പോൾ തൃശൂർ സ്വദേശിയായ യുവാവിന്‍റെ വിവരങ്ങളും മൊബൈൽ നമ്പറും പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...