തിരുവനന്തപുരം: വൃക്ക വില്‍ക്കാന്‍ സമ്മതിച്ചില്ലെന്ന് ആരോപിച്ച് ഭർത്താവ് മർദ്ദിച്ചതായി പരാതി നൽകി വീട്ടമ്മ. വിഴിഞ്ഞത്താണ് (Vizhinjam) സംഭവം. വീട്ടമ്മയുടെ ഭർത്താവ് സാജനം വിഴിഞ്ഞം പോലീസ് (Police) അറസ്റ്റ് ചെയ്തു. ഭാര്യയെയും മക്കളെയും മർദിച്ചതിനാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
ഇന്നലെയാണ് വീട്ടമ്മ മർദനത്തിന് ഇരയാകുന്നത്. സാജന്റെ കുടുംബത്തിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതായാണ് വിവരം. വീട്ടുവാടക നല്‍കുന്നത് ഉള്‍പ്പെടെയുള്ള സാമ്പത്തിക പ്രതിസന്ധികള്‍ ഇവർക്കുണ്ടായിരുന്നു. ഇന്ന് വിഴിഞ്ഞം പോലീസ് സ്ഥലത്തെത്തി വീട്ടമ്മയുടെ മൊഴി എടുത്തു. വൃക്കദാനത്തില്‍നിന്ന് പിന്മാറിയതിനെ ചൊല്ലി വീട്ടില്‍ നിരന്തരം വഴക്ക് നടന്നിരുന്നു എന്നാണ് വീട്ടമ്മ പറയുന്നത്.
Also Read: Crime News | ഇടുക്കിയിൽ ലോഡ്ജിൽ മുറിയെടുത്ത യുവതിയുവാക്കളിൽനിന്ന് എംഡിഎംഎ പിടികൂടി
ഭര്‍ത്താവ് വഴി ചില അവയവ കച്ചവട ഏജന്റുമാര്‍ സമീപിച്ചതായി വീട്ടമ്മ പറയുന്നത്. എന്നാല്‍ വിഷയം അയൽക്കാരോട് വീട്ടമ്മ പറഞ്ഞതോടെ പഞ്ചായത്ത് അധികൃതര്‍ അടക്കം വിഷയത്തില്‍ ഇടപെടുകയും അത്തരത്തിൽ ഒന്നും ചെയ്യരുതെന്നും വീട്ടമ്മയെ ബോധ്യപ്പെടുത്തുകയും ചെയ്തു. തുടർന്നാണ് വൃക്ക ദാനത്തിൽ നിന്ന് വീട്ടമ്മ പിന്മാറിയത്.
Also Read: Mofia Suicide Case| മൊഫിയയുടെ മരണം, സിഐ സുധീറിന് സസ്പെൻഷൻ, സമരം അവസാനിപ്പിച്ച് കോൺഗ്രസ്
വിഴിഞ്ഞം കേന്ദ്രീകരിച്ച് നടക്കുന്ന അവയവ വിൽപ്പനയെക്കുറിച്ച് സ്പെഷ്യൽ ബ്രാഞ്ചിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നതിനിടയിലാണ് ഈ സംഭവം പുറത്തു വന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...