Robbery: മൊബൈൽ ഫോൺ മോഷ്ടാവ് പിടിയിൽ; കയ്യിൽ 15 ഗ്രാം കഞ്ചാവും!

Crime News: കൊല്ലം വെസ്റ്റ് വില്ലേജിൽ കോട്ടമുക്ക് വിദ്യാനഗർ എസ്.വി. ഭവനിൽ വിജയ്‌നെയാണ് കൊല്ലം വെസ്റ്റ് പോലീസ് പിടികൂടിയത്. 

Written by - Zee Malayalam News Desk | Last Updated : Jul 13, 2024, 08:24 AM IST
  • മൊബൈൽ ഫോൺ മോഷ്ടാവ് പിടിയിൽ
  • പോലീസിനെ കണ്ട് അക്രമാസക്തനായ പ്രതിയുടെ കയ്യിൽ നിന്നും 15 ഗ്രാം കഞ്ചാവും കണ്ടെടുത്തിരുന്നു
Robbery: മൊബൈൽ ഫോൺ മോഷ്ടാവ് പിടിയിൽ; കയ്യിൽ 15 ഗ്രാം കഞ്ചാവും!

കൊല്ലം: കുരീപ്പുഴ നെല്ലിമുക്കിൽ പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പിൽ മരുന്ന് വാങ്ങാനെത്തിയ ആളുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു കടന്നുകളഞ്ഞ യുവാവ് പിടിയിൽ.  

Also Read: സംസ്ഥാനത്ത് വരുന്ന 5 ദിവസത്തേക്ക് മഴ കനക്കും; ഇന്ന് ഓറഞ്ച് യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്!

കൊല്ലം വെസ്റ്റ് വില്ലേജിൽ കോട്ടമുക്ക് വിദ്യാനഗർ എസ്.വി. ഭവനിൽ വിജയ്‌നെയാണ് കൊല്ലം വെസ്റ്റ് പോലീസ് പിടികൂടിയത്.  പോലീസിനെ കണ്ട് അക്രമാസക്തനായ പ്രതിയുടെ കയ്യിൽ നിന്നും 15 ഗ്രാം കഞ്ചാവും കണ്ടെടുത്തിരുന്നു. ഇതിന്റെ പേരിലും കേസെടുത്തിട്ടുണ്ട്.

Also Read: വർഷങ്ങൾക്ക് ശേഷം ഡബിൾ രാജയോഗം; ഇവരുടെ ഭാഗ്യം തെളിയും ഒപ്പം വൻ സാമ്പത്തിക നേട്ടവും!

വ്യാഴാഴ്ച രാത്രി ഒൻപതരയോടെ മെഡിക്കൽ ഷോപ്പിൽ മരുന്ന് വാങ്ങാനെത്തിയ കുരീപ്പുഴ സ്വദേശി ഷിബുവിന്റെ 23,000 രൂപ വിലവരുന്ന മൊബൈൽ ഫോണാണ് പ്രതി മോഷ്ടിച്ചു കടന്നു കളഞ്ഞത്. കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഷിബുവിന്റെ തൊട്ടുപുറകിലായി നിന്നിരുന്ന വിജയ് ഫോൺ മോഷ്ടിക്കുന്നതായി കണ്ടെത്തി.

Also Read: വ്യാഴ കൃപയാൽ കുബേര രാജയോഗം; ഈ രാശിക്കാർക്ക് 2025 വരേ രാജകീയ ജീവിതം!

കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ ഉടൻ വിവരം അറിയിക്കുകയും പോലീസ് സംഘം സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. തുടർന്ന് മൊബൈൽ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. കൊല്ലം വെസ്റ്റ് സബ് ഇൻസ്പെക്ടർ അനീഷിന്റെ നേതൃത്വത്തിൽ എസ്.ഐ. ഹസൻകുഞ്ഞ്, എസ്.സി.പി.ഒ.മാരായ സുമേഷ്, ദീപു, സി.പി.ഒ.മാരായ അനിൽ, വിനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News