Rape Case: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയും കാമുകനും അറസ്റ്റിൽ!

Crime News: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വാടക വീട്ടിൽ കൊണ്ടുവന്ന് പീഡിപ്പിച്ച കേസിൽ അമ്മയും കാമുകനും അറസ്റ്റിൽ. സംഭവ ശേഷം പെൺകുട്ടിയുടെ അമ്മയും അമ്മയുടെ കാമുകനായ റാന്നി പെരുനാട് കൊല്ലംപറമ്പിൽ ഷിബു ദേവസ്യയുമാണ് അറസ്റ്റിലായത്. നേരത്തെ പെൺകുട്ടിയുടെ അമ്മയുടെ സഹോദരനടക്കം 3 പേരെ അറസ്റ്റു ചെയ്തിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jul 11, 2022, 09:22 AM IST
  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയും കാമുകനും അറസ്റ്റിൽ
  • കേസിൽ അഞ്ചുപേർ അറസ്റ്റിലായിട്ടുണ്ട്
  • അമ്മയുടെ കാമുകനായ ഷിബു പെൺകുട്ടിയെ തന്റെ വാടകവീട്ടിൽ കൊണ്ടുവന്നാണ് പീഡിപ്പിച്ചത്
Rape Case: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയും കാമുകനും അറസ്റ്റിൽ!

കോഴഞ്ചേരി: Crime News: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വാടക വീട്ടിൽ കൊണ്ടുവന്ന് പീഡിപ്പിച്ച കേസിൽ അമ്മയും കാമുകനും അറസ്റ്റിൽ. സംഭവ ശേഷം പെൺകുട്ടിയുടെ അമ്മയും അമ്മയുടെ കാമുകനായ റാന്നി പെരുനാട് കൊല്ലംപറമ്പിൽ ഷിബു ദേവസ്യയുമാണ് അറസ്റ്റിലായത്. നേരത്തെ പെൺകുട്ടിയുടെ അമ്മയുടെ സഹോദരനടക്കം 3 പേരെ അറസ്റ്റു ചെയ്തിരുന്നു.  ഇതോടെ കേസിൽ അഞ്ചുപേർ അറസ്റ്റിലായിട്ടുണ്ട്. അമ്മയുടെ കാമുകനായ ഷിബു പെൺകുട്ടിയെ തന്റെ വാടകവീട്ടിൽ കൊണ്ടുവന്നാണ് പീഡിപ്പിച്ചത്.  ഇതിന് പെൺകുട്ടിയുടെ അമ്മയുടെ സഹായം ഉണ്ടായിരുന്നു. സംഭവശേഷം ഒളിവിൽ പോയ ഇവരെ ആലപ്പുഴ പൂച്ചാക്കൽ ഭാഗത്ത് ഉണ്ടെന്നറിഞ്ഞ പോലീസ് ശനിയാഴ്ച  അറസ്റ്റു ചെയ്യുകയായിരുന്നു. 

Also Read: പെണ്‍സുഹൃത്തിനെ കാണാന്‍ പോയ യുവാവിനെ കാണാനില്ലെന്ന് പരാതി; പെൺകുട്ടിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ട് പോയതെന്ന് സുഹൃത്തുക്കൾ

പെൺകുട്ടിയുടെ അമ്മ ഇടയ്ക്കിടയ്ക്ക് ഭർത്താവുമായി പിണങ്ങി വീട്ടിൽനിന്നും മാറിനിൽക്കുന്നത് പതിവായിരുന്നു വെന്ന്  പോലീസ് പറഞ്ഞു. ഈ സമയം സ്വകാര്യ ബസിലെ ജീവനക്കാരനായ മഹേഷ് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും  ശേഷം തന്റെ കൂട്ടുകാരനുമായി പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയുമായിരുന്നു.  ഒടുവിൽ ഇവർ വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്നത് പെൺകുട്ടിയുടെ പിതാവിന്റെ അമ്മ കണ്ടതോടെയാണ് സംഭവം പുറത്തുവന്നത്.  തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ വിഷയത്തിൽ ഇടപെടുകയും കൗൺസിലിംഗ് നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്Also Read: Driving Licence എടുക്കാൻ ഇനി RTO യിൽ പോകേണ്ടതില്ല! അറിയാം പുതിയ നിയമം

ചൈൽഡ് ലൈൻ പ്രവർത്തകർക്ക് പെൺകുട്ടി നൽകിയ മൊഴിയിൽ കുട്ടിയുടെ അമ്മാവൻ 2020 ജനുവരി മുതൽ 9 മാസത്തോളം വീട്ടിൽവച്ച് നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും കുട്ടി ആറാം ക്‌ളാസിൽ പഠിക്കുന്നത് മുതൽ പത്താം ക്‌ളാസിൽ എത്തുന്നതുവരെയുള്ള കാലയളവിൽ സ്വന്തം സഹോദരൻ പീഡിപ്പിച്ചതായും കുട്ടി വ്യക്തമാക്കിയിട്ടുണ്ട്..  പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയാകാത്ത സഹോദരനെ ജൂവനൈൽ ഹോമിലേക്ക് അയച്ചു.  

മഹിളാമോർച്ച നേതാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മഹിളാമോർച്ച നേതാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സിഎൻപുരം നടുവക്കാട്ടു പാളയത്ത് രമേഷിന്റെ ഭാര്യ ശരണ്യയെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.  ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. 

ശരണ്യയുടെ മരണം ബിജെപി പ്രവർത്തകർക്ക് വലിയ ആഘാതമായിരിക്കുകയാണ്.  കുടുംബപ്രശ്‌നങ്ങലെ തുടർന്നാണ് ശരണ്യ ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.  മഹിളാമോർച്ച പാലക്കാട് മണ്ഡലം ട്രഷറർ ആയിരുന്നു മരണമടഞ്ഞ ശരണ്യ.  നല്ല കഴിവുള്ള വ്യക്തിയായിരുന്നു ശരണ്യ മാത്രമല്ല എല്ലാവരോടും സൗമ്യമായി പെരുമാറുന്ന വ്യക്തിത്വത്തിനുടമയായിരുന്നു അതുകൊണ്ടുതന്നെ ശരണ്യയുടെ മരണത്തിൽ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് പ്രവർത്തകർ. 

അസ്വാഭാവിക മരണത്തിനാണ് പാലക്കാട് നോർത്ത് പോലീസ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും അന്വേഷണത്തിന് ശേഷം നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ശരണ്യയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News