Bribery : കൈക്കൂലി വാങ്ങിയ പണം ചാക്കിനുള്ളിൽ; കോഴിക്കോട് എംവിഡി ഉദ്യോഗസ്ഥൻ വിജിലൻസിന്റെ പിടിയിൽ

MVD Officer Bribery : വീട്ടിൽ വെച്ച് കൈക്കൂലി തുക വാങ്ങുന്നതിനിടെയാണ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ വിജിലൻസ് പിടികൂടുന്നത്

Written by - Zee Malayalam News Desk | Last Updated : Jan 28, 2024, 04:57 PM IST
  • എംവിഐ അബ്ദുൽ ജലീലിനെയാണ് വിജിലൻസ് പിടികൂടിയത്.
  • മഫ്തിയിൽ എത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ ജലീലിനെ കൈയ്യോടെ പിടികൂടി.
Bribery : കൈക്കൂലി വാങ്ങിയ പണം ചാക്കിനുള്ളിൽ; കോഴിക്കോട് എംവിഡി ഉദ്യോഗസ്ഥൻ വിജിലൻസിന്റെ പിടിയിൽ

കോഴിക്കോട് : കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ വിജിലൻസിന്റെ പിടിയിൽ. കോഴിക്കോട് ഫറോക്ക് സബ് ആർടിഒ ഓഫീസിലെ മോട്ടോർ വെഹിക്കിൾ  ഇൻസ്പെക്ടറായ അബ്ദുൽ ജലീലിനെയാണ് വിജിലൻസ് പിടികൂടിയത്. എവിഐ ഉദ്യോഗസ്ഥനെ തന്റെ വീട്ടിൽ നിന്നുമാണ് വിജിലൻസ്  അറസ്റ്റ് ചെയ്യുന്നത്. ഫറോക്ക് സബ് ആർടിഒയുടെ കീഴിലുള്ള ഒരു വാഹനപുക പരിശോധന കേന്ദ്രത്തിന്റെ ലോഗിൻ ഐഡിയുടെ ബ്ലോക്ക് നീക്കം ചെയ്യാൻ വേണ്ടിയാണ് എവിഐ കൈക്കൂലി ആവശ്യപ്പെട്ടത്.

ഞായറാഴ്ച അവധി ദിവസമായതിനാൽ വീട്ടിൽ എത്തി കൈക്കൂലിത്തുക നൽകാനായിരുന്നു ജലീലിൽ പരാതിക്കാരനോട് ആവശ്യപ്പെടുകയായിരുന്നു. ഈ വിവരം പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചു. തുടർന്ന് വിജിലൻസിന്റെ നിർദേശപ്രകാരം പരാതിക്കാരൻ ജലീലിന്റെ അഴിഞ്ഞിലത്തെ വീട്ടിൽ ഫിനോഫ്തെലിൻ പുരുട്ടിയ പണം എത്തിച്ച് നൽകി. പിന്നാലെ മഫ്തിയിൽ എത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ ജലീലിനെ കൈയ്യോടെ പിടികൂടി.

ALSO READ : Pocso case: പൂജ്യം ഡി​ഗ്രി തണുപ്പ്, പരിശോധിക്കേണ്ടത് രണ്ടായിരത്തിലേറെ ഫ്ലാറ്റുകൾ; ഡൽഹിയിൽനിന്ന് പോക്‌സോ കേസ് പ്രതിയെ പിടികൂടി കേരള പോലീസ്

ഫറോക്ക് പ്രവർത്തിക്കുന്ന വാഹനപുക പരിശോധന കേന്ദ്രത്തിന്റെ ലോഗിൻ ഐഡി ജലീൽ ബ്ലോക്ക് ചെയ്തിരുന്നു. മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന സമയത്ത് കടയുടമ ഇല്ലെന്ന് പറഞ്ഞാണ് എവിഐ ലോഗിൻ ഐഡി ബ്ലോക്ക് ചെയ്തത്. ഇത് വീണ്ടെടുക്കുന്നതിന് ജലീൽ 10,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

പരാതിക്കാരൻ പണം നൽകി ഇറങ്ങിയതിന് പിന്നാലെ മഫ്തിയിൽ എത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ എത്തുകയായിരുന്നു. ഇവരെ കണ്ട ജലീൽ ഉടൻ പണം അടുക്കളയിൽ ഒരു ചാക്കിനുള്ളിലേക്ക് മാറ്റി. തുടർന്ന് വിജിലൻസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കൈക്കൂലിത്തുക ചാക്കിൽ നിന്നും കണ്ടെത്തുകയായിരുന്നു. 

ജലീലിനെതിരെ നേരത്തെ നിരവധി തവണ പരാതി ലഭിച്ചിരുന്നു. എന്നാൽ മതിയായ തെളിവ് ലഭിച്ചിരുന്നില്ല. ഡ്രൈവിങ് സ്കൂളുകളിൽ നിന്നും പണം വാങ്ങി അനധികൃതമായി ലൈസൻസ് ടെസ്റ്റ് ഇയാൾ പാസാക്കി നൽകാറുണ്ടെന്നുള്ള നിരവധി പരാതിയാണ് ലഭിച്ചിട്ടുള്ളതെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു. അറസ്റ്റിലായ ജലീലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. സസ്പെൻഷൻ തുടങ്ങിയ വകുപ്പ്തല നടപടികൾ ഉണ്ടാകുമെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News