Pattoor attack case: ഓംപ്രകാശിന്റെ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ റെയ്ഡ്; പോലീസ് അകത്തുകയറിയത് വാതിൽ തകർത്ത്

Om prakash: കവടിയാറിലുള്ള ഫ്ലാറ്റിൻെറ വാതിൽ തകർത്താണ് പോലീസ് റെയ്ഡ് നടത്തുന്നതിനായി അകത്ത് കയറിയത്.

Written by - Zee Malayalam News Desk | Last Updated : Jan 22, 2023, 06:54 AM IST
  • ഗുണ്ടാനേതാവ് ഓം പ്രകാശിൻെറ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ റെയ്ഡ്
  • കവടിയാറിലുള്ള ഫ്ലാറ്റിൻെറ വാതിൽ തകർത്താണ് പോലീസ് റെയ്ഡ് നടത്തുന്നതിനായി അകത്ത് കയറിയത്
  • ഫ്ലാറ്റിൽ നിന്ന് മൂന്ന് എടിഎം കാർഡുകൾ ലഭിച്ചു
  • പാറ്റൂർ അക്രണത്തിന് ശേഷം കവടിയാറിലുള്ള ഫ്ലാറ്റിലെ പാർക്കിങ് ഗ്രൗണ്ടിൽ പ്രതികൾ ഉപയോ​ഗിച്ച വാഹനം കണ്ടെത്തിയിരുന്നു
Pattoor attack case: ഓംപ്രകാശിന്റെ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ റെയ്ഡ്; പോലീസ് അകത്തുകയറിയത് വാതിൽ തകർത്ത്

തിരുവനന്തപുരം: പാറ്റൂർ ആക്രമണക്കേസിലെ പ്രതിയായ ഗുണ്ടാനേതാവ് ഓം പ്രകാശിൻെറ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ റെയ്ഡ്. കവടിയാറിലുള്ള ഫ്ലാറ്റിൻെറ വാതിൽ തകർത്താണ് പോലീസ് റെയ്ഡ് നടത്തുന്നതിനായി അകത്ത് കയറിയത്. ഫ്ലാറ്റിൽ നിന്ന് മൂന്ന് എടിഎം കാർഡുകൾ ലഭിച്ചു. പാറ്റൂർ അക്രണത്തിന് ശേഷം കവടിയാറിലുള്ള ഫ്ലാറ്റിലെ പാർക്കിങ് ഗ്രൗണ്ടിൽ പ്രതികൾ ഉപയോ​ഗിച്ച വാഹനം കണ്ടെത്തിയിരുന്നു.

പാറ്റൂർ ആക്രണത്തിൽ ഓം പ്രകാശിന്റെ പങ്ക് വ്യക്തമായിട്ടും ദിവസങ്ങള്‍ക്ക് ശേഷമാണ് ​ഗുണ്ടാനേതാവിന്റെ വീട്ടിൽ പോലീസ് പരിശോധന നടത്തുന്നത്. ഓം പ്രകാശിന്റെ ഡ്രൈവർ ഇബ്രാഹിം റാവുത്തർ, സൽമാൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അതേസമയം, പാറ്റൂരിലെ ഗുണ്ടാആക്രമണ കേസിൽ ഓം പ്രകാശിന്റെ കൂട്ടാളികൾ കോടതിയിൽ കീഴടങ്ങി. ആരിഫ്, ആസിഫ്, ജോമോൻ എന്നിവരാണ് കീഴടങ്ങിയത്. തിരുവനന്തപുരം കോടതിയിലാണ് ഇവർ കീഴടങ്ങിയത്.

ALSO READ: Pattoor attack case: പാറ്റൂരിലെ ഗുണ്ടാആക്രമണ കേസ്; ഓം പ്രകാശിന്റെ കൂട്ടാളികൾ കീഴടങ്ങി

പാറ്റൂരിലെ ആക്രമണക്കേസിലെ മുഖ്യപ്രതികളാണ് ഗുണ്ടാ നേതാവ് ഓം പ്രകാശിന്‍റെ കൂട്ടാളികളായ മൂന്ന് പേരും. പ്രതികൾ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ഒളിവിലായിരുന്ന ആസിഫും ആരിഫും നിരന്തരമായി സുഹ്യത്തുക്കളെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു. പ്രതികൾ ഒന്നിലധികം സിം കാർഡുകൾ ഉപയോ​ഗിച്ചിരുന്നു. പാറ്റൂർ ആക്രമണക്കേസിലെ മുഖ്യപ്രതികളായ ആസിഫും ആരിഫും സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകരായിരുന്നു.

ആരിഫ് ഡിവൈഎഫ്ഐയുടെ ശാസ്തമഗംലം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. ഇവരെ രണ്ട് പേരെയും സിപിഎമ്മിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് ശേഷം ഇരുവരും സിപിഐയിൽ ചേർന്നു. മനുഷ്യ ചങ്ങലിൽ സിപിഐയുടെ ഭാ​ഗമായി ആരിഫ് പങ്കെടുക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News