അരുണിനെ ചോദ്യം ചെയ്ത് വിട്ടയച്ചു; സനുഷ എത്തിയത് കൊല്ലാനുറച്ച്, രണ്ടാഴ്ച്ചത്തേക്ക് റിമാൻഡ്

അനുഷ എത്തിയത് കൊല്ലാനുറപ്പിച്ച് എന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. എയർ എംബോളിസം പ്രയോഗിച്ചത് പൂർണ ബോധ്യത്തോടെയാണ്

Written by - Zee Malayalam News Desk | Last Updated : Aug 5, 2023, 09:29 PM IST
  • സനുഷക്ക് മറ്റാരുടെ എങ്കിലും സഹായം ലഭ്യമായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ച് വരുന്നു
  • വിശദമായ ചോദ്യം ചെയ്യലിലൂടെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന് പോലീസ്
  • അരുണിന് ഇതിൽ ബന്ധമുണ്ടന്ന് കരുതുന്നില്ലന്ന് സ്നേഹയുടെ പിതാവ്
അരുണിനെ ചോദ്യം ചെയ്ത് വിട്ടയച്ചു; സനുഷ എത്തിയത്  കൊല്ലാനുറച്ച്, രണ്ടാഴ്ച്ചത്തേക്ക് റിമാൻഡ്

പത്തനംതിട്ട: പരുമല ആശുപത്രിയിലെ കൊലപാതക ശ്രമകേസിൽ പ്രതി സനുഷയെ രണ്ടാഴ്ച്ചത്തേക്ക് റിമാൻഡ് ചെയ്തു. കസ്റ്റഡി അപേക്ഷ പോലീസ് സമർപ്പിക്കും. സ്നേഹയുടെ ഭർത്താവ് അരുണിനെ പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. സനുഷ ആശുപത്രിയിൽ എത്തിയത് സ്നേഹയെ കൊല്ലുവാനുറപ്പിച്ചെന്ന് പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്.

അനുഷ എത്തിയത് കൊല്ലാനുറപ്പിച്ച് എന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. എയർ എംബോളിസം പ്രയോഗിച്ചത് പൂർണ ബോധ്യത്തോടെയാണ്.  പ്രതിക്ക് വൈദ്യശാസ്ത്രപരായ അറിവുണ്ട്.  വധശ്രമത്തിന് കാരണം  പരാതിക്കാരിയുടെ ഭർത്താവുമായി അനുഷയ്ക്കുള്ള അടുപ്പമാണന്നും അനുഷ എത്തിയത് കൊല്ലാനുറപ്പിച്ചാണന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.

സ്നേഹയുടെ ഭർത്താവ് അരുണിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. അരുണിന് ഇതിൽ ബന്ധമുണ്ടന്ന് കരുതുന്നില്ലന്ന് സ്നേഹയുടെ പിതാവ് സുരേഷ് പറഞ്ഞു.കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റ് ആയിരുന്നു സനുഷ. അരുണുമായി വർഷങ്ങളായുള്ള പരിചയമുണ്ട്. സനുഷയുടെ ആദ്യ വിവാഹം വേർപെട്ടതാണ്. ഇപ്പോഴുള്ള ഭർത്താവ് വിദേശത്താണ്. സ്നേഹയുടെ ഫോൺ ചാറ്റുകൾ വീണ്ടെടുക്കുവാനുള്ള ശ്രമത്തിലാണ് പോലീസ്

സനുഷക്ക് മറ്റാരുടെ എങ്കിലും സഹായം ലഭ്യമായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ച് വരുന്നു. സനുഷയെ കസ്റ്റഡിയിൽ എടുത്ത് വിശദമായ ചോദ്യം ചെയ്യലിലൂടെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് പോലീസ് നിഗമനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News