തിരുവനന്തപുരം: കുപ്രസിദ്ധ കുറ്റവാളി റിപ്പർ ജയാനന്ദന് മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കോടതി അനുമതി. രണ്ട് ദിവസത്തേക്കാണ് അനുമതി നൽകിയിരിക്കുന്നത്. ജയാനന്ദൻറെ ഭാര്യ ഇന്ദിര സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. 15 ദിവസത്തെ പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്ദിര കോടതിയെ സമീപിച്ചത്.
റിപ്പർ ജയാനന്ദൻറെ മകളും അഭിഭാഷകയുമായ കീർത്തി ജയാനന്ദനാണ് കോടതിയിൽ ഹാജരായത്. സർക്കാർ ഇതിനെ എതിർത്തെങ്കിലും കോടതി അനുമതി നൽകുകയായിരുന്നു. 21ാം തീയതി വിവാഹത്തിൽ തലേന്ന പോലീസ് സംരക്ഷണത്തിൽ റിപ്പർ ജയാനന്ദന് വീട്ടിലേക്കെത്താം. പിന്നീട് 22-ന് 9 മണി മുതൽ 5 മണി വരെ വിവാഹത്തിൽ പങ്കെടുക്കാം.
തിരികെ ഇയാൾ ജയിലിൽ മടങ്ങുമെന്ന് ഭാര്യയും മകളും സത്യവാങ്മൂലം നൽകണം എന്നും കോടതി നിർദേശിച്ചു. ഇരട്ടക്കൊലപാതകക്കേസ് ഉൾപ്പെടെ ഏഴു കൊലക്കേസ്സിലും 14 കവർച്ചാക്കേസുകളിലും പ്രതിയായ മലയാളിയാണ് റിപ്പർ ജയാനന്ദൻ എന്നറിയപ്പെടുന്ന കെ.പി. ജയാനന്ദൻ.തൃശൂർ മാള സ്വദേശിയാണിയാൾ.പ്രധാനമായും സ്ത്രീകളെ തലയ്ക്കടിച്ചശേഷം മോഷണം നടത്തുക എന്നതായിരുന്നു ഇയാളുടെ പ്രവർത്തനരീതി.നിരവധി തവണ ജയാനന്ദൻ ജയിൽ ചാടിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...