Crime News: മൂന്നാറിൽ നിന്നും ബെംഗളൂരുവിലേക്ക് പോയ ബസിൽ യുവതിയെ കുത്തി യുവാവ് ശേഷം സ്വയം കഴുത്തറുത്തു!

Kerala Crime News: രണ്ടിടത്തോട് നിന്നുമാണ് യുവതിയും യുവാവും ബേസിൽ കയറിയത്. ആദ്യം ഇരുവരും ബസിൽ ഒരുമിച്ചാണ് ഇരുന്നിരുന്നതെങ്കിലും ഇടയ്ക്ക് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായതിനെ തുടർന്ന് ഇവർ മാറ്റിയിരുത്തി. 

Written by - Zee Malayalam News Desk | Last Updated : May 5, 2023, 06:03 AM IST
  • ബസിൽ യുവതിയെ കുത്തി യുവാവ് ശേഷം സ്വയം കഴുത്തറുത്തു
  • ഗൂഡല്ലൂർ സ്വദേശിനി സീതയെയാണ് വയനാട് സ്വദേശി സനിൽ ആക്രമിച്ചത്
  • ഇരുവരും മുൻ പരിചയക്കാരാണെന്നാണ് റിപ്പോർട്ട്
Crime News: മൂന്നാറിൽ നിന്നും ബെംഗളൂരുവിലേക്ക് പോയ ബസിൽ യുവതിയെ കുത്തി യുവാവ് ശേഷം സ്വയം കഴുത്തറുത്തു!

മലപ്പുറം: യാത്രയ്ക്കിടെ യുവതിയെ കുത്തിപ്പരുക്കേൽപിച്ച ശേഷം യുവാവ് സ്വയം കഴുത്തറത്തതായി റിപ്പോർട്ട്. മൂന്നാറിൽ നിന്നും ബെംഗളൂരുവിലേക്കു പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം അരങ്ങേറിയത്. ഗൂഡല്ലൂർ സ്വദേശിനി സീതയെയാണ് വയനാട് സ്വദേശി സനിൽ വെന്നിയൂരിനു സമീപത്തു വച്ച് ആക്രമിച്ചത്. ഇരുവരും മുൻ പരിചയക്കാരാണെന്നാണ് റിപ്പോർട്ട്. 

Also Read: Black Money Seized : 'തിരുവനന്തപുരത്തുള്ള ഒരാൾക്ക് കൊടുക്കാനാണ്'; ആഢംബര ബസിൽ നിന്നും കണക്കിൽപ്പെടാത്ത 22 ലക്ഷം രൂപ എക്സൈസ് കണ്ടെടുത്തു

യുവാവ് എടപ്പാളിൽനിന്നും യുവതി അങ്കമാലിയിൽ നിന്നുമാണു ഈ ബസിൽ കയറിയത്. ആദ്യം ഇരുവരും ബസിന്റെ മധ്യഭാഗത്തെ സീറ്റിൽ ഒരുമിച്ചാണ് ഇരുന്നിരുന്നതെങ്കിലും ഇടയ്ക്ക് ഇരുവരും തമ്മിൽ  വാക്കേറ്റമുണ്ടായിയെന്നും കോട്ടയ്ക്കലിൽ വച്ച് ഇവരെ പിറകിലെ സീറ്റിലേക്കു മാറ്റിയിരുത്തിയാതായും ബസ് ജീവനക്കാർ പറഞ്ഞു.  ഇതിനിടെ ബസിലെ ലൈറ്റ് അണച്ച സമയത്താണ് സംഭവം അരങ്ങേറിയത്.  

Also Read: Rahu Gochar 2023: രാഹു മീന രാശിയിലേക്ക്, ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനനേട്ടം! 

യുവതിയുടെ നെഞ്ചിൽ ഒന്നിലേറെ കുത്തേറ്റിട്ടുണ്ടെന്നാണ് വിവരം.  വരെ ആക്രമിച്ച ശേഷം യുവാവ് സ്വയം കഴുത്തറുക്കുകയം തുടർന്ന് കത്തി പുറത്തേക്ക് എറിഞ്ഞതായും ജീവനക്കാർ പറഞ്ഞു.  സംഭവത്തെ തുടർന്ന് ബസ് ജീവനക്കാർ ഉടൻ തന്നെ ഇരുവരേയും തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും രാത്രിയോടെ യുവാവിനെ  കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയതായുമാണ് റിപ്പോർട്ട്.  യുവാവിന്റെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്. എന്നാൽ യുവതിയുടെ പരിക്ക് ഗുരുതരമല്ല. സനിൽ കോട്ടയത്തെ ഒരു ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു. ആക്രമണത്തിന് ശേഷമെ ബസ് യാത്രക്കാരും ജീവനക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News