Kollam : കേരളത്തെ (Kerala) വീണ്ടും നടുക്കി കൊണ്ട് ആലപ്പുഴ ജില്ലയിലും കൊല്ലം ജില്ലയിലുമായി 2 യുവതികൾ കൂടി ഭർതൃഗ്രഹത്തിൽ ആത്മഹത്യ (Suicide) ചെയ്‌ത നിലയിൽകണ്ടെത്തി. ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ വാടയ്ക്കൽ സ്വദേശി അഖിലയെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. അതെ സമയം കൊല്ലത്ത് എസ്.ബി.ഐ. ഡെപ്യൂട്ടി മാനേജരായ യുവതിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
വാടയ്ക്കൽ സ്വദേശി ഗോസന്റെ ഭാര്യയായിരുന്നു അഖില. യുവതിക്ക് 29 വയസ്സായിരുന്നു. ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടതിന് പിന്നാലെ പുന്നപ്ര പോലീസ് കേസെടുക്കുകയും ഭർതൃ വീട്ടുകാരുടെ മൊഴിയെടുക്കുകയും ചെയ്‌തു. യുവതിയുടെ പോസ്റ്റ്മോർട്ടത്തിന് ശേഷം മറ്റ് നടപടികൾ സ്വീകരിക്കും.
ALSO READ: Vismaya Suicide Case: ഭർത്താവ് കിരൺ കുമാറിനെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു
ഇതിന് പിന്നാലെയാണ് ഒരു എസ്.ബി.ഐ. ഡെപ്യൂട്ടി മാനേജരായ യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഉമയനല്ലൂർ പേരയം സ്വദേശിയായ എസ്എസ് ശ്രീജയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം ആനന്ദവല്ലീശ്വരം എസ്ബിഐയിൽ പ്രവർത്തിച്ച് വരികയായിരുന്നു യുവതി. ശ്രീജയും ഭർത്താവ് വിഎസ് ഗോപുവും തമ്മിൽ 5 വർഷങ്ങൾക്ക് മുമ്പാണ് വിവാഹിതരായത്.
ALSO READ: വിസ്മയ എഴുതിയ ആ കത്ത് കാളിദാസ് ജയറാമിന്റെ അടുത്തെത്തി, പക്ഷെ അത് അറിയാൻ വിസ്മയ ഈ ലോകത്തിൽ ഇല്ല
ഞായാറാഴ്ച രാത്രി എട്ടുമണിയോടെ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം തന്നെ മരിച്ചിരുന്നു. ഭർത്താവ് ഈ സമയം വീട്ടിൽ ഉണ്ടായിരുന്നില്ല. വർക്ക്ഏരിയയ്ക്ക് ഉള്ളിലാണ് യുവതി ആത്മഹത്യ ചെയ്‌തത്.
ALSO READ: Vismaya Suicide Case : വിസ്മയ ആത്മഹത്യ കേസ് ഐജി തലത്തിലുള്ള ഉദ്യോഗസ്ഥ അന്വേഷിക്കും
യുവതിക്ക് മരണശേഷം നടത്തിയ പരിശോധനയിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൊട്ടിയം പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. പോസ്റ്മോര്ട്ടത്തിന് ശേഷം യുവതിയെ സംസ്‌കരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...