Pocso Valancherry: മലയാളം അധ്യാപകൻ പോക്‌സോ കേസില്‍ അറസ്റ്റിൽ: നടപടി കുട്ടികളുടെ പരാതിയിൽ

രണ്ടു കുട്ടികളുടെ പരാതിയില്‍ കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ജയരാജനാണ് അറസ്റ്റിലായത്.ക്ലാസിനിടെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാണ് പരാതി.

Written by - Zee Malayalam News Desk | Last Updated : Jun 17, 2023, 12:49 PM IST
  • രണ്ട് കുട്ടികളാണ് സമാനപരാതികളുമായി രംഗത്തെത്തിയത്
  • പീഡനത്തിനിരയായ കുട്ടികളുടെ പരാതി മാനേജ്‌മെന്റും അധ്യാപകരും മറച്ച് വെച്ചുവെന്നും അക്ഷേപമുണ്ട്
Pocso Valancherry: മലയാളം അധ്യാപകൻ പോക്‌സോ കേസില്‍ അറസ്റ്റിൽ: നടപടി കുട്ടികളുടെ പരാതിയിൽ

മലപ്പുറം:  വളാഞ്ചേരിയില്‍ പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍.രണ്ടു കുട്ടികളുടെ പരാതിയില്‍ കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ജയരാജനാണ് അറസ്റ്റിലായത്.ക്ലാസിനിടെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാണ് പരാതി.

സംഭവത്തില്‍ കുട്ടികള്‍ ക്ലാസ് ടീച്ചര്‍ക്ക് പരാതി നല്‍കുകയായിരുന്നു.പിന്നീട് ഈ പരാതി പ്രധാന അധ്യാപികയും പിടിഎ കമ്മിറ്റിയും പോലീസിനും ചൈല്‍ഡ്‌ലൈനും കൈമാറുകയായിരുന്നു. തുടര്‍ന്ന് സ്‌കൂളിലെത്തി കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ പോലീസും ചൈല്‍ഡ് ലൈനും ചേര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ശാന്തി നിവാസ് വീട്ടില്‍ ജയരാജനെ അറസ്റ്റ് ചെയ്തു.

രണ്ട് കുട്ടികളാണ് സമാനപരാതികളുമായി രംഗത്തെത്തിയത്. പീഡനത്തിനിരയായ കുട്ടികളുടെ പരാതി മാനേജ്‌മെന്റും അധ്യാപകരും മറച്ച് വെച്ചുവെന്നും അക്ഷേപമുണ്ട്. മലയാള അധ്യാപകനായ പ്രതി ലൈംഗീക ഉദ്ദേശത്തോടെ കഴിഞ്ഞ മാസത്തില്‍ പല ദിവസങ്ങളില്‍ പല തവണകളിലായി കുട്ടികള്‍ക്ക് മേല്‍ ലൈംഗികാതിക്രമം നടത്തി എന്നാണ് പരാതി. കുട്ടികളെ വൈദ്യപരിശോധനക്ക് വിധേയമാക്കി.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

പൂത്തോളിലെ കൺസ്യൂമർ ഫെഡ് ഔട്ട് ലെറ്റിൽ അക്രമം

പൂത്തോളിലെ കൺസ്യൂമർ ഫെഡ് ഔട്ട് ലെറ്റിൽ അക്രമം. നാലംഗ സംഘം തോക്ക് ചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തിയ സംഘം അറസ്റ്റിൽ. പൊന്നാനി സ്വദേശി റഫീഖ്, കോഴിക്കോട് സ്വദേശികളായ നിസ്സാർ, ജയിസൻ, പാലക്കാട് സ്വദേശി അബ്ദുൾ നിയാസ് എന്നിവരാണ് തൃശൂർ വെസ്റ്റ് പോലീസിന്‍റെ കസ്റ്റഡിയിലുള്ളത്.

ഇന്നലെ മദ്യശാല അടച്ചതിനു ശേഷം മദ്യം ചോദിച്ചെത്തിയവരാണ് ഭീഷണി മുഴക്കിയത്.വെള്ളിയാഴ്ച രാത്രി 9 മണിക്കാണ് സംഭവം.  
പൂത്തോളിലെ കൺസ്യൂമർഫെഡിന്റെ ഔട്ട് ലെറ്റിലായിരുന്നു ഭീഷണി

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News