വിളപ്പിൽശാല: മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ സ്ത്രീയെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഉറിയാക്കോട് അരശുംമൂട് സ്വദേശി ശ്രീജ (28) ഇവരുടെ ആൺ സുഹൃത്ത് കോട്ടൂർ ആതിരാ ഭവനിൽ വിഷ്ണു (34) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 8 ഉം 3ഉം വയസ്സുള്ള കുട്ടികളെ രാവിലെ അരശുംമൂട് ജംഗ്ഷനിൽ നിന്നും സ്കൂൾ ബസ്സിൽ കയറ്റി വിട്ട ശേഷം ശ്രീജ വിഷ്ണുവിനൊപ്പം കടന്നു കളയുകയായിരുന്നു. തുടർന്ന് ഇരുവരും കന്യാകുമാരി അടക്കമുള്ള സ്ഥലങ്ങളിൽ കറങ്ങുകയായിരുന്നെന്ന് പോലീസ് പറയുന്നു.
മൂന്ന് വയസ്സുകാരിയായ കുട്ടി സ്കൂൾ ബസ്സിറങ്ങുന്ന സ്ഥലത്ത് അമ്മയെ കാണാതെ കരയാൻ ആരംഭിച്ചതാണ് സംഭവത്തിലേക്ക് പോലീസിനെ എത്തച്ചത്. സ്കൂളിലെ ജീവനക്കാരിയാണ് കരഞ്ഞ് വഴിയിൽ നിന്ന കുഞ്ഞിനെ വീട്ടിൽ എത്തിച്ചത്. കുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ച ശ്രീജയെയും ആൺ സുഹൃത്ത് വിഷ്ണുവിനെയും ജുവനയിൽ ജസ്റ്റിസ് ആക്ട് പ്രകാരം വിളപ്പിൽശാല പോലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട കോടതിയിൽ ഹാജരാക്കിയ ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.