എറണാകുളം: അങ്കമാലി കാഞ്ഞൂരിൽ യുവാവിനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു. കാഞ്ഞൂർ സ്വദേശി റെജിക്കാണ് വെട്ടേറ്റത്. സംഭവത്തിന് പിന്നാലെ പ്രതികൾ രക്ഷപ്പെട്ടു. പോലീസ് അന്വേഷണം (Investigation) ഊർജിതമാക്കി.
കാഞ്ഞൂർ പുതിയേടത്തു രാവിലെ 11 മണിയോടെയാണ് സംഭവം. പുതിയേടം തിരുനാരായണപുരം സ്വദേശി റെജിയെ ബൈക്കിൽ എത്തിയ രണ്ടംഗ സംഘം നടുറോഡിൽ വച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. തെറിച്ചുവീണ റെജിയെ അക്രമികൾ വീണ്ടും വെട്ടി. നാട്ടുകാർ ഓടിയെത്തിയതോടെ ഗുണ്ടാ സംഘം സ്ഥലത്ത് നിന്ന് ബൈക്കിൽ രക്ഷപ്പെട്ടു.
ALSO READ: Neyyatinkara murder: കിടപ്പുരോഗിയായ ഭര്‍ത്താവിനെ ഭാര്യ കഴുത്തറുത്തു കൊലപ്പെടുത്തി
ഗുരുതരമായി പരിക്കേറ്റ റെജിയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ (Hospital) പ്രവേശിപ്പിച്ചു . റോഡരികിലെ സിസിടിവി ക്യാമറയിൽ ആക്രമണത്തിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു. പ്രദേശത്ത് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. പരിക്കേറ്റ റെജിയുടെ പേരിൽ നിരവധി കേസുകൾ നിലവിലുള്ളതായും ആക്രമണത്തിന് പിന്നിൽ മുൻ വൈരാഗ്യമാണെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...