ബപട്ല: ആന്ധ്രയിലെ ബപട്ല ജില്ലയില്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റിലായതായി റിപ്പോർട്ട്. കേസിൽ ഗ്രാമവാസികളായ ദേവരകൊണ്ട വിജയ്, കരംകി മഹേഷ്, ദേവരകൊണ്ട ശ്രീകാന്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്.
Also Read: തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം
പ്രതികളായ മൂവരും മദ്യത്തിനും കഞ്ചാവിനും അടിമയാണെന്ന് എസ്പി വകുല്‍ ജിന്‍ഡാല്‍ പറഞ്ഞു. പ്രതികളായ മൂവരേയും പിടികൂടിയത് ചിരാല റൂറല്‍ പോലീസാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ റെയില്‍വേ ട്രാക്കിനു സമീപത്തു വച്ചായിരുന്നു മൂവരും ചേർന്ന് യുവതിയെ പീഡിപ്പിച്ചത്.
Also Read; ചെറിയ പ്രായത്തിലെ പ്രണയം.. ഒരു വര്‍ഷത്തോളം നീണ്ടുനിന്നു! തന്റെ ഫസ്റ്റ് ക്രഷിനെ കുറിച്ച് ഷംന കാസിം
മദ്യലഹരിയിലായിരുന്ന പ്രതികള്‍ 21കാരിയെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയും അവിടെ വച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. ശേഷം ഇവർ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പ്രതികളെ ശനിയാഴ്ച വൈകുന്നേരം ബപട്ലയിലെ വോദരേവിലുള്ള റസ്റ്ററന്റിനു സമീപത്തു നിന്നാണ് പ്രതികളെ പിടികൂടിയത്.
Also Read: വെറും 24 മണിക്കൂർ... ഈ 3 രാശിക്കാരുടെ ജീവിതം മാറി മാറിയും, ലഭിക്കും അസുലഭ നേട്ടങ്ങൾ!
പ്രതികള്‍ മുന്‍പും വിവിധ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എസ്പി വകുല്‍ ജിന്‍ഡാല്‍ അറിയിച്ചു. തയ്യല്‍ക്കാരിയായ യുവതി രാത്രിയായിട്ടും തിരിച്ചെത്താതായതോടെ വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ കെട്ട് അഴിയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.