കഞ്ചാവ് കയ്യിൽ വെച്ചെന്ന് ആരോപിച്ച് മർദ്ദനം; ആദിവാസി കുടുംബം പരാതി നൽകി

കേരള അതിർത്തിയിലെ ഊരടത്ത് നിന്ന് ജോലി കഴിഞ്ഞ് വൈകുന്നേരം അഞ്ച് മണിക്ക് തമിഴ്നാട് അതിർത്തിയിലുള്ള വാടക വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം.

Written by - Zee Malayalam News Desk | Last Updated : Apr 23, 2023, 11:35 AM IST
  • രണ്ട് പേർ മദ്യപിച്ചെത്തി കഞ്ചാവ് വളർത്തുന്നതായി ആരോപിച്ചായിരുന്നു മർദ്ദനം
  • തമിഴ്നാട് അതിർത്തിയിലുള്ള വാടക വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം
  • കുടുംബം പുതൂർ പോലിസിൽ പരാതി നൽകി
കഞ്ചാവ് കയ്യിൽ വെച്ചെന്ന് ആരോപിച്ച് മർദ്ദനം; ആദിവാസി കുടുംബം പരാതി നൽകി

പാലക്കാട്: അട്ടപ്പാടി ഊരടം സ്വദേശികളായ ആദിവാസി കുടുംബത്തിന് മർദ്ദനമെന്ന് ആരോപണം. തമിഴ്നാട് മഞ്ചൂർ പോലിസ് സ്റ്റേഷനിലെ പോലിസ് ഉദ്യോഗസ്ഥനും  കൈക്കാട്ടി വനം വകുപ്പിലെ വനം വകുപ്പ് ജീവനക്കാരനുമാണ് മർദ്ദിച്ചതെന്നാണ് പരാതി.

കുടുംബം കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ ചികിത്സ തേടി. ഊരടത്തെ രാമൻ,(60) മലർ (50) കാർത്തിക്ക് (18 ) ,  (രഞ്ജന (17), അയ്യപ്പൻ (14) എന്നിവരെയാണ് മർദ്ദിച്ചത്.കേരള അതിർത്തിയിലെ ഊരടത്ത് നിന്ന് ജോലി കഴിഞ്ഞ് വൈകുന്നേരം അഞ്ച് മണിക്ക് തമിഴ്നാട് അതിർത്തിയിലുള്ള വാടക വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം.

ALSO READ: Crime News: കണ്ണൂരിൽ റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ചു; വെടിയേറ്റത് നായാട്ടിനിടെ

രാമനെ രണ്ട് പേർ മദ്യപിച്ചെത്തി കഞ്ചാവ് വളർത്തുന്നതായി ആരോപിച്ച് മർദ്ദിച്ചു. തുടർന്ന് കൈകൾ തുരുമ്പ് പിടിച്ച വേലികമ്പിക്കൊണ്ട് കെട്ടി പോലിസിന്റെ കിണ്ണക്കോരെ പോലിസ് ചെക്ക് പോസ്റ്റിലേക്ക് കൊണ്ടുപോയി. ഇതന്വേഷിക്കാൻ പോയ കുടുംബത്തെയും മർദ്ദിച്ചതായാണ് പരാതി. ഇത് കാണിച്ച് കുടുംബം പുതൂർ പോലിസിൽ  പരാതി നൽകി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News