Wayanad: വയനാട്ടിൽ 30 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കള്‍ എക്‌സൈസ് പിടിയിൽ

Wayanad Ganja Case: എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്ചന്ദ്രനും സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്. 

Written by - Zee Malayalam News Desk | Last Updated : Nov 28, 2023, 06:35 PM IST
  • എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്ചന്ദ്രനും സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
  • ചേകാടി പാലത്തിനു സമീപം പരിശോധനയിലാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളുടെ കൈവശം 30 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്.
Wayanad: വയനാട്ടിൽ 30 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കള്‍ എക്‌സൈസ് പിടിയിൽ

വയനാട്: വയനാട്ടിൽ 30 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കള്‍ എക്‌സൈസ് പിടിയിലായി. പാലാക്കോളി തോപ്പില്‍ ഋഷികേശ് സാഹിനി, ഒണ്ടയങ്ങാടി മൈതാനത്ത് മുഹമ്മദ് റാഷിദ് എന്നിവരെയാണ് പിടിയിലായത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്ചന്ദ്രനും സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്.  ചേകാടി പാലത്തിനു സമീപം പരിശോധനയിലാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളുടെ കൈവശം 30 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. ബൈക്ക് കസ്റ്റഡിയിലെടുത്തു. ഋഷികേശ് കഞ്ചാവുകേസില്‍ വിചാരണ നേരിടുന്നയാളാണ്.

Add Zee News as a Preferred Source

ALSO READ: കാത്തിരിപ്പിനൊടുവിൽ അബിഗേലിനെ കണ്ടെത്തി; കുട്ടിയെ ആശ്രാമം മൈതനത്ത് ഉപേക്ഷിച്ച നിലയിൽ

യുപിയിൽ മൂന്നുപേർ ചേർന്ന് മുസ്ലീം യുവാവിനെ അടിച്ചുകൊന്നു..!

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ മൂന്ന് പേര്‍ ചേര്‍ന്ന് മുസ്ലീം യുവാവിനെ വടികൊണ്ട് അടിച്ചു കൊന്നു. 28 കാരന്‍ ഓടിച്ച ബൈക്ക് സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതക കാരണമെന്നാണ് വിവരം. മഹാരാജ്ഗഞ്ചിലെ നാരായണ്‍പൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന സല്‍മാനാണ് മരിച്ചത്. ഞായറാഴ്ച രാത്രി ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ സൈക്കിള്‍ യാത്രക്കാരനായ വിശ്രാമിനെ സല്‍മാന്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാകുകയും തുടർന്ന് വിശ്രാം തന്റെ രണ്ട് മക്കളെയും വിളിച്ചു വരുത്തി യുവാവിനെ കൊല്ലുകയായിരുന്നു.  സംഭവത്തെ തുടർന്ന് കേസിലെ മുഴുവന്‍ പ്രതികളേയും പോലീസ് അറസ്റ്റ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News