അഞ്ജാതരുടെ ആക്രമണം: ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു, പ്രതികളെക്കുറിച്ച് സൂചനകളില്ല ദുരൂഹത അവസാനിക്കുന്നില്ല

രാത്രി എട്ട് മണിയോടെയാണ് സംഭവം. മോഷണ ശ്രമമായിരിക്കാം പ്രാഥമിക ലക്ഷ്യം എന്നാണ് പോലീസിൻറെ നിഗമനം.

Written by - Zee Malayalam News Desk | Last Updated : Jun 11, 2021, 08:44 AM IST
  • പത്മാവതിയുടെ ഉച്ചത്തിലുള്ള അലര്‍ച്ച കേട്ടാണ് നാട്ടുകാര്‍ വിവരം അറിയുന്നത്.
  • നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും മുഖംമൂടി അണിഞ്ഞ രണ്ടുപേര്‍ ഓടി രക്ഷപ്പെടുന്നത് കണ്ടു.
  • മോഷണ ശ്രമമായിരിക്കാം പ്രാഥമിക ലക്ഷ്യം എന്നാണ് പോലീസിൻറെ നിഗമനം.
അഞ്ജാതരുടെ ആക്രമണം: ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു, പ്രതികളെക്കുറിച്ച് സൂചനകളില്ല ദുരൂഹത അവസാനിക്കുന്നില്ല

വയനാട്:  അഞ്ജാതരുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയനാട് സ്വദേശിനി മരിച്ചു. പനമരം താഴെ നെല്ലിയമ്പം സ്വദേശി പത്മാവതി ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് കേശവൻ മാസ്റ്റർ ഇന്നലെ സംഭവ സ്ഥലത്ത് തന്നെ കുത്തേറ്റ് മരിച്ചിരുന്നു. മുഖം മൂടി അണിഞ്ഞ രണ്ട് പേരാണ് കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തിയത്. വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറുന്നതിനിടയിലാണ് സംഭവം.

രാത്രി എട്ട് മണിയോടെയാണ് സംഭവം. മോഷണ ശ്രമമായിരിക്കാം പ്രാഥമിക ലക്ഷ്യം എന്നാണ് പോലീസിൻറെ നിഗമനം. മരിച്ച കേശവൻ മാസ്റ്റർ റിട്ടയർഡ് അധ്യാപകനാണ്.ഒറ്റപ്പെട്ട ഒരു സ്ഥലത്താണ് ഇവരുടെ വീട്. ചുറ്റും തോട്ടമാണ്. ഭാര്യ പത്മാവതി വീട്ടമ്മയുമാണ്. ഇവര്‍ രണ്ടുപേരും മാത്രമാണ് ആ വീട്ടില്‍ താമസിച്ചിരുന്നത്. മക്കളൊക്കെ പുറത്താണ് താമസം.

ALSO READ : Kochi flat rape case: പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തു; പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്

പത്മാവതിയുടെ ഉച്ചത്തിലുള്ള അലര്‍ച്ച കേട്ടാണ് നാട്ടുകാര്‍ വിവരം അറിയുന്നത്. അവര്‍ അലറിക്കരഞ്ഞുകൊണ്ട് വീടിന് പുറത്തേക്ക് ഓടി വരികയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും മുഖംമൂടി അണിഞ്ഞ രണ്ടുപേര്‍ ഓടി രക്ഷപ്പെടുന്നത് കണ്ടു.

ALSO READ : ഒാപ്പറേഷൻ പി ഹണ്ടിൻറെ ഭാഗമായി കൊച്ചിയിൽ ഒരാളെ അറസ്റ്റ് ചെയ്തു,35 പേർക്കെതിരെ കേസ്

‌കേശവൻ മാസ്റ്റ‍ർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു പത്മാവതി ഇന്ന് ആശുപത്രിയിലുമാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷണത്തിനായി കൊലപാതകം നടത്തുന്ന സംഘങ്ങളുണ്ടോ എന്നാണ് പരിശോധിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News