കൊല്ലം: മദ്യപിച്ചെത്തി വഴക്കുണ്ടാക്കിയ ഭർത്താവിനെ ഭാര്യ കഴുത്തിൽ ഷോൾ മുറുക്കി കൊലപ്പെടുത്തി (Wife killed Husband). പട്ടാഴി (Pattazhy) കടുവാത്തോട് സെയ്ദലി മന്‍സിലില്‍ ഷാജഹാൻ (42) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഷാജഹാന്റെ ഭാര്യ നിസയെ പത്തനാപുരം പോലീസ് (Pathanapuram Police) അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്.
ഒറ്റമുറി ഷെഡിലാണ് ഷാജഹാനും കുടുംബവും താമസിച്ചിരുന്നത്. ഇവിടെ കുട്ടികളുടെ മുൻപിൽ വച്ചാണ് ഷാജഹാനും ഭാര്യയും തമ്മിൽ തർക്കമുണ്ടായത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്. ഷാജഹാൻ മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം തർക്കത്തിനിടെയുണ്ടായ പിടിവലിക്കിടെ നിസ ഇയാളുടെ കഴുത്തിൽ ഷാൾ കൊണ്ട് മുറുക്കുകയായിരുന്നു. തുടർന്ന് ഷാജഹാൻ അബോധാവസ്ഥയിലായി.
സംഭവം അറിഞ്ഞെത്തിയ നിസയുടെ പിതാവും സഹോദരനും ചേര്‍ന്ന് ഷാജഹാനെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷാജഹാന്റെ കഴുത്തില്‍ പാടുകള്‍ കണ്ട ആശുപത്രി അധികൃതരാണ് പോലീസില്‍ വിവരമറിയിച്ചത്.
തുടര്‍ന്ന് പോലീസ് നിസയെ കസ്റ്റഡയിലെടുത്തു. പാരിപ്പളളി മെഡിക്കല്‍ കോളേജിൽ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് നിസയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...