മൂന്നാർ : സ്റ്റാൻഡിൽ വാഹനം പാർക്ക് ചെയ്യുന്നതിനെ തുടർന്നുള്ള തർക്കം കത്തിക്കുത്തിൽ കലാശിച്ചു. മൂന്നാർ പെരിയവാര സ്റ്റാന്റിൽ വാഹനം മാറ്റുന്നത് സംബന്ധിച്ച് നടന്ന തർക്കത്തിലാണ് ഒരാൾക്ക് കുത്തേറ്റത്. സ്റ്റാന്റിൽ വർക്ക് ഷോപ്പ് നടത്തുന്ന അയ്യാദുരൈയുടെ മകൻ രാമറിന് കുത്തേറ്റത്. വലതുകൈക്കും വയറിനും കുത്തേറ്റ രാമറിനെ മൂന്നാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ പ്രതികളായ മദൻ കുമാർ , കാർത്തിക്ക് , മുനിയാണ്ടിരാജ് എന്നിവർ ഒളിവിൽ പോയി.
ഇന്നലെ മാർച്ച് 13 തിങ്കളാഴ്ച രാമറിന്റെ അച്ഛൻ അയ്യാ ദുരൈ പെരിയവാര സ്റ്റാന്റിൽ വാഹനം നിർത്തിയിട്ടിരുന്നു. പ്രതികളായ മദൻ കുമാർ കാർത്തിക്ക്, മുനിയാണ്ടിരാജ് എന്നിവർ വാഹനം മാറ്റണമെന്ന് അയ്യാദുരൈയോട് ആവശ്യപ്പെട്ടു. എന്നാൽ വാഹനം മാറ്റാൻ ഇയാൾ തയ്യറായില്ല. തുടർന്ന് ഇരുവിഭാഗങ്ങൾ തമ്മിൽ വാക്കുതർക്കിൽ ഏർപ്പെട്ടു.
ALSO READ : Acid Attack : കണ്ണൂരിൽ കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം; യുവതിക്കൊപ്പമുണ്ടായിരുന്നവർക്കും പൊള്ളലേറ്റു
പിന്നീട് ഇന്ന് മാർച്ച് 14ന് വൈകിട്ട് അയ്യാദുരൈയുടെ മകൻ രാമർ ഇത് ചോദ്യം ചെയ്തതോടെ പ്രതികൾ സംഘം ചേർന്ന് ഇയാളെ മർദ്ദിക്കുകയും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ മൂന്നാർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...