കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാന വാർത്തകൾ

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

Written by - Zee Malayalam News Desk | Last Updated : Jan 3, 2021, 10:03 PM IST
  • പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
  • Kasargod Bus Accident: വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് 6 മരണം
  • ഇതുവരെയുള്ള എല്ലാ പരീക്ഷണങ്ങളും സുരക്ഷിതം; കൊറോണ വാക്സിൻ DCGI അംഗീകരിച്ചു
  • Test Positivity പത്ത് ശതമാനം: സംസ്ഥാനത്ത് ഇന്ന് 4600 പേർക്ക് COVID
കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാന വാർത്തകൾ

Kasargod Bus Accident: വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് 6 മരണം
കാഞ്ഞങ്ങാട്  പാണത്തൂരിൽ വിവാഹ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് ആറ് മരണം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. 

ഇതുവരെയുള്ള എല്ലാ പരീക്ഷണങ്ങളും സുരക്ഷിതം; കൊറോണ വാക്സിൻ DCGI അംഗീകരിച്ചു

കൊറോണ വൈറസ് (Corona Virus) രാജ്യത്ത് വർദ്ധിച്ചുവരുന്ന ഈ സാഹചര്യത്തിൽ വാക്സിൻ അടിയന്തരമായി ഉപയോഗിക്കാൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (DCGI) അംഗീകാരം നൽകി. 

തലകറക്കം: സ്വപനാ സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ദേഹാസ്വസ്ഥ്യത്തെ തുടർന്ന് സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉടന്‍ സ്വപ്‌നയെ ജയിലില്‍ നിന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 

Test Positivity പത്ത് ശതമാനം: സംസ്ഥാനത്ത് ഇന്ന് 4600 പേർക്ക് COVID

സംസ്ഥാനത്ത് ഇന്ന് 4600 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് 9.73% ആണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് 25 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 

ശവസംസ്കാര ചടങ്ങിനിടെ മേൽക്കൂര തകർന്നു വീണു: 18 മരണം

ശവസംസ്കാര ചടങ്ങിനിടെ മേൽക്കൂര തകർന്ന് വീണ് യു.പിയിൽ 18 പേർ മരിച്ചു.നിരവധിപേർക്ക് പരിക്കേറ്റു. ​

Saudi അതിർത്തികളെല്ലാം തുറന്നു

ബ്രട്ടണിൽ ജനതക മാറ്റം സംഭവിച്ച കൊറോണ വൈറസ് മറ്റ് രാജ്യങ്ങളിലേക്കും പകരുന്ന സാഹചര്യത്തിൽ അടച്ച അതിർത്തികൾ സൗദി അറേബ്യ തുറന്നു. രണ്ടാഴ്ച മുമ്പാണ് സൗദി തങ്ങളുടെ എല്ലാ അതിർത്തികളും അടച്ചത്.

സ്ഥിരം വേദി തിരുവനന്തപുരം തന്നെ; IFFK നടത്തുന്നത് ഫിയാപ്ഫിന്റെ അനുമതിയോടെ: ചലച്ചിത്ര അക്കാദമി

ഡോ. ബിജുവിന്റെ ആരോപണങ്ങളിൽ വിശദീകരണവുമായി ചലച്ചിത്ര അക്കാദമി. ഐഎഫ്എഫ്കെയുടെ അംഗീകരാരം നഷ്ടപെടില്ലെന്ന് അക്കാദമി

 

Trending News