കൊച്ചി: കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് രക്തം നൽകാൻ ആളുകളെത്താതായതോടെ സംസ്ഥാനത്തെ ബ്ലഡ് ബാങ്കുകളിൽ (Blood Bank) ക്ഷാമം. 18 വയസിന് മുകളിൽ പ്രായമുള്ളവർ കൂടി കൊവിഡ് വാക്സിൻ (Covid Vaccine) എടുത്തു തുടങ്ങിയാൽ ബ്ലഡ് ബാങ്കുകളിൽ ക്ഷാമം രൂക്ഷമാകുമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ ആശങ്ക.
സംസ്ഥാനത്തെ ബ്ലഡ് ബാങ്കുകളിൽ ഇപ്പോൾ രക്തം നൽകാനെത്തുന്നവരുടെ എണ്ണം വളരെ കുറവാണ്. കൊവിഡ് (Covid) പകരുമോ എന്ന ആശങ്കയാണ് പലര്‍ക്കും. എന്നാൽ രക്തദാനത്തിലൂടെ രോഗം പകരില്ലെന്ന് ഡോക്ടര്‍മാർ ഉറപ്പ് നൽകുന്നു. കൊവിഡായതിനാൽ പുറത്ത് രക്ത ദാന ക്യാമ്പുകളും സംഘടിപ്പിക്കാൻ ആകുന്നില്ല.
മെയ് മുതൽ സ്ഥിതി കൂടുതൽ പ്രതിസന്ധിയിലാകുമോ എന്ന ആശങ്കയും ആരോഗ്യപ്രവര്‍ത്തകർക്കുണ്ട്. യുവാക്കളാണ് രക്ത ദാനത്തിനായി എത്തുന്നവരിലേറെയും. വാക്സിന്‍ (Vaccine) എടുത്താൽ ഉടൻ രക്തം നൽകാനാവില്ല. രണ്ട് ഡോസും എടുത്ത് 28 ദിവസങ്ങൾക്ക് ശേഷം മാത്രമേ രക്തം ദാനം ചെയ്യാനാകു. ഇതിന് കുറഞ്ഞത് മൂന്ന് മാസമെങ്കിലുമെടുക്കും. യുവാക്കൾക്കുള്ള വാക്സിനേഷന് തുടങ്ങും മുമ്പ് പരമാവധി രക്തം ശേഖരിക്കാനുള്ള ശ്രമത്തിലാണ് ഐഎംഎ അടക്കമുള്ളവർ.
ALSO READ: Covid Second Wave: രോഗബാധ അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഡൽഹിയിൽ Lockdown ഒരാഴ്ച കൂടി നീട്ടാൻ സാധ്യത
അതേസമയം, സംസ്ഥാനത്ത് ഇന്നലെ 26,685 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 259 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. ഇതിൽ 24,596 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1757 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 25 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5080 ആയി.
രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളിലായി ശേഖരിച്ചത് 2,90,262 സാമ്പിളുകളാണ്. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,155 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.35 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,49,89,949 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനകം യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. 73 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 24, തൃശൂര്‍ 15, പാലക്കാട് 12, പത്തനംതിട്ട 7, വയനാട് 5, കാസര്‍ഗോഡ് 4, എറണാകുളം 3, കൊല്ലം 2, കോട്ടയം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7067 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 1,98,576 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,73,202 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...