കര്‍ണാടക പിറന്നിട്ട് 63 വര്‍ഷം, 5 വ​ര്‍​ഷം തികച്ചത് വെറും 3 മു​ഖ്യ​മ​ന്ത്രി​മാ​ര്‍!!

ഭരണ അസ്ഥിരത എന്നും കര്‍ണാടകയ്ക്ക് കൂടപ്പിറപ്പയിരുന്നു എന്നുവേണം കരുതാന്‍. സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് കാ​ലാ​വ​ധി തി​ക​യ്ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന ദു​ഷ്പേ​ര് എന്നും കര്‍ണാടകയ്ക്ക് സ്വന്തമാണ്. 

Last Updated : Jul 29, 2019, 07:21 PM IST
കര്‍ണാടക പിറന്നിട്ട് 63 വര്‍ഷം, 5 വ​ര്‍​ഷം തികച്ചത് വെറും 3 മു​ഖ്യ​മ​ന്ത്രി​മാ​ര്‍!!

ഭരണ അസ്ഥിരത എന്നും കര്‍ണാടകയ്ക്ക് കൂടപ്പിറപ്പയിരുന്നു എന്നുവേണം കരുതാന്‍. സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് കാ​ലാ​വ​ധി തി​ക​യ്ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന ദു​ഷ്പേ​ര് എന്നും കര്‍ണാടകയ്ക്ക് സ്വന്തമാണ്. 

14 മാസങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ്‌-ജെഡിഎസ് സര്‍ക്കാരും വീണതോടെ ആ പേര് വീണ്ടും ഉറപ്പിച്ചു കര്‍ണാടക.

കേരളപ്പിറവി ദിനം തന്നെയാണ് കര്‍ണാടകപ്പിറവി ദിനവും. 1956 നവംബര്‍ 1 സംസ്ഥാനം രൂപീകരിക്കപ്പെടുമ്പോള്‍ മൈസൂര്‍ എന്നായിരുന്നു പേര്. പിന്നീട് കര്‍ണാടകം ആയി. എന്നാല്‍ വിചിത്രമായ വസ്തുത ഇക്കാലയളവിനുള്ളില്‍ കര്‍ണാടകം ഭരിച്ചത് 19 മുഖ്യമന്ത്രിമാരാണ് എന്നതാണ്!! കര്‍ണാടക സംസ്ഥാനം 25 മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്കും സാക്ഷ്യം വഹിച്ചു. ഒരേ ദിവസം രൂപം കൊണ്ട കേരളത്തെ സംബന്ധിച്ച്‌ താരതമ്യ പഠനം അല്‍പം ഞെട്ടിക്കുന്നതാണ് എന്നത് വാസ്തവം തന്നെ...!!

​ക​ര്‍​ണാ​ട​ക​യു​ടെ ച​രി​ത്ര​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ മൂ​ന്ന് മു​ഖ്യ​മ​ന്ത്രി​മാ​ര്‍​ക്ക് മാ​ത്ര​മാ​ണ് കാ​ലം തി​ക​യ്ക്കാ​ന്‍ ഭാഗ്യം ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. എ​സ്. നി​ജ​ലിം​ഗ​പ്പ (1962-68), ഡി. ​ദേ​വ​രാ​ജ (1972-77), സി​ദ്ധ​രാ​മ​യ്യ (2013-2018) എ​ന്നീ മു​ഖ്യ​മ​ന്ത്രി​മാ​ര്‍​ക്കാ​ണ് കാ​ല​വ​ധി പൂ​ര്‍​ത്തി​യാ​ക്കാ​നാ​യ​ത്. പക്ഷേ, കോണ്‍ഗ്രസിലെ തന്നെ ഒട്ടുമിക്കവരും കാലാവധി തികയ്ക്കാനാകാതെ പുറത്ത് പോയവരാണ്

കര്‍ണാടകയുടെ ചരിത്രത്തില്‍ കോണ്‍ഗ്രസ്‌ ഒഴികെ മറ്റൊരു പാര്‍ട്ടിയും ഇതുവരെ 5 വര്‍ഷം പൂര്‍ത്തിയാക്കിയിട്ടില്ല. 

കു​മാ​ര​സ്വാ​മി ര​ണ്ടു വ​ട്ടം മു​ഖ്യ​മ​ന്ത്രി​യാ​യെ​ങ്കി​ലും കാ​ലാ​വ​ധി തി​ക​ച്ചി​ട്ടി​ല്ല. 2006ല്‍ ​ആ​ദ്യ​മാ​യി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ കു​മാ​ര​സ്വാ​മി​ക്ക് ര​ണ്ടു വ​ര്‍​ഷ​ത്തി​ല്‍ താ​ഴെ​മാ​ത്ര​മാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക​സ​രേ​യി​ല്‍ ഇ​രി​ക്കാ​നാ​യ​ത്. ഇ​ത്ത​വ​ണ ര​ണ്ടാം​വ​ട്ട​ത്തി​ല്‍ 14 മാ​സം പ്രാ​യ​മെ​ത്തി​യ​പ്പോ​ള്‍ സ​ര്‍​ക്കാ​ര്‍ വീ​ണു. 2018 മെ​യ് മാ​സ​ത്തി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​ര്‍​ക്കും കേ​വ​ല ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കോ​ണ്‍​ഗ്ര​സു​മാ​യി ചേ​ര്‍​ന്ന് കു​മാ​ര​സ്വാ​മി സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ച്ച​ത്.

2007ല്‍ ​ബി​ജെ​പി​ നേതാവായ യെദ്ദ്യൂരപ്പ ആ​ദ്യ​മാ​യി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ള്‍ ഏ​ഴു ദി​വ​സം മാ​ത്ര​മാ​ണ് സ​ര്‍​ക്കാ​രി​ന് ആ​യു​സ് ഉ​ണ്ടാ​യി​രു​ന്ന​ത്. ജെ​ഡി​എ​സ് സ​ര്‍​ക്കാ​രി​ന് പി​ന്തു​ണ പി​ന്‍​വ​ലി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്ത് രാ​ഷ്ട്ര​പ​തി​ഭ​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. 2008ല്‍ ​ച​രി​ത്ര​ത്തി​ലെ ത​ന്നെ വ​ലി​യ വി​ജ​യ​വു​മാ​യി മു​ഖ്യ​മ​ന്ത്രി​ക്ക​സേ​ര​യി​ല്‍ യെ​ദ്യൂ​ര​പ്പ തി​രി​ച്ചെ​ത്തി​യെ​ങ്കി​ലും കാ​ലാ​വ​ധി തി​ക​യ്ക്കാ​നാ​യി​ല്ല. അ​ഴി​മ​തി ആ​രോ​പ​ണ​ത്തെ തു​ട​ര്‍​ന്ന് 2011ല്‍ ​അ​ധി​കാ​രം ഒ​ഴി​യേ​ണ്ടി​വ​ന്നു.

2018ല്‍ ​വീ​ണ്ടും മു​ഖ്യ​മ​ന്ത്രി​യാ​യെ​ങ്കി​ലും ആ​റു ദി​വ​സം മാ​ത്ര​മാ​ണ് അ​ധി​കാ​ര​ത്തി​ല്‍ ഇ​രി​ക്കാ​നാ​യ​ത്. സ​ഭ​യി​ല്‍ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​നാ​വാ​തെ രാ​ജി​വ​യ്ക്കേ​ണ്ടി​വ​ന്നു. 

1956ല്‍ ​ക​ര്‍​ണാ​ട​ക സം​സ്ഥാ​നം രൂ​പം​കൊ​ണ്ട​തി​നു ശേ​ഷം 25 മു​ഖ്യ​മ​ന്ത്രി​മാ​രാ​ണ് ഉ​ണ്ടാ​യ​ത്. ഇ​വ​രി​ല്‍ ഭൂ​രി​പ​ക്ഷ​വും കോ​ണ്‍​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി​മാ​രാ​ണ്.
 
കര്‍ണാടകത്തില്‍ ഏറ്റവും അധികം തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വ്യക്തി ബിജെപി നേതാവായ ബിഎസ് യെദ്യൂരപ്പയാണ്. അതുപോലെ തന്നെ ഏറ്റവും കുറഞ്ഞ ദിവസങ്ങള്‍ മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന ആളും യെദ്യൂരപ്പ തന്നെ. ഈ ഒരു ശാപം കുറച്ച്‌ കാലമായി യെദ്യൂരപ്പയെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. 

കര്‍ണാടകയില്‍ വിശ്വാസ പരീക്ഷയെ അതിജീവിച്ച് യെദ്യൂരപ്പ മുഖ്യമന്ത്രി കസേരയില്‍ ഇരിപ്പുറപ്പിച്ചിരിയ്ക്കുകയാണ്. 
തന്‍റെ മേലുള്ള ശാപമോക്ഷത്തിനായി...  കടമ്പകള്‍ ഏറെയാണ്‌ ഇനിയും കടക്കാനുള്ളത്.... വിമതരെ അനുനയിപ്പിക്കണം... ഒപ്പമുള്ളവരെ തൃപ്തിപ്പെടുത്തണം...

ഇത്തവണയും അധികാരം നിലനിര്‍ത്തുക എളുപ്പമാവില്ല യെദ്ദ്യൂരപ്പയ്ക്ക്. കാരണം, കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ നിന്ന് അടര്‍ത്തിയെടുത്തവര്‍ എത്രകാലം ഒപ്പമുണ്ടാകും എന്ന് പറയാന്‍ പറ്റില്ല. കൂടാതെ, ഒപ്പമുള്ളവരേയും വന്നുചേര്‍ന്നവരേയും അധികാരം നല്‍കി തൃപ്തിപ്പെടുത്തുകയും വേണം. നിലവിലെ സാഹചര്യത്തില്‍ സ്ഥിരതയുള്ള ഒരു സര്‍ക്കാരിനെ സൃഷ്ടിക്കാന്‍ യെദ്യൂരപ്പയ്ക്ക് ആകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ നടത്തുന്ന വിലയിരുത്തല്‍.... 

 

Trending News