Watermelon benefits: തണ്ണിമത്തൻ കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയാം

തണ്ണിമത്തൻ കഴിക്കുന്നത് ദിവസം മുഴുവൻ ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ഒരു കപ്പ് തണ്ണിമത്തനിൽ അഞ്ച് ഔൺസ് വെള്ളമുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jun 4, 2022, 03:34 PM IST
  • തണ്ണിമത്തൻ പൊട്ടാസ്യത്തിന്റെയും കാൽസ്യത്തിന്റെയും മികച്ച ഉറവിടമാണ്.
  • ഇത് നിങ്ങളുടെ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു.
  • രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ കാൽസ്യം സഹായിക്കുന്നു.
  • അതുവഴി വൃക്കരോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു.
Watermelon benefits: തണ്ണിമത്തൻ കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയാം

വേനൽ കാലമാകുമ്പോൾ എല്ലാവരും വളരെയധികം കഴിക്കുന്ന ഒരു പഴമാണ് തണ്ണിമത്തൻ. തണ്ണിമത്തനിൽ ജലാംശം ഏറെയുള്ളതിനാൽ വേനൽക്കാലത്ത് ഇത് കഴിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കും. തണ്ണിമത്തനിൽ വിറ്റാമിൻ എ, വിറ്റാമിൻ സി, മറ്റ് ആരോഗ്യകരമായ പല ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ജലത്തിന്റെ അളവ് നിലനിർത്തുകയും ഫൈബർ കഴിക്കുന്നത് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. വേനൽക്കാലത്ത് മാത്രമല്ല അല്ലാത്തപ്പോഴും ഈ പഴം കഴിക്കാം. കാരണം അത്രയ്ക്കുണ്ട് ഇതിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ.

കുരു ഇല്ലാത്തത്, കുരു ഉള്ളത്, ചുവപ്പ് നിറത്തിലുള്ളത്, ഓറഞ്ച് നിറത്തിലുള്ളത് അങ്ങനെ വിവിധ തരം തണ്ണിമത്തൻ ഉണ്ട്. ലൈക്കോപീനിന്റെയും ആന്റിഓക്‌സിഡന്റുകളുടെയും മികച്ച ഉറവിടമാണിത്. ചെമ്പ്, സിങ്ക്, ഇരുമ്പ്, മാംഗനീസ് തുടങ്ങിയ ധാതുക്കളാൽ സമ്പന്നമായ തണ്ണിമത്തൻ വിത്തുകളും നല്ലതാണ്. 

തണ്ണിമത്തൻ കഴിക്കുന്നതിന്റെ മറ്റ് ആരോഗ്യ ഗുണങ്ങൾ 

തണ്ണിമത്തൻ കഴിക്കുന്നത് ദിവസം മുഴുവൻ ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ഒരു കപ്പ് തണ്ണിമത്തനിൽ അഞ്ച് ഔൺസ് വെള്ളമുണ്ട്. തണ്ണിമത്തൻ കഴിക്കുന്നത് ദഹന പ്രക്രിയയെ സഹായിക്കുകയും ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യും. ഇത് മെറ്റബോളിസവും മെച്ചപ്പെടുത്തുന്നു.

ഭാരം കുറയ്ക്കാനുള്ള ശ്രമമാണ് നിങ്ങൾ നടത്തുന്നതെങ്കിൽ തണ്ണിമത്തന് വളരെയധികം സഹായിക്കും. പ്രഭാതഭക്ഷണത്തിൽ തണ്ണിമത്തൻ ഉൾപ്പെടുത്തണം. കാരണം ഇത് ദിവസം മുഴുവൻ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. 92 ശതമാനവും വെള്ളമാണ് തണ്ണിമത്തനിൽ.

Also Read: Coffee side effects: വെറും വയറ്റിൽ കാപ്പി കുടിച്ചാൽ ഈ ആരോ​ഗ്യ പ്രശ്നങ്ങൾ നിങ്ങൾക്കുണ്ടാകും

 

തണ്ണിമത്തൻ പൊട്ടാസ്യത്തിന്റെയും കാൽസ്യത്തിന്റെയും മികച്ച ഉറവിടമാണ്. ഇത് നിങ്ങളുടെ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു. രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ കാൽസ്യം സഹായിക്കുന്നു. അതുവഴി വൃക്കരോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു.

തണ്ണിമത്തനിൽ എൽ-സിട്രുലിൻ അടങ്ങിയിട്ടുണ്ട്. ഇത് പേശിവേദന തടയും. L-citrulline എന്ന സംയുക്തം പേശികളിലെ വേദനയിൽ നിന്നും സംരക്ഷിക്കുന്നു. നിങ്ങളുടെ വ്യായാമത്തിന് മുമ്പ് തണ്ണിമത്തൻ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.

ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും ധാരാളം അടങ്ങിയിട്ടുള്ളതിനാൽ തണ്ണിമത്തന് കാൻസർ സാധ്യത കുറയ്ക്കും. ഫ്രീ റാഡിക്കലുകൾ ക്യാൻസറിന് കാരണമാകുമെന്ന് അറിയപ്പെടുന്നു. കൂടാതെ, തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു. 

തണ്ണിമത്തനിൽ സിട്രുലിൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരം അർജനൈൻ ആയി പരിവർത്തനം ചെയ്യുന്നു. ഈ അർജിനൈൻ സിട്രുലൈനിനൊപ്പം നൈട്രിക് ഓക്സൈഡ് ഉൽപാദനത്തെ സഹായിക്കുന്നു, നൈട്രിക് ഓക്സൈഡ് രക്തക്കുഴലുകളെ വികസിപ്പിക്കുന്നു. ഇത് രക്തസമ്മർദ്ദം കുറയ്ക്കുന്നു. കൂടാതെ, തണ്ണിമത്തനിൽ കരോട്ടിനോയിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് സിരകളെയും ധമനികളെയും കഠിനമാക്കുന്നത് തടയാൻ സഹായിക്കുന്നു. രക്തപ്രവാഹത്തിനും രക്തം കട്ടപിടിക്കുന്നതിനും ഉള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.

തണ്ണിമത്തനിൽ 95 ശതമാനവും വെറും വെള്ളമായതിനാൽ ഇത് ചർമ്മത്തെ പോഷിപ്പിക്കാനും കൂടുതൽ തിളക്കമുള്ളതാക്കാനും സഹായിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News