നാം കഴിക്കുന്ന ഭക്ഷണപാനീയങ്ങൾ നമ്മുടെ ആരോഗ്യത്തിലും ചർമ്മത്തിലും ചെലുത്തുന്ന സ്വാധീനം വളരെ പ്രധാനമാണ്. അതുകൊണ്ട് നമ്മുടെ ആരോഗ്യത്തോടൊപ്പം ചർമ്മത്തിന്റെ ആരോഗ്യവും നിലനിർത്തുന്ന ഇത്തരം കാര്യങ്ങൾ നാം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. ആരോഗ്യം മെച്ചപ്പെടുത്തുക മാത്രമല്ല മുഖസൗന്ദര്യം വർദ്ധിപ്പിക്കുകയും ചെയ്യുന്ന അത്തരത്തിലുള്ള ഒരു ആരോഗ്യകരമായ പാനീയത്തെ കുറിച്ചാണ് ഇന്ന് ഞങ്ങൾ നിങ്ങളെ പരിചയപ്പെടുത്തുന്നത്.
സാധാരണയായി ആളുകൾ ചായയും കാപ്പിയും ഉപയോഗിച്ചാണ് അവരുടെ ദിവസം ആരംഭിക്കുന്നത്. എന്നാൽ രാവിലെ എഴുന്നേറ്റ് വെറും വയറ്റിൽ കുങ്കുമപ്പൂ വെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ നിങ്ങൾക്കറിയാമോ? ഈ പാനീയം ഉപയോഗിച്ച് നിങ്ങളുടെ പ്രഭാതം ആരംഭിക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ട് . ആയുർവേദത്തിൽ പുരാതനകാലം മുതൽക്കേ കുങ്കുമപ്പൂവ് ഉപയോഗിച്ചിരുന്നു. ഇതിൽ നാരുകളും കാൽസ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ചർമ്മത്തിനും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഒരുപോലെ ഗുണകരമാണെന്ന് തെളിയിക്കുന്നു. എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ കുങ്കുമപ്പൂ വെള്ളം കുടിക്കുന്നത് ആരോഗ്യ സംബന്ധമായ പല പ്രശ്‌നങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു, അതിനാൽ ഇത് കുടിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
കുങ്കുമപ്പൂ വെള്ളത്തിന്റെ ഗുണങ്ങൾ
1. ഇത് നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
2. നിങ്ങളുടെ ശരീരം ദിവസം മുഴുവൻ ഊർജ്ജസ്വലമായി നിലനിർത്താൻ സഹായിക്കുന്നു.
3. മുടികൊഴിച്ചിൽ പ്രശ്‌നത്തിനും ഇതിന്റെ ഉപയോഗം സഹായിക്കുന്നു.
ALSO READ: ദിവസവും ഒരു മണിക്കൂര്‍ നടക്കാം, നടപ്പിന് ആരോഗ്യഗുണങ്ങള്‍ ഏറെ..!!
4. നിങ്ങളുടെ ചർമ്മത്തിന് തിളക്കം നൽകുന്നു.
5. ഹൃദയാരോഗ്യത്തിനും ഇത് ഗുണകരമാണ്.
6. ആർത്തവ വേദനയിൽ നിന്ന് ആശ്വാസം നൽകുന്നു.
കുങ്കുമപ്പൂവ് വെള്ളം എങ്ങനെ ഉണ്ടാക്കാം?
കുങ്കുമപ്പൂവ് വെള്ളം തയ്യാറാക്കാൻ, കുങ്കുമപ്പൂവ് 1 കപ്പ് വെള്ളത്തിൽ ഇട്ടു, കറുവാപ്പട്ടയും ഏലക്കായും ചേർത്ത് ഏകദേശം അഞ്ച് മിനിറ്റ് വെള്ളം തിളപ്പിക്കുക. ഇതിനുശേഷം കുറച്ച് സമയം തണുപ്പിക്കുക. സുഖമായി കുടിക്കാൻ തണുക്കുമ്പോൾ തേനിൽ കലർത്തി കുടിക്കുക. വളരെ ചൂടുള്ളപ്പോൾ തേൻ ചേർക്കരുത്, നല്ല ചൂടുള്ള വെള്ളത്തിൽ തേൻ കലർത്തുന്നത് അതിന്റെ പോഷകങ്ങളെ നശിപ്പിക്കുമെന്ന് ഓർക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...