ഡെങ്കിപ്പനി പ്രതിരോധത്തിനായി ആഴ്ചയിലൊരിക്കല്‍ ഡ്രൈഡേ ആചരിക്കണം: ഡിഎംഒ

പ്രത്യേക ജാഗ്രതാ നിര്‍ദേശം പൊതുജനങ്ങൾ പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു

Written by - Zee Malayalam News Desk | Last Updated : May 19, 2022, 04:36 PM IST
  • റബ്ബര്‍ വെട്ടാത്ത സമയങ്ങളില്‍ ചിരട്ട കമഴ്ത്തി വെയ്ക്കുക
  • അലക്ഷ്യമായിക്കിടക്കുന്ന വസ്തുക്കള്‍ ആഴ്ചയിലൊരിക്കല്‍ നീക്കം ചെയ്യുക
ഡെങ്കിപ്പനി പ്രതിരോധത്തിനായി ആഴ്ചയിലൊരിക്കല്‍ ഡ്രൈഡേ ആചരിക്കണം: ഡിഎംഒ

തിരുവനന്തപുരം: ഡെങ്കിപ്പനി പ്രതിരോധത്തിനായി കൊതുകിന്റെ ഉറവിട നശീകരണം നടത്തി ആഴ്ചയിലൊരിക്കല്‍ വീടുകളിലും കടകളിലും സ്ഥാപനങ്ങളിലും ഡ്രൈ ഡേ ആചരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഡെങ്കിപ്പനി പ്രതിരോധത്തിനായി  പുറത്തിറക്കിയിട്ടുള്ള പ്രത്യേക ജാഗ്രതാ നിര്‍ദേശം പൊതുജനങ്ങൾ പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു. ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങള്‍, ദ്രവിക്കാത്ത മാലിന്യങ്ങള്‍, ഉപയോഗമില്ലാത്ത ടയറുകള്‍, ബക്കറ്റുകള്‍ മുതലായ അലക്ഷ്യമായിക്കിടക്കുന്ന വസ്തുക്കള്‍ ആഴ്ചയിലൊരിക്കല്‍ നീക്കം ചെയ്ത് വെള്ളം വീഴാത്ത തരത്തില്‍ സൂക്ഷിക്കുക. ഫ്രിഡ്ജിന് പുറകിലെ ട്രേ, ചെടിച്ചട്ടികള്‍ക്കടിയിലെ പാത്രം, വാട്ടര്‍ കൂളറുകള്‍, ഫ്ളവര്‍ വേസുകള്‍, വളര്‍ത്തുമൃഗങ്ങള്‍ക്ക് തീറ്റ കൊടുക്കുന്ന പാത്രം മുതലായവയിലെ വെള്ളം ആഴ്ചയില്‍ ഒരിക്കലെങ്കിലും മാറ്റണം.

DENGUE

വെള്ളം അടച്ച് സൂക്ഷിക്കുക. ജലസംഭരണികള്‍ കൊതുക് കടക്കാത്ത രീതിയില്‍ വലയോ, തുണിയോ ഉപയോഗിച്ച് പൂര്‍ണമായി മൂടി വയ്ക്കുക. ടെറസ്, സണ്‍ഷേഡ്, റൂഫിന്റെ പാത്തി എന്നിവയില്‍ വെള്ളം കെട്ടി നില്‍ക്കുന്നില്ല എന്ന് സ്ഥാപന മേധാവികളും വീട്ടുടമസ്ഥരും ഉറപ്പുവരുത്തുക. റബ്ബര്‍ വെട്ടാത്ത സമയങ്ങളില്‍ ചിരട്ട കമഴ്ത്തി വെക്കുന്നുണ്ട് എന്ന് തോട്ടമുടമകള്‍ ഉറപ്പുവരുത്തുക. 

Also read: ദഹനം മെച്ചപ്പെടുത്താം, നെഞ്ചെരിച്ചിൽ അകറ്റാം; അറിയാം ഇഞ്ചി വെള്ളം കുടിക്കുന്നതിന്റെ ​ഗുണങ്ങൾ

കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ ഉപയോഗിക്കാനും ശരീരം മൂടുന്ന വിധത്തിലുള്ള ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാനും ശ്രമിക്കുക. ജനലുകളും വാതിലുകളും കൊതുകു കടക്കാതെ അടയ്ക്കുക. പകല്‍ ഉറങ്ങുമ്പോള്‍ പോലും കൊതുകുവല ഉപയോഗിക്കുക എന്നിവയാണ് അറിയിപ്പിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ.

Also read: ആന്റി ഡാൻഡ്രഫ് ഷാംപൂ ഉപയോ​ഗിച്ചിട്ടും താരൻ പോകുന്നില്ലേ? ഈ വീട്ടുവൈദ്യങ്ങൾ ഒന്ന് പരീക്ഷിച്ച് നോക്കിക്കേ...

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News